കുമരകം രാജപ്പൻ
കേരളത്തിലെ പ്രമുഖനായ നാടക-സിനിമാ സംഗീത സംവിധായകനായിരുന്നു കുമരകം രാജപ്പൻ(1943-10 ഒക്ടോബർ 2002)[1] ജീവിതരേഖകോട്ടയം താലൂക്കിലെ കുമരകത്ത് പി.വി. കേശവദേവിന്റേയും ഭാർഗ്ഗവിയമ്മയുടെയും മകനായി ജനിച്ചു. എസ്.എസ്.എൽ .സി. വരെ പഠിച്ചു. പത്തുവയസ്സുമുതൽ കുഞ്ഞൻ ഭാഗവതരിൽ നിന്നും സംഗീതം അഭ്യസിക്കാൻതുടങ്ങി. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട് നിരവധി വേദികളിൽ പാടി. അക്കാലത്ത് പാർടി പരിപാടികളിൽ പ്രധാന ഇനമായിരുന്നു രാജപ്പന്റെ പാട്ട്. ഇതിനിടയിൽ ഹാർമോണിയവും പഠിച്ചു. എം.കെ. കമലത്തിന്റെ പിൻ പാട്ടുകാരനായി നാടു ചുറ്റി.സംഗീത സംവിധാന പ്രഗല്ഭനായ ജി. ദേവരാജൻ , എം.കെ. അർജ്ജുനൻ , ആർ.കെ. ശേഖർ എന്നിവർ പ്രവർത്തിച്ച നാടകങ്ങളിൽ ഹാർമ്മോണിയം വായിക്കാനും പ്രവർത്തിയ്ക്കുവാനും ലഭിച്ച അവസരം ഒരു പരിചയക്കളരിയായി. അതിനെ തുടർന്നു നാടകങ്ങൾക്കു സംഗീതം ചെയ്യാൻ തുടങ്ങി. കൊല്ലം അസീസി ആർട്സ് ക്ലബിന്റെ നാടകത്തിന് സംഗീത സംവിധാനം നിർവ്വഹിച്ചു കൊണ്ടാണ് നാടക രംഗത്തെത്തിയത്. നാല്പതു വർഷത്തോളം നാടക രംഗത്ത് സജീവമായിരുന്നു. 1200 ൽപ്പരം നാടക ഗാനങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്. മികച്ച സംഗീത സംവിധായകനുള്ള സംഗീത നാടക അക്കാദമി അവാർഡ് രണ്ട് തവണ നേടിയിട്ടുണ്ട്.പശ്ചാത്തല സംഗീതക്കാരെ നാടക സംഘത്തിന്റെ കൂട്ടത്തിൽ നിന്ന് മാറ്റി കാസറ്റ് രീതിക്ക് തുടക്കമിട്ടത് രാജപ്പനാണ്. മലയാള നാടക ചരിത്രത്തിലെ പശ്ചാത്തല സംഗീതത്തിന്റെ ആദ്യത്തെ മുഴുനീള നാദരേഖ തയ്യാറാക്കിയതും രാജപ്പനാണ്.[2] കൊല്ലം അസീസി പാട്ട് ചിട്ടപ്പെടുത്തിയ "വാനിലെ വാറൊളി താരകളത്രയും" എന്ന യേശുദാസ് പാട്ട് കേരളത്തിലെങ്ങും വലിയ പ്രതികരണം സൃഷ്ടിച്ചു. അതുവരെ കെ രാജപ്പനായിരുന്ന അദ്ദേഹത്തെ കുമരകം രാജപ്പനാക്കിയത് അസീസിയുടെ ഫൗസ്റ്റിൻ അച്ചനായിരുന്നു. ആലപ്പുഴ ഉദയകല, കോട്ടയം ഗീത, ദേശാഭിമാനി തീയറ്റേഴ്സ് കോട്ടയം-ആറ്റിങ്ങൽ , വയലാർ നാടകവേദി, കൊല്ലം സംഘചേതന തുടങ്ങി കെപിഎസി വരെയുള്ള നാടകസമിതികളിൽ രാജപ്പന്റെ ഈണം മുഴങ്ങി. ഇതിനിടെ അഞ്ചു സിനിമകൾക്കും സംഗീതം നൽകി. 1980-ൽ നവോദയാ പുറത്തിറക്കിയ 'തീക്കടൽ ' എന്ന സിനിമാസ്കോപ്പ് ചിത്രത്തിൽ ഗുണസിംഗിനോടൊപ്പം മൂന്നു പാട്ടുകൾക്ക് ഈണം നൽകി. കൂടാതെ 'മുഖ്യമന്ത്രി' എന്ന ചിത്രത്തിനും സംഗീതം നൽകി. ഉദയയുടെ മല്ലനും മാതേവനും എന്ന ചിത്രത്തിലെ ജ്യോതിർമയി എന്ന ഗാനത്തിന് ഈണം പകർന്ന് സിനിമയിലെത്തി. ചമ്പൽക്കാടുകൾ എന്ന സിനിമയിൽ പ്രേം നസീറിന്റെ അച്ഛനായി വേഷമിട്ടിട്ടുണ്ട്. 1968-ൽ ഗായികയായ ലളിതയെ വിവാഹം ചെയ്തു. "അക്ഷരകൊടിയേറ്റ്" എന്ന കാസറ്റിലൂടെ സാക്ഷരതാപ്രസ്ഥാനത്തിനും രാജപ്പൻ ഈണമിട്ടു. പിന്നീട് ജനകീയാസൂത്രണത്തിനും രാജപ്പൻ സംഗീത ക്കൂട്ടൊരുക്കി. 2002 ഒക്ടോബർ പത്തിന് അന്തരിച്ചു. അദ്ദേഹത്തിന്റെ പേരിൽ കുമരകത്ത് സ്മൃതികേന്ദ്രം പ്രവർത്തിക്കുന്നുണ്ട്[3]. പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾപടപ്പാട്ടുകാരന്റെ സംഗീതത്തിന് വിപ്ലവത്തിന്റെ ഈണം[പ്രവർത്തിക്കാത്ത കണ്ണി] |