ഈസ്റ്റ് ബംഗാൾ ഫുട്ബോൾ ക്ലബ്
കൊൽക്കത്ത ആസ്ഥാനമായി 1920 മുതൽക്ക് നിലനിൽക്കുന്ന ഒരു ഫുട്ബോൾ ക്ലബാണ് സ്പോർട്ടിങ് ക്ലബ് ഈസ്റ്റ് ബംഗാൾ എന്നു പൊതുവേ അറിയപ്പെടുന്ന എസ്.സി ഈസ്റ്റ് ബംഗാൾ. (ബംഗാളി: ইস্ট বেঙ্গল ফুটবল ক্লাব; ഈസ്റ്റ് ബംഗാൾ ഫുട്ബോൾ ക്ലബ്) നേട്ടങ്ങളിൽ ചിലത്ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബുകളിൽ ഒന്നാണ് ഈസ്റ്റ് ബംഗാൾ
പ്രശസ്ത വൈര്യംമൊഹൻ ബഗാനുമായുള്ള ഈസ്റ്റ് ബംഗാളിന്റെ കളിക്കള വൈര്യം ഒരു നൂറ്റാണ്ട് അടുക്കുകയാണ്. ഒരു കായിക രംഗത്തെ ഒരു പ്രദേശത്തെ രണ്ട് വൈരികൾ തമ്മിൽ ഏറ്റുമുട്ടുന്ന ഡെർബി (Derby) കളിൽ കൊൽകൊത്ത ഡെർബി ഏറെ പ്രശസ്തവും പഴക്കമുള്ളതുമാണ്. ഫിഫയുടെ ക്ലാസ്സിക്ക് ഡെർബി ലിസ്റ്റിൽ പെടുന്നതാണ് മോഹൻ ബഗാൻ-ഈസ്റ്റ് ബംഗാൾ വൈര്യം. നിലവിൽ വർഷത്തിൽ മൂന്നു തവണയെങ്കിലും ഇവർ നേർക്കുനേർ ഏറ്റുമുട്ടാറുണ്ട്. മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ് , ആര്യൻ ഫുട്ബോൾ ക്ലബ് എന്നിവയാണ് മറ്റ് പ്രശസ്ത വൈരികൾ. ഇവരുമായും ഡെർബികൾ ഉണ്ടാവാറുണ്ട്. കളിക്കാർമുൻനിര ടീംGurwinder Singh, the captain of East Bangal FC.
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
അവലംബം
Information related to ഈസ്റ്റ് ബംഗാൾ ഫുട്ബോൾ ക്ലബ് |