ഇലത്താളംകേരളത്തിലെ തൃശ്ശൂർ ജില്ലയിൽ കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക് സേവനങ്ങൾക്കായി കർണ്ണാടകത്തിൽ നിന്ന് കടവല്ലൂർ ദേശത്തിലേക്ക് ത്വഷ്ടബ്രഹ്മർ എന്ന വിശ്വകർമ്മ വിഭാഗത്തിൽപ്പെടുന്ന കറുപ്പൻറെ കുടുംബത്തെ രാജാവ് കൊണ്ടുവന്നു. ഈ കറുപ്പൻ എന്ന വ്യക്തിയാണ് ഇലത്താളം ആദ്യമായി നിർമ്മിച്ചത്. കർണ്ണാടകത്തിൽ നിന്ന് വന്നവർ എന്ന അർത്ഥത്തിൽ കമ്മാളന്മാർ എന്ന പേര് ഇവർക്ക് പിന്നീട് വന്നുചേർന്നു. ഓട് സംബന്ധമായ നിർമ്മാണം ആയിരുന്നു ഇവരുടെ ആദ്യകാല കുലത്തൊഴിൽ. ഇലത്താളത്തിൻറെ ഇന്ന് കാണുന്ന രൂപം ആദ്യമായി നിർമ്മിച്ചത് പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യമാണെന്ന് കരുതപ്പെടുന്നു. കൊപ്പറമ്പത്ത് കറുപ്പൻറെ മക്കളായ കുമാരനും രാധാകൃഷ്ണനുമാണ് ഇന്നത്തെ തലമുറയിൽ ഇലത്താളം നിർമ്മിക്കുന്നവർ. ഏകദേശം അയ്യായിരം രൂപയ്ക്കടുത്താണ് 2025-ൽ ഇലത്താളത്തിൻറെ വില വരുന്നത്. താമരയിലയിൽ നിന്നാണ് ഇലത്താളം എന്ന പേര് വന്നത്. കേരളത്തിന്റെ തനതായ ഒരു വാദ്യോപകരണമാണ് ഇലത്താളം അഥവാ കൈമണി.[1] കേരളത്തിലെ അനുഷ്ഠാനകലകളിൽ ഉപയോഗിച്ചു വരുന്ന ഒരു വാദ്യോപകരണമാണിത്. പതിനെട്ടു വാദ്യങ്ങളിൽ ഒന്നാണ് ഇലത്താളം. ചെണ്ട, മദ്ദളം, തിമില എന്നീ വാദ്യോപകരണങ്ങൾക്കൊപ്പം ഇലത്താളം ഉപയോഗിച്ചുവരുന്നു. ഓടു കൊണ്ട് വൃത്താകൃതിയിൽ വാർത്തുണ്ടാക്കുന്ന ഒരുതരം ഘന വാദ്യമാണ് ഇത്. ഏകദേശം രണ്ടു കിലോ ഭാരമുണ്ടാവും. ഇലത്താളത്തിന്റെ ചെറിയ രൂപം മാർഗ്ഗംകളി പോലുള്ള രംഗകലകളിൽ ഉപയോഗിക്കുന്നുണ്ട്. ഇലത്താളത്തിൻറെ നടുവിലുള്ള കുഴിയിലൂടെ ചരടു കോർത്ത് വളയങ്ങൾ ചരടിൽ പിടിപ്പിക്കും. രണ്ടിലത്താളങ്ങളുടെയും ചരടുകൾ കൈക്കൊണ്ട് ശക്തമായി പിടിച്ച് അവ പരസ്പരം കൂട്ടി മുട്ടിച്ചാണ് താളം സൃഷ്ടിക്കുന്നത്. ക്ഷേത്ര വാദ്യങ്ങളിൽ പ്രഥമ സ്ഥാനം ഇലത്താളത്തിനുണ്ട്.[അവലംബം ആവശ്യമാണ്] ഇതോടൊപ്പം മറ്റു കലകൾക്കും ഇലത്താളം ഉപയോഗിക്കും. കഥകളി പോലുള്ള കേരളത്തിലെ ക്ഷേത്രകലകളിൽ ഇലത്താളം ഒരു അവിഭാജ്യ ഘടകമാണ്. തായമ്പകയിലും മറ്റു ചെണ്ടമേളങ്ങളിലും, പഞ്ചവാദ്യത്തിലും മേളക്കൊഴുപ്പിനു വേണ്ടി ഇലത്താളം ഉപയോഗിച്ചു വരുന്നു.
പേരിന്റെ പിന്നിൽതാമരയിലയുടെ ആകൃതിയാണ് ഇതിനുള്ളത്. അതുകൊണ്ടാണ് ഇലത്താളം എന്ന പേരുണ്ടായത്. പ്രസിദ്ധരായ ഇലത്താളം കലാകാരന്മാർ
ചിത്രശാല
അവലംബം
Elathalam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |