അക്ഷപാദഗൗതമൻ
ന്യായ സൂത്രത്തിന്റെ രചയിതാവും, ന്യായ തത്ത്വചിന്തയുടെ പ്രഥമാചാര്യനുമായിരുന്നു അക്ഷപാദ ഗൗതമൻ (Akṣapāda Gautama) . എ.ഡി. രണ്ടാം നൂറ്റാണ്ടിലാണ് ഇദ്ദേഹം ന്യായ സൂത്രം രചിച്ചത് എന്ന് കരുതപ്പെടുന്നു.[1] ബഹുമാനാർത്ഥമായി "അക്ഷപാദർ", "ദീർഘതപസ്" എന്നീ വിശേഷണങ്ങൾ ഇദ്ദേഹത്തിന് നൽകാറുണ്ട്. ഒരു പുരോഹിതന്റെ മകനായി ഉത്തര ബീഹാറിൽ ജനിച്ചു. ന്യായസൂത്രംവേദങ്ങളെ പ്രമാണങ്ങളായി അംഗീകരിക്കുന്നതും (ആസ്തികം, Orthodox), എന്നാൽ സ്വതന്ത്രമായ അടിസ്ഥാനമുള്ളതും ആയ ഒരു ഭാരതീയ ദർശനധാരയാണ് ന്യായദർശനം.അക്ഷപാദസമ്പ്രദായം, ന്യായവിദ്യ, തർക്കം, ആന്വീക്ഷികി എന്നിങ്ങനെ പല പേരുകളിലും ഈ ദർശനം അറിയപ്പെടുന്നുണ്ട്.തർക്ക ശാസ്ത്രം ഇതിന്റെ പ്രധാന ഭാഗമാണ്. [2] ഐതിഹ്യംപാദങ്ങളിൽ കണ്ണുള്ളവൻ എന്നാണ് അക്ഷപാദർ എന്ന വാക്കിനർഥം. ഗൗതമന്റെ ന്യായദർശനം അന്യൂനമല്ലെന്ന് ബാദരായണനും (വ്യാസൻ) അന്യൂനമെന്ന് ഗൗതമനും വാദിച്ചു. വാദം മൂത്തപ്പോൾ തന്റെ കണ്ണുകൾകൊണ്ട് ബാദരായണനെ നോക്കുന്നതല്ലെന്ന് ഗൌതമൻ ശപഥം ചെയ്തു. കുറെക്കാലം കഴിഞ്ഞ് ബാദരായണൻ തന്റെ തെറ്റ് മനസ്സിലാക്കി ഗൌതമനെ സമീപിച്ചു. എന്നാൽ ഗൌതമൻ ശപഥത്തിൽ നിന്ന് പിൻമാറിയില്ല. അദ്ദേഹം തന്റെ പാദങ്ങളിൽ രണ്ടു കണ്ണുകൾ സൃഷ്ടിച്ച് ആ കണ്ണുകൾകൊണ്ട് ബാദരായണനെ നോക്കി. അങ്ങനെ അക്ഷപാദർ എന്ന് പേരുണ്ടായി എന്നാണ് പുരാണകഥ. കൂടുതൽ വായനയ്ക്ക്
അവലംബംപുറത്തേക്കുള്ള കണ്ണികൾ
|