അഭയ ഹിരണ്മയി
ഒരു ഇന്ത്യൻ പിന്നണി ഗായികയാണ് അഭയ ഹിരണ്മയി (ജനനം: 24 മെയ് 1989). മലയാളം തെലുങ്ക് സിനിമാ മേഖലയിലാണ് ഹിരണ്മയി കൂടുതലായും പ്രവർത്തിച്ചിട്ടുള്ളത്.[1] ജീവിതവും വിദ്യാഭ്യാസവുംതിരുവനന്തപുരത്ത് ഒരു ജനിച്ച ഹിരണ്മയി സംഗീതം ഔപചാരികമായി പഠിച്ചിട്ടില്ല. സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത് സംഗീതത്തിൽ ബിരുദാനന്തരബിരുദധാരിയായ സ്വന്തം അമ്മ ലതികയിൽ നിന്നുമാണ്. കൂടാതെ പ്രൊഫസർ. നെയ്യാറ്റിൻകര എം.കെ. മോഹനചന്ദ്രന്റെ ശിഷ്യ കൂടിയായിരുന്നു. അച്ഛൻ ജി. മോഹനൻ ദൂരദർശനിൽ ഒരു ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്നു. തിരുവനന്തപുരം കാർമൽ സ്കൂളിൽ ആയിരുന്നു ഹിരണ്മയിയുടെ സ്കൂൾ കാലഘട്ടം പിന്നീറ്റ് എഞ്ചിനീയറിംഗ് ബിരുദം തിരഞ്ഞെടുത്ത ഹിരണ്മയി സംഗീതപഠനത്തിനായി എഞ്ചിനീയറിംഗ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. തൊഴിൽ2014ൽ ആണ് ഹിരണ്മയി ആദ്യമായി സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. നാക്കു പെന്റ നാക്കു ടക ആയിരുന്നു ആദ്യ ചിത്രം. അതിന് ശേഷം ദിലീപ്=-മംത കൂട്ടുകെട്ടിൽ വന്ന 2 കണ്ട്രീസിലെ തന്ന താനെ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായി. ഗോപി സുന്ദർ ആയിരുന്നു ആ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്. ഗൂഢാലോചന എന്ന ചിത്രത്തിലെ കോഴിക്കോടിനെ ആസ്പദമാക്കി ആലപിച്ച ഗാനം വളരെ ശ്രദ്ധേയമായിരുന്നു. Discography
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |