ആദിത്യപൂജ
മേടമാസത്തിലെ പത്താമുദയത്തോടനുബന്ധിച്ച് മദ്ധ്യതിരുവിതാംകൂറിലെ ചില പ്രദേശങ്ങളിലെ കൊയ്ത്തൊഴിഞ്ഞ പാടങ്ങളിൽ സൂര്യപ്രീതിക്കായി നടത്തുന്ന പ്രത്യേക പൂജയാണ് ആദിത്യപൂജ.[1] ചടങ്ങുകൾഅരിപ്പൊടിയിൽ ഈന്തപ്പഴം, ഉണക്കമുന്തിരി, കദളിപ്പഴം തുടങ്ങിയ ചേരുവകൾ ചേർത്ത് കരിക്കിൻ വെള്ളത്തിൽ കുഴച്ചെടുത്ത പ്രത്യേക കൂട്ട് കൊണ്ട് വെളിച്ചെണ്ണയിൽ വാർത്തെടുത്ത അപ്പം സൂര്യന് നിവേദിക്കുന്നതാണ് ആദിത്യപൂജയുടെ പ്രധാന ചടങ്ങ്. ഇങ്ങനെ വാർത്തെടുത്ത ഏഴ് അപ്പങ്ങൾ ഒരു താലത്തിൽ അടുക്കി സൂര്യന് അഭിമുഖമായി ഉയർത്തി പ്രാർത്ഥിക്കുന്നതാണ് ആദിത്യപൂജയുടെ കാതലായ ചടങ്ങ്. ചില പ്രദേശങ്ങളിൽ ഒൻപത് അപ്പങ്ങളും ഉപയോഗിക്കുന്നു. ചിത്രശാലഅവലംബം
|