എലിനോർ ഓസ്‌ട്രോം
എലിനോർ (ലിൻ ) ഓസ്ട്രം,(17 ഓഗസ്റ്റ് 1933- 12 ജൂൺ 2012 സാമ്പത്തികശാസ്ത്രത്തിൽ നോബൽ പുരസ്കാരം ലഭിച്ച ആദ്യ വനിതയാണ്(2nd: Esther Duflo ) .സാമ്പത്തികശാസ്ത്രജ്ഞയായിരുന്നില്ല, രാഷ്ട്രീയസാമുഹികശാസ്ത്രമായിരുന്നു അവരുടെ പ്രവർത്തനമേഖല പൊതുമുതലിന്റെ ദുരന്താവസ്ഥയെക്കുറിച്ചുളള പഠനങ്ങളും നിഗമനങ്ങളും അവക്ക് സാമ്പത്തികശാസ്ത്രവുമായുളള അനിഷേധ്യമായ ബന്ധവുമാണ് 2009-ൽ ഒലിവർ വില്യംസിനോടൊപ്പം ഓസ്ട്രത്തിനെ ഈ ബഹുമതിക്ക് അർഹയാക്കിയത്.. ജീവിതരേഖകാലിഫോർണിയയിലെ ലോസ് ആഞ്ജലസിൽ, സാമ്പത്തിക ഞെരുക്കങ്ങളുളള കുടുംബത്തിലാണ് എലിനോർ ക്ളെയർ അവാൻ ജനിച്ചത്. ഡോക്റ്ററേറ്റു വരേയുളള പഠനം പൂ ർത്തിയാക്കിയതും ലോസ് ആഞ്ജലസിൽത്തന്നെ. ബീവേർലി ഹിൽസ് ഹൈസ്കൂളിലായിരുന്നു സ്കൂൾവിദ്യാഭ്യാസം,കാലിഫോർണിയാ യൂണിവേഴ്സിറ്റിയിൽ നിന്ന് പൊലിറ്റിക്കൽ സയന്സിൽ ബി.ഏയും,(1954) എം.ഏയും(1962) പി.എച്.ഡിയും (1965)കരസ്ഥമാക്കി. നൊബേൽ പുരസ്കാരത്തിനു പുറമെ ഒട്ടേറെ അന്താരാഷ്ട്ര ബഹുമതികളും എലിനോറിന് ലഭിച്ചിട്ടുണ്ട്.പരസ്‌പര സഹകരണം മനുഷ്യ സമൂഹത്തിന്റെ പൊതുസ്വഭാവമാണെന്നും പ്രാദേശിക വിഭവങ്ങൾക്കുമേൽ ബാഹ്യ ഇടപെടലുകൾ ആവശ്യമില്ലെന്നുമുള്ള ആശയം മുന്നോട്ടുവെച്ചു വൻകിട സ്ഥാപനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തേണ്ടതിന്റെയും പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അവകാശം പ്രാദേശിക ജനസമൂഹത്തിന് നൽകേണ്ടതിന്റെയും ആവശ്യകതയെ ഊന്നിപ്പറഞ്ഞുകൊണ്ടാണ് എലിനോറും ഒലിവർ വില്യംസും സാമ്പത്തിക നോബേൽ പങ്കുവച്ചത്.[1]
കേരളത്തിലെ ജനകീയാസൂത്രണം പോലുള്ള പങ്കാളിത്ത വികസനപദ്ധതികളുടെ പ്രാധാന്യത്തിലേയ്‌ക്ക് വിരൽചൂണ്ടുന്നതാണ് എലിനോറിന്റെ സാമ്പത്തിക സിദ്ധാന്തങ്ങൾ.
