ഉപയോക്താവിന്റെ സംവാദം:Aneeshgsനമസ്കാരം അനീഷ് !, മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു. വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
-- വിചാരം 02:47, 22 നവംബർ 2009 (UTC) എങ്ങനെ ഫൊട്ടൊ ആട് ചെയ്യാം സഹായം:ചിത്ര സഹായി കാണുക. ആശംസകളോടെ --ജുനൈദ് | Junaid (സംവാദം) 06:33, 22 നവംബർ 2009 (UTC) മാറ്റം എന്തുപ്പറ്റി? --ജുനൈദ് | Junaid (സംവാദം) 11:13, 25 നവംബർ 2009 (UTC) ഇമെയിൽഅക്കൗണ്ടിൽ ഇമെയിൽ ചേർക്കുന്നതിനെ കുറിച്ചാണോ? അതിനാണെങ്കിൽ പ്രത്യേകം:ക്രമീകരണങ്ങൾ താളിൽ ചെന്ന് ഇമെയിൽ ക്രമീകരണങ്ങൾ എന്ന ഭാഗത്ത് താങ്കളുടെ ഇമെയിൽ ചേർക്കുക. ഇതുതന്നെയായിരിക്കും ഉദ്ദേശിച്ചത് എന്ന് കരുതുന്നു --ജുനൈദ് | Junaid (സംവാദം) 06:02, 30 നവംബർ 2009 (UTC) സംവാദം താളിൽ കുറിപ്പുകൾ ഏറ്റവും താഴെയായി ചേർക്കുന്നതാണ് നല്ലത് :) --ജുനൈദ് | Junaid (സംവാദം) 07:09, 30 നവംബർ 2009 (UTC) പ്രമാണം:1100182570 icon.jpgപ്രമാണം:1100182570 icon.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 12:40, 5 ഡിസംബർ 2009 (UTC) പ്രമാണം:ഗാനഗന്ധർവൻ.jpg ഇത് വെബ്സൈറ്റിൽ നിന്ന് എടുത്തതാണോ? എങ്കിൽ നിലവിലെ ലൈസൻസ് ഉപയോഗിക്കാനാകില്ലല്ലോ -- റസിമാൻ ടി വി 10:42, 30 ഡിസംബർ 2009 (UTC) പ്രമാണം:ഗാനഗന്ധർവൻ.jpgപ്രമാണം:ഗാനഗന്ധർവൻ.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 15:57, 30 ഡിസംബർ 2009 (UTC) ഫലകങ്ങൾഒറ്റവരി ലേഖനങ്ങൾ പോലുള്ള ഫലകങ്ങൾ ലേഖനത്തിന്റെ വിവരണങ്ങൾ തുടങ്ങുന്നതിന്റെ മുകളിലായിട്ടാണ് കൊടുക്കേണ്ടത്. ഒരു ലേഖനത്തിന്റെ വിവിധ ഭാഗങ്ങളുടെ ക്രമീകരണങ്ങൾ എങ്ങിനെയെന്നറിയാൻ ലേഖനത്തിലെ വിവിധ വിഭാഗങ്ങളുടെ ക്രമം കാണുക--Rameshng:::Buzz me :) 09:49, 8 ജൂൺ 2010 (UTC) അന്തരീക്ഷ മലിനീകരണംലേഖനം നീക്കാനായി നിർദ്ദേശിച്ചത് ഒരു Ip യുടെ പരീക്ഷണം ആയതുകൊണ്ടാണ്. കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിച്ചാൽ നിലനിർത്താവുന്നതേ ഒള്ളൂ, എന്തായാലും ഞാൻ തുടങ്ങി വയ്ക്കാം. --കിരൺ ഗോപി 07:33, 12 ജൂൺ 2010 (UTC) കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട് നോക്കുക --കിരൺ ഗോപി 07:47, 12 ജൂൺ 2010 (UTC) യൂസർ നാമം മാറ്റാൻഎന്റെ യൂസർ നാമം "അനീഷ്"എന്നാണ്,അതു "aneeshgs.nath" എന്നാക്കാൻ പറ്റുമോ?എന്താണ് ഞാൻ ചെയ്യേണ്ടത്.
