ആഗൈറ്റ്
സവിശേഷതപൊതുവേ അഷ്ടഫലകീയം (octagonal) ആയിരിക്കും. സവിശേഷമായ പരൽരൂപം കൊണ്ടുതന്നെ ആഗൈറ്റിനെ തിരിച്ചറിയാം. സ്പഷ്ട വിദളനം (cleavage) ഉണ്ട്. കാഠിന്യം 5-6; ആ. ഘ: 3.2-3.4. കാചാഭദ്യുതിയുണ്ട്. പച്ച മുതൽ കറുപ്പുവരെ വിവിധ നിറങ്ങളിൽ കണ്ടുവരുന്നു. ഇരുമ്പിന്റെ അംശം അധികമുള്ള ഇനങ്ങൾ ഇളംപച്ച, പച്ച, പാടലം, തവിട്ട് എന്നീ നിറങ്ങളിൽ ആയിരിക്കും. ഇരുമ്പിന്റെ അംശത്തോടൊപ്പം, അപവർത്തനാങ്കവും വർധിക്കുന്നു. സ്രോതസ്സുകൾആഗ്നേയശിലകളിൽ സർവസാധാരണമായി ആഗൈറ്റ് അടങ്ങിക്കാണുന്നു. ക്വാർട്ട്സിന്റെ ആധിക്യമുള്ള ശിലകളിൽ വളരെ വിരളമായിരിക്കും. ബസാൾട്ടിക ലാവയിലാണ് ധാരാളം കാണുന്നത്; ഓർതോക്ലേസ്, പ്ലാജിയോക്ലേസ്, ഫെൽസ്പാറുകൾ, നെഫെലിൻ, ഒലിവീൻ, ലൂസൈറ്റ്, ഹോൺബ്ളെൻഡ്, മാഗ്നട്ടൈറ്റ് എന്നിവയാണ് ആഗൈറ്റുമായി ചേർന്നുകാണുന്ന മറ്റു ധാതുക്കൾ.
|