ആസ്റ്റൺ വില്ല എഫ്.സി.
ബർമിംഗ്ഹാമിലെ ആസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് ആസ്റ്റൺ വില്ല ഫുട്ബോൾ ക്ലബ്. ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് സംവിധാനത്തിലെ ഏറ്റവും മുന്തിയ തലമായ പ്രീമിയർ ലീഗിൽ ആണ് ആസ്റ്റൺ വില്ല നിലവിൽ മത്സരിക്കുന്നത്. 1874 ൽ സ്ഥാപിതമായ അവർ 1897 മുതൽ സ്വന്തം ഗ്രൗണ്ടായ വില്ല പാർക്കിൽ ആണ് ഹോം മത്സരങ്ങൾ കളിക്കുന്നത്. 1888 ൽ ഫുട്ബോൾ ലീഗിന്റെയും 1992 ൽ പ്രീമിയർ ലീഗിന്റെയും സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു ആസ്റ്റൺ വില്ല. [4] 1981–82ൽ യൂറോപ്യൻ കപ്പ് നേടിയ അഞ്ച് ഇംഗ്ലീഷ് ക്ലബ്ബുകളിൽ ഒന്നാണ് വില്ല. ഫുട്ബോൾ ലീഗ് ഫസ്റ്റ് ഡിവിഷനിൽ ഏഴ് തവണയും എഫ്എ കപ്പ് ഏഴു തവണയും ലീഗ് കപ്പ് അഞ്ച് തവണയും യൂറോപ്യൻ (യുവേഫ) സൂപ്പർ കപ്പും ഒരു തവണയും ആസ്റ്റൺ വില്ല കരസ്ഥമാക്കിയിട്ടുണ്ട്. വില്ലയ്ക്ക് ബർമിംഗ്ഹാം സിറ്റിയുമായി കടുത്ത പ്രാദേശിക വൈരാഗ്യമുണ്ട്, ഇരു ടീമുകളും തമ്മിലുള്ള മത്സരത്തെ സെക്കൻഡ് സിറ്റി ഡെർബി എന്ന് വിളിക്കുന്നു. 1879 മുതൽ ഇത് നടന്നു വരുന്നു. [5] സ്കൈ ബ്ലൂ സ്ലീവ്,വെളുത്ത ഷോർട്ട്സ്, സ്കൈ ബ്ലൂ സോക്സ് എന്നിവയുള്ള ക്ലാരറ്റ് (വൈൻ നിറം) ഷർട്ടുകളാണ് ക്ലബിന്റെ പരമ്പരാഗത കിറ്റ് നിറങ്ങൾ. അവരുടെ പരമ്പരാഗത ക്ലബ് ബാഡ്ജ് കൈകൾ ഉയർത്തി ആക്രമിക്കാൻ തയ്യാറായി നിൽക്കുന്ന സിംഹമാണ്. [6] [7] ഈജിപ്ഷ്യൻ കോടീശ്വരൻ നാസെഫ് സവിരിസിന്റെയും അമേരിക്കൻ ശതകോടീശ്വരൻ വെസ് എഡൻസിന്റെയും ഉടമസ്ഥതയിലുള്ള എൻഎസ്‌ഡബ്ല്യുഇ ഗ്രൂപ്പാണ് ക്ലബ്ബിന്റെ ഉടമസ്ഥർ. സ്റ്റേഡിയംആസ്റ്റൺ വില്ലയുടെ നിലവിലെ ഹോം വേദി വില്ല പാർക്കാണ്; ടീം മുമ്പ് ആസ്റ്റൺ പാർക്ക് (1874–1876), വെല്ലിംഗ്ടൺ റോഡ് (1876–1897) എന്നിവിടങ്ങളിലും കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് മിഡ്‌ലാന്റിലെ ഏറ്റവും വലിയ ഫുട്‌ബോൾ സ്റ്റേഡിയവും ഇംഗ്ലണ്ടിലെ എട്ടാമത്തെ വലിയ സ്റ്റേഡിയവുമാണ് വില്ല പാർക്ക്. സീനിയർ തലത്തിൽ 16 ഇംഗ്ലണ്ട് അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഈ സ്റ്റേഡിയം ആതിഥേയത്വം വഹിച്ചു, ആദ്യത്തേത് 1899 ലും ഏറ്റവും ഒടുവിൽ 2005 ലും നടന്നു. അങ്ങനെ, മൂന്ന് വ്യത്യസ്ത നൂറ്റാണ്ടുകളിൽ അന്താരാഷ്ട്ര ഫുട്ബോൾ കളിച്ച ആദ്യത്തെ ഇംഗ്ലീഷ് മൈതാനമാണിത്. എഫ്എ കപ്പ് സെമി ഫൈനൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സ്റ്റേഡിയമാണ് വില്ല പാർക്ക്, 55 സെമി ഫൈനലുകൾക്ക് വില്ല പാർക്ക് ആതിഥേയത്വം വഹിച്ചു. നോർത്ത് സ്റ്റാൻഡ് നീട്ടാൻ ക്ലബിന് ആസൂത്രണ അനുമതിയുണ്ട്; നോർത്ത് സ്റ്റാൻഡിന്റെ ഇരുവശങ്ങളിലുമുള്ള കോണുകൾ 'പൂർത്തിയാക്കാൻ ' ഇതുവഴി കഴിയും . പണി പൂർത്തിയായാൽ വില്ല പാർക്കിന്റെ ശേഷി ഏകദേശം 51,000 ആയി ഉയരും. ഫിഫ വീഡിയോ ഗെയിം അതിൻറെ ഫിഫ 15 പതിപ്പ് മുതൽ വില്ല പാർക്ക് ഉൾപ്പെടുത്തുമെന്ന് 2014 ഓഗസ്റ്റ് 6 ന് പ്രഖ്യാപിച്ചു, മറ്റെല്ലാ പ്രീമിയർ ലീഗ് സ്റ്റേഡിയങ്ങൾക്കും ഈ ഗെയിമിൽ നിന്ന് പൂർണമായുംഉൾപ്പെടുത്തിയിട്ടുണ്ട് [8] ക്ലബ് ബഹുമതികൾയൂറോപ്യൻ, ആഭ്യന്തര ലീഗ് ബഹുമതികൾ ആസ്റ്റൺ വില്ല നേടിയിട്ടുണ്ട്. ക്ലബ്ബിന്റെ അവസാന ഇംഗ്ലീഷ് നേട്ടം 1996 ൽ അവർ ലീഗ് കപ്പ് നേടിയപ്പോൾ ആയിരുന്നു, ഏറ്റവും ഒടുവിൽ അവർ 2001 യുവേഫ ഇന്റർടോടോ കപ്പ് നേടി . ആഭ്യന്തര നേട്ടങ്ങൾ
യൂറോപ്യൻ
കളിക്കാർആദ്യ ടീം സ്ക്വാഡ്
വായ്പ
അവലംബം
|