ആഗോള അംഗത്വമാണെങ്കിൽ മെറ്റാവിക്കിയിലെ താളും ശ്രദ്ധിക്കുക --Vssun (സുനിൽ) 10:38, 17 ജൂൺ 2010 (UTC)
സ്വാഗതം
കവാടം പദ്ധതിനിലവിലെ കവാടങ്ങളെ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഒരു വിക്കിപദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. --കിരൺ ഗോപി 18:37, 4 സെപ്റ്റംബർ 2010 (UTC)
ചരിത്രരേഖകൾചരിത്ര രേഖകൾ നമുക്ക് ഒരു വർഷത്തേക്ക് മാത്രമല്ലല്ലോ വേണ്ടത്. വർഷത്തിലെ 365/6 ദിവസത്തിനും ചരിത്രരേഖകൾ വേണ്ടേ? 2010 ആമാണ്ടിലും 2011 ആണ്ടിലും വിക്കി സോഫ്റ്റ്‌വെയർ കവാടം:ക്രിക്കറ്റ്/ചരിത്ര രേഖകൾ/ജനുവരി എന്ന താളിൽ നിന്നും വിവരങ്ങൾ എടുത്ത് സ്വയം അപ്ഡേറ്റിക്കോളും. ഇങ്ങനെ ഇടുന്നത് കൊണ്ട് ഒറ്റ വർഷം ചരിത്ര രേഖ പുതുക്കിയാൽ മതിയാകും. വർഷങ്ങൾ മാറുന്നതിനനുസരിച്ച് വിക്കി സോഫ്റ്റ്വെയർ കലണ്ടറിൽ ആവശ്യമായ മാറ്റങ്ങൾ സ്വതേ വരുത്തും. സംശയം മാറിയില്ലെങ്കിൽ ഇനിയും ചോദിക്കാം --കിരൺ ഗോപി 07:23, 7 സെപ്റ്റംബർ 2010 (UTC)
തിരഞ്ഞെടുത്ത ചിത്രംകവാടം:ഭൗതികശാസ്ത്രത്തിൽ തിരഞ്ഞെടുത്ത ചിത്രം വേണം. ഈ താൾ തുടങ്ങണം --എഴുത്തുകാരി ശ്രീ സംവദിക്കൂ 15:00, 11 സെപ്റ്റംബർ 2010 (UTC)
കവാടപരിപാലനംഇത് കണ്ടല്ലോ അല്ലേ. ഇനി കവാടം മുടങ്ങാതെ പരിപാലിച്ചോണം. ഭാവിയിൽ കവാടങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാഗ്രഹിക്കുന്നവർക്ക് മാതൃകയാകുന്ന തരത്തിൽ കവാടം മുന്നോട്ടുകൊണ്ടുപോവുക. ആശംസകൾ --റസിമാൻ ടി വി 08:14, 14 സെപ്റ്റംബർ 2010 (UTC)
സ്വാഗതംകൊല്ലത്ത് ഒരു ശില്പശാല എന്നുള്ളത് പലരേയും പോലെ എന്റെയും ഏറെനാളായുള്ള ആഗ്രഹമാണ്. തീർച്ചയായും സംരഭത്തിലേക്കും അനുബന്ധപരിപാടികളിലേക്കും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കായി കണ്ണേട്ടനെ ബന്ധപ്പെടുക. --അഖിൽ ഉണ്ണിത്താൻ 06:45, 22 ഒക്ടോബർ 2010 (UTC) ഗ്രഹമോ ഗൃഹമോഎന്റെ ഗ്രഹനിർമാണവുമായി ബന്ധപ്പെട്ട് കുറച്ച് കാലം............. ഗൃഹനിർമ്മാണം എന്നല്ലേ ഉദ്ദേശിച്ചത്.?? അതോ സ്വന്തമായി ഒരു ഗ്രഹനിർമ്മാണത്തിലുള്ള പണിയിലാണോ??--അഖിൽ ഉണ്ണിത്താൻ 16:10, 23 ഒക്ടോബർ 2010 (UTC) അനീഷ്, അമൃത കോളേജിലെ ശിബിരത്തേക്കുറിച്ച് അറിഞ്ഞു കാണുല്ലോ. മാർച്ച് അഞ്ചാം തിയതി ശനിയാഴ്ച. കിരൺ/ അഖിൽ ഉണ്ടാവും അനീഷ് ഉണ്ടാവുമല്ലോ. സസ്നേഹം ഡോ ഫുആദ് പ്രമാണം:സ്ക്രൂ.bmpപ്രമാണം:സ്ക്രൂ.bmp എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 11:30, 19 ഏപ്രിൽ 2011 (UTC)
സ്വതേ റോന്തുചുറ്റൽനമസ്കാരം Aneeshgs, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു. കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. കിരൺ ഗോപി 13:47, 1 മാർച്ച് 2012 (UTC) വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതംIf you are not able to read the below message, please click here for the English version
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 23:52, 28 മാർച്ച് 2012 (UTC) wikisangamolsavam 2013 nu varumo? വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതംIf you are not able to read the below message, please click here for the English version
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 22:56, 15 നവംബർ 2013 (UTC) വിക്കിപീഡിയ:ഏഷ്യൻ മാസം 2019Information related to ഉപയോക്താവിന്റെ സംവാദം:Aneeshgs |