അലകടലിനക്കരെ
തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച് ജോഷി സംവിധാനം ചെയ്ത് 1984ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് അലകടലിനക്കരെ. 1982-ൽ പുറത്തിറങ്ങിയ വിധാതാ എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ പുനർനിർമ്മാണമാണ് ഈ ചിത്രം. മധു നായകകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ പ്രേംനസീർ, ശോഭന ,മമ്മുട്ടി തുടങ്ങിയവർ മറ്റ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തു. ഗംഗൈ അമരൻ ആണ് സംഗീതം [1][2][3] ഇതിവൃത്തംസത്യസന്ധനായ മകന്റെ മരണത്തിനു കാരണക്കാരായവരെ ശിക്ഷിക്കാൻ സ്വയം തെറ്റുകളീലേക്കും കള്ളക്കടത്തിലേക്കും തിരിഞ്ഞ ഒരു കഥാപാത്രമാണ് ബാലു. കൊച്ചുമോനായിരുന്നു അയാളൂടെ പ്രതീക്ഷ. പക്ഷേ ആനന്ദ് ഈ തിന്മകളെ തള്ളിപ്പറയുന്നു. ബാലു ദാസ് എന്നപേരിൽ പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യത്തിൽ (വിജയാ ഗ്രൂപ്പിൽ കണ്ണുവച്ച് മഹേന്ദ്രൻ അന്തച്ചിദ്രങ്ങൾക്ക് ശ്രമിക്കുന്നു. കുറെ വിജയിക്കുന്നു. മിക്കതും ബാലു തകർക്കുന്നു. അവസാനം ആനന്ദ് മഹേന്ദ്രനെ കൊന്നപ്പൊഴേക്കും ബാലുവും ചാവുന്നു.
താരനിര[4]
പാട്ടരങ്ങ്[5]ഗാനങ്ങൾ : മങ്കൊമ്പ് ഗോപാലകൃഷ്ണൻ പൂവച്ചൽ ഖാദർ
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾSEE THE MOVIEഅലകടലിനക്കരെ1984 |