എസ്. ഷങ്കർ സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ഭാഷാ വിജിലൻ്റ് ആക്ഷൻ ചലച്ചിത്രമാണ് ഇന്ത്യൻ 2. 1996 - ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഈ ചിത്രം, ലൈക്ക പ്രൊഡക്ഷൻസിനു കീഴിൽ അല്ലിരാജ സുബാഷ്കരൻ ആണ് നിർമ്മിച്ചത്.
കമൽ ഹാസൻ (ആദ്യഭാഗത്തിലെ കേന്ദ്രകഥാപാത്രമായ സേനാപതിയായി), സിദ്ധാർത്ഥ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ആദ്യഭാഗത്തിൽ കൃഷ്ണസ്വാമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നെടുമുടി വേണുവിന് പകരം നന്ദു പൊദുവാൾ ഈ ചിത്രത്തിൽ അഭിനയിച്ചു. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രഹണവും ചിത്രസംയോജനവും യഥാക്രമം എസ്. രവി വർമ്മനുംഎ. ശ്രീകർ പ്രസാദുമാണ് നിർവ്വഹിക്കുന്നത്. [8] ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.[7]
അഭിനയിച്ചവർ
കമൽ ഹാസൻ ട്രിപ്പിൾ റോളിൽ - സേനാപതി വീരശേഖരൻ "ഇന്ത്യൻ", ചന്ദ്രബോസ് "ചന്ദ്രു" ( ഇന്ത്യൻ-ൽ നിന്നുള്ള ഫ്ലാഷ്ബാക്ക് ഫൂട്ടേജ് ), വീരശേഖരൻ ബൽറാം (ഇന്ത്യൻ 3-ൽ നിന്നുള്ള അതിഥി വേഷം)[9]
2017 - ൽ തമിഴ് റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ആദ്യ സീസണിൽ കമൽ ഹാസനാണ് ഇന്ത്യൻ 2 ചലച്ചിത്രം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ ദിൽ രാജുവായിരുന്നു നിർമ്മാതാവെങ്കിലും പിന്നീട് 2018 നവംബർ 7 - ന് കമൽ ഹാസന്റെ പിറന്നാൾ ദിനത്തിൽ ലൈക്ക പ്രൊഡക്ഷൻസ്, തങ്ങളാണ് ചലച്ചിത്രം നിർമ്മിക്കുന്നതെന്ന് ഔദ്യോഗികമായി അറിയിക്കുകയുണ്ടായി. [13] തമിഴ് സാഹിത്യകാരനായ ബി. ജെയമോഹൻ, കബിലൻ വൈരമുത്തു, ലക്ഷ്മി ശരവണകുമാർ എന്നിവർ ചിത്രത്തിന്റെ സംഭാഷണം തയ്യാറാക്കുന്നത്. [14][15]
2018 ഡിസംബറിൽ ആദ്യം ചിത്രീകരണം ആരംഭിക്കുമെന്നും 2019 - ൽത്തന്നെ ചിത്രീകരണം പൂർത്തിയാക്കുമെന്നും സംവിധായകൻ ഷങ്കർ അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇന്ത്യൻ 2, തന്റെ 58 വർഷക്കാലത്തെ ചലച്ചിത്ര ജീവിതത്തിലെ അവസാനത്തെ ചലച്ചിത്രമായിരിക്കുമെന്ന് 2018 ഡിസംബറിൽ കമൽ ഹാസൻ പ്രഖ്യാപിക്കുകയുണ്ടായി. [16] 2018 ഡിസംബർ 14 - ന് ചിത്രീകരണം ആരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും,[17] പിന്നീട് 2019 ജനുവരി 18 - നാണ് ആരംഭിച്ചത്. [18] 2019 ഫെബ്രുവരി 11 - ന് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണവും ആരംഭിച്ചു. [19]
↑The South First,[1]India Today,[2] and Indiaglitz,[3] എന്നിവരുടെ റിപ്പോർട്ട് പ്രകാരം ചിത്രത്തിന്₹250 കോടി ആണ് ബഡ്ജറ്റ്, എന്നാൽ The Times of India റിപ്പോർട്ട് ചെയ്തത് ₹300 കോടിയും,[4] and Business Today,[5]News18 റിപ്പോർട്ട് പ്രകാരം₹150 കോടിയുമാണ് ചിത്രത്തിൻ്റെ ബഡ്ജറ്റ്.[6]