ഓമശ്ശേരി ഗ്രാമപഞ്ചായത്ത്
11°18′0″N 75°58′30″E / 11.30000°N 75.97500°E
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ പ്രധാന പ്പെട്ട ഒരു ഗ്രാമ പഞ്ചായത്താണ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത്. കോഴിക്കോട് നിന്നും 29 കി . മി. ദൂരം. കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കില്‍, കൊടുവള്ളി ബ്ളോക്കിലാണ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഭൂമിശാസ്ത്രംഉത്തര അക്ഷാംശം 11°18′0″ പൂർവ്വ രേഖാംശം 75°58′30″ ഓമശ്ശേരി സ്ഥിതിചെയ്യുന്നത്. . പുത്തൂര്‍, രാരോത്ത്, കൂടത്തായ്, നീലേശ്വരം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഓമശ്ശേരി ഗ്രാമപഞ്ചായത്തിനു 25.46 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. സ്ഥിതിവിവരക്കണക്കുകൾ2001 സെൻസസ് പ്രകാരം ഓമശ്ശേരി പഞ്ചായത്തിലെ ജനസംഖ്യ 25,420 ആണ് (പുരുഷന്മാർ -12511, സ്ത്രീകൾ - 12909). മറ്റ് വിവരങ്ങൾ : ജന സാന്ദ്രത 998 കി.മീ ² , പുരുഷ സ്ത്രീ അനുപാധം 1000:1032, സാക്ഷരത 88.05% [1] അതിരുകൾഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് താമരശ്ശേരി, കോടഞ്ചരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കോടഞ്ചരി, മുക്കം പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചാത്തമംഗലം, മുക്കം പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് താമരശ്ശേരി, കൊടുവള്ളി പഞ്ചായത്തുകളുമാണ്. പഞ്ചായത്തിന്റെ വടക്കുദിശയിലാണ് പശ്ചിമഘട്ട പർവ്വതനിരകളിൽ ഉൾപ്പെടുന്ന വയനാടൻ ചുരം സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങൾതിരുവമ്പാടി, മുക്കം, കട്ടാങ്ങൽ, കൊടുവള്ളി ,താമരശ്ശേരി, കൂടതായ്, വേനപ്പറ, നീലേശ്വരം, വെണ്ണക്കോട് , മലയമ്മ, കല്ലുരുട്ടി, മങ്ങാട്, പുത്തൂർ , മാനിപുരം. ചരിത്രം1971-ലാണ് ഓമശ്ശേരി പഞ്ചായത്ത് രൂപംകൊണ്ടത്. ഒൻപതാം ശതകത്തിൽ പണികഴിപ്പിച്ചതെന്ന് പറയപ്പെടുന്ന ചോക്കൂർ ക്ഷേത്രം ഈ പ്രദേശത്തിന്റെ ചരിത്രപൈതൃകത്തിനു തെളിവാണു. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കോഴിക്കോട് താലൂക്കിലെ ഒൻപതു ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശമായിരുന്നു ഓമശ്ശേരി. കോട്ടയം നാട്ടുരാജ്യത്തിന്റെ അധീനതയിലായിരുന്നു ഓമശ്ശേരി പ്രദേശത്തുള്ള പാതകൾ ടിപ്പുവിന്റെ സൈന്യം പടയോട്ടകാലത്ത് ഉപയോഗിഛിരുന്നതായി ചരിത്രസൂചനകളുണ്ട്. പട്ടാളക്കാരുടെ യാത്ര സുഗമമാക്കുന്നതിനു പണിതതെന്ന് പറയപ്പെടുന്ന പാലത്തിന്റെ അവശിഷ്ടങ്ങൾ ഓമശ്ശേരി കൂടത്തായി പുഴയിൽ ഇന്നും കാണപ്പെടുന്നുണ്ട്. ഗതാഗത സൗകര്യങ്ങൾ
പഞ്ചായത്ത് ഭരണംഓമശ്ശേരി പഞ്ചായത്തിൽ പത്തൊൻപതു വാർഡുകൾ ഉണ്ട്. പി. അബ്ദുൽ നാസർ ആണ് നിലവിലെ പ്രസിഡണ്ട് . പഞ്ചായത്ത് അംഗങ്ങളുടെ പേര് വിവരങ്ങൾ ചുവടെ[2] 2)>കാക്കാട്ട്കുന്ന് - കരുണാകരൻ മാസ്റ്റർ 4) പെരുവില്ലി – രജിത 5) കോറോംന്തിരി - ഗംഗാധരൻ
8)അമ്പലക്കണ്ടി- യൂനുസ് 9)ആലുംന്തറ - അശോകൻ പുനത്തിൽ
15)>പുത്തൂർ - പി. അബ്ദുൽ നാസർ 16)>മങ്ങാട് വെസ്റ്റ് -ആനന്ദകൃഷ്ണൻ 17)>മങ്ങാട് ഈസ്റ്റ് -പങ്കജവല്ലി 18)>ചക്കിക്കാവ് - ഷീല. എം 19)>മേപ്പളളി - ഉഷാദേവി. ഡി
മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ആശുപത്രികൾ
ബാങ്കുകൾ
എ.ടി.എം
സർക്കാർ സ്ഥാപനങ്ങൾ
സാംസ്കാരിക നിലയങ്ങൾ
ആരാധനാലയങ്ങൾ
സന്നദ്ധ സേവന സംഘടനകൾ
അവലംബം
Omassery എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. [
|