ഇ. ചന്ദ്രശേഖരൻ നായർകേരള സംസ്ഥാനത്തിലെ മന്ത്രിയായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ഇ. ചന്ദ്രശേഖരൻ നായർ (ജനനം: 02 ഡിസംബർ 1928 - മരണം: 29 നവംബർ 2017). ആറ്, എട്ട്, നിയമസഭകളിലെ ഭക്ഷ്യം, പൊതുവിതരണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്. പത്താം നിയമസഭയിൽ ഭക്ഷ്യം, ടൂറിസം, നിയമം എന്നീ വകുപ്പുകൾ ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു.പത്തനാപുരം, കൊട്ടാരക്കര, കരുനാഗപ്പള്ളി നിയോജകമണ്ഡലങ്ങളെ നിയമസഭയിൽ പ്രതിനിധീകരിച്ചു. [1] എ. ഈശ്വരപിള്ളയുടെയും ഇടയിലഴികത്ത് മീനാക്ഷിയമ്മയുടേയും മകനായി 1928 ഡിസംബർ രണ്ടിനാണ് ചന്ദ്രശേഖരൻ നായർ ജനിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2017 നവംബർ 29-ന് ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ വച്ച് അന്തരിച്ചു. 89 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. മനോരമ നായരാണ് ഭാര്യ. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഇദ്ദേഹത്തിനുണ്ട്. സി.പി.ഐ.യുടെ ദേശീയ നിർവാഹക സമിതിയംഗം, കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, അഖിലേന്ത്യ സഹകരണ ബാങ്ക് ഫെഡറേഷന്റെ ചെയർമാൻ എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകൾ
പ്രസിദ്ധീകരണങ്ങൾ
അവലംബം |