കാതറിൻ ട്രീസ
മലയാളി വംശജയായ ഒരു തെന്നിന്ത്യൻ അഭിനേത്രിയും മോഡലുമാണ് കാതറിൻ ട്രീസ. മലയാളം, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വ്യക്തിജീവിതംകാതറിൻ ജനിച്ചത് കോട്ടയത്താണെങ്കിലും ദുബൈ നഗരത്തിലാണ് വളർന്നത്.[1][2] ദുബൈയിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേയ്ക്ക് മടങ്ങിയ കാതറിൻ ബംഗലൂരുവിലാണ് ഉപരിപഠനം നടത്തിയത്. ബംഗലൂരുവിലെ സെന്റ് ജോസഫ്സ് കോളേജിൽ നാലു വർഷത്തോളം വിദ്യാർത്ഥിനിയായിരുന്നു കാതറിൻ.[3][4] വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്ന കുടുംബമായിരുന്നെങ്കിലും ചെറുപ്പം മുതലേ പാഠ്യേതര പ്രവർത്തനങ്ങളിൽ നിപുണയായിരുന്ന മകളെ കാതറീന്റെ വിശാലഹൃദയരായ മാതാപിതാക്കൾ പ്രോൽസാഹിപ്പിച്ചു. പാട്ട്, നൃത്തം, സംവാദം, ഐസ് സ്കേറ്റിംഗ്, പിയാനോ വായന എന്നിവയിൽ കാതറിൻ പഠനകാലത്തു തന്നെ പരിശീലനം നേടി.[1][5] ദുബൈയിൽ ജീവിച്ച കാലത്ത് എമിറേറ്റ്സ് പരിസ്ഥിതി സന്നദ്ധപ്രവർത്തകയുമായിരുന്നു കാതറിൻ. പതിനാലാമത്തെ വയസിൽ തന്നെ കാതറിൻ മോഡലിംഗ് ആരംഭിച്ചിരുന്നു.[6] ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തിയശേഷം ചെന്നൈ സിൽക്സ്, ജോസ്കോ ജ്വലേഴ്സ്, ഡെക്കാൺ ക്രോണിക്കിൾ, ഫാസ്റ്റ് ട്രാക്ക് മുതലായവയ്ക്ക് വേണ്ടി പരസ്യമോഡലായി. പ്രമുഖ ഫാഷൻ ഡിസൈനറായ പ്രസാദ് ബിദ്ദപ്പയോടൊപ്പം വിവിധ നഗരങ്ങളിൽ നടത്തപ്പെട്ട ഫാഷൻ ഷോകളിലും കാതറിൻ ഈ കാലയളവിൽ പങ്കെടുത്തു.[7][6] അഭിനയജീവിതം2010-ൽ ശങ്കർ ഐ.പി.എസ്. എന്ന കന്നട ചിത്രത്തിലൂടെയാണ് കാതറിൻ അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്.[3] കന്നടയിലെ ആദ്യ ചിത്രത്തിനു ശേഷം പൃഥ്വിരാജ് നായകനായ "ദ ത്രില്ലർ" എന്ന ചിത്രത്തിലെ നായികാവേഷത്തിലൂടെ മലയാളസിനിമാരംഗത്തെത്തിയ കാതറിൻ പിന്നീട് "ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ" എന്നൊരു മലയാളചിത്രത്തിൽ കൂടി അഭിനയിച്ചു.[8] 2011-ൽ "വിഷ്ണു" എന്നൊരു കന്നട ചിത്രത്തിലും അഭിനയിച്ചിരുന്നു.[4] മലയാളത്തിൽ "റോമിയോ ആൻഡ് ജൂലിയറ്റ്സ്" എന്ന പേരിലും തെലുങ്കിൽ "ഇദ്ദരമ്മായിലതോ" എന്ന പേരിലും ഒരേ സമയം റിലീസ് ചെയ്ത അല്ലു അർജുൻ ചിത്രത്തിൽ മുഖ്യ സ്ത്രീകഥാപാത്രങ്ങളിലൊന്ന് അഭിനയിച്ചത് കാതറിൻ ആയിരുന്നു.[9] 2013 ജൂണിൽ റിലീസ് ചെയ്ത ചിത്രത്തിലെ ആകാശ എന്ന കഥാപാത്രം കാതറീന് വമ്പിച്ച നിരൂപകപ്രശംസ നേടിക്കൊടുത്തു. "ആകാശ എന്ന കഥാപാത്രത്തിന് കൃത്യമായി യോജിക്കുന്ന അഭിനേത്രിയാണ് കാതറിൻ ട്രീസ" എന്നാണ് ടൈംസ് ഓഫ് ഇൻഡ്യ റിപ്പോർട്ട് ചെയ്തത്.[10] ചലച്ചിത്രങ്ങൾ
അവലംബങ്ങൾ
പുറം കണ്ണികൾ
|