കാട്, ജലാശയം, മത്സ്യ സമ്പത്ത്, വളം തുടങ്ങിയ പ്രകൃതി വിഭവങ്ങളുടെ നിയന്ത്രണം തദ്ദേശ സമൂഹങ്ങളുടെ ഉപഭോക്തൃ സംഘങ്ങൾക്കുതന്നെയായിരിക്കണം. ഇവ കൈകാര്യംചെയ്യാൻ പുറത്തുനിന്നും ഉദ്യോഗസ്ഥർ ആവശ്യമില്ല, സ്വകാര്യവൽക്കരണവും വേണ്ടതില്ല എന്നാണ് എലിനോർ പറയുന്നത്... ഇന്ത്യയും ഒരുവട്ടം അവർ സന്ദർശിച്ചിരുന്നു.[2] പ്രധാന പഠനങ്ങളും നിഗമനങ്ങളുംകൂട്ടായ്മയും കൂട്ടുത്പാദനവും1973-ൽഓസ്ട്രോം ദമ്പതിമാർ ഒരു പ്രത്യേകസംരംഭത്തിന് തുടക്കും കുറിച്ചു. രാഷ്ട്രീയസിദ്ധാന്തങ്ങളേയും നയന്ത്രങ്ങളേയും കൂലങ്കഷമായി പഠിക്കാനും വിശകലനം ചെയ്യുവാനുമുളള ഒരു പണിപ്പുര.[4] സാമൂഹ്യശാസ്ത്രത്തിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാത്രമല്ല,മറ്റു വിഷയങ്ങളിലുളളവർക്കും സജീവമായി പങ്കെടുക്കാവുന്ന സഭയായിരുന്നു ഇത്. രണ്ടു മുഖ്യ വിഷയങ്ങളായിരുന്നു ചർച്ചചെയ്യപ്പെട്ടതും, കൂടുതൽ ആഴത്തിൽ പഠിക്കപ്പെട്ടതും: കൂട്ടായ്മയും കൂട്ടുത്പാദനവും. ഈ പണിപ്പുരയുടെ ഭാഗമായി കാര്യക്ഷമതക്ക് അനുയോജ്യമായ വ്യവസ്ഥിതി ഏകകേന്ദ്രികൃതമായതോ ( centralized)അതോ ബഹുകേന്ദ്രീകൃതമായതോ (polycentric)എന്ന് കണ്ടെത്താനായി ഓസ്ട്രം പോലീസു ഡിപാട്ടുമെന്റുകളെ പഠനത്തിനു വിധേയമാക്കി. ബഹുകേന്ദ്രസമീപനമാണ് കൂടുതൽ അഭികാമ്യം എന്ന് ആ പഠനം തെളിയിച്ചു.[5][6] പൊതുമുതലിന്റെ ദുരവസ്ഥപൊതുമുതലിനെ അഥവാ പൊതു സ്രോതസ്സുകളെ ഉപയോഗിക്കുന്നതിൽ നിന്ന് ആരേയും തടയാനാവില്ല, പക്ഷെ തീർന്നു പോയേക്കുമെന്ന പേടികൊണ്ടാവാം പലരും വേണ്ടതിലധികം സംഭരിച്ചു വെക്കുന്നു, ഇത് മൂലം സ്രോതസ്സ് തന്നെ അപ്രത്യക്ഷമാകുന്നു.പൊതുവായി ഇത്തരം സന്ദർഭങ്ങളിൽ അധികാരപ്പെട്ടവർ പരിഹാരമാർഗ്ഗങ്ങൾ മുകളിൽ നിന്ന് അടിച്ചല്പിക്കുന്നു (Top Down Approach) ഇതിനുളള ശരിയായ പ്രതിവിധി ക്ളേശബാധിതരുടെ കൊച്ചു കൊച്ചു കൂട്ടായ്മകളിലൂടെ, അവരുടെ സാമൂഹ്യസാംസ്കാരികസമ്പദ് വ്യവസ്ഥകളിൽ അധിഷ്ഠിതമായ പരിഹാര മാർഗ്ഗങ്ങളാണ് എന്ന് അനേകായിരം കേസ് സ്റ്റഡികളിലൂടെ ഓസ്ട്രം നിർദ്ദേശിച്ചു.[7] അന്ത്യംപാൻക്രിയാറ്റിക് കാൻസർ ബാധിച്ച് 2012 ജൂൺ പന്ത്രണ്ടിന് നിര്യാതയായി.[8] കൃതികൾപുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ
Elinor Ostrom എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|