കൊല്ലം തുളസി
വില്ലൻ വേഷങ്ങളിലൂടെ മലയാള ചലച്ചിത്ര രംഗത്ത് പ്രശസ്തനായ അഭിനേതാവും മലയാള സാഹിത്യകാരനുമാണ് എസ്.തുളസീധരൻ നായർ എന്നറിയപ്പെടുന്ന കൊല്ലം തുളസി. (ജനനം: 29 മെയ് 1949) [1][2] ജീവിതരേഖകൊല്ലം ജില്ലയിലെ കാഞ്ഞാവെളിയിൽ കുറ്റിലഴികത്ത് വീട്ടിൽ സംസ്കൃത അധ്യാപകനായിരുന്ന പി.എസ്.ശാസ്ത്രി നായരുടേയും ഭാരതിയമ്മയുടേയും മകനായി 1949 മെയ് 29ന് ജനിച്ചു. എസ്.തുളസീധരൻ നായർ എന്നതാണ് ശരിയായ പേര്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പ്രാക്കുളം എൻ.എസ്.എസ് കോളേജ്, ഫാത്തിമ മാത നാഷണൽ കോളേജ്, മൈസൂർ യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. ചരിത്രത്തിൽ പി.ജിയും ജേർണലിസത്തിൽ ഡിപ്ലോമയും നേടിയ കൊല്ലം തുളസി പ്രീഡിഗ്രിയ്ക്ക് ശേഷം ബാംഗ്ലൂർ, മംഗലാപുരം എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1970-ൽ സർക്കാർ സർവീസിൽ ഉദ്യോഗസ്ഥനായി ജോലി ലഭിച്ചു. കേരള മുനിസിപ്പൽ സർവീസിലായിരുന്നു നിയമനം. 2004-ൽ തിരുവനന്തപുരം നഗരസഭയിൽ നിന്ന് ഡെപ്യൂട്ടി സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിച്ചു. സ്കൂൾ പഠനകാലത്ത് നാടകങ്ങളിൽ അഭിനയിച്ച തുളസി 1979-ൽ ഹരികുമാർ സംവിധാനം ചെയ്ത ആമ്പൽപ്പൂവ് എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്രരംഗത്ത് സജീവമായത്. മലയാളത്തിൽ ഇതുവരെ 200-ലധികം സിനിമകളിൽ അഭിനയിച്ചു. ജോഷി സംവിധാനം ചെയ്ത് 1997-ൽ റിലീസായ ലേലം എന്ന സിനിമയിലെ കഥാപാത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു. സിനിമാഭിനയത്തിൽ തുടരുമ്പോഴും സാഹിത്യരചനയിലും സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കൊല്ലം തുളസിയുടെ പ്രധാന പുസ്തകങ്ങൾ ഇവയാണ്.
(കവിതസമാഹാരം)[3] അഭിനയിച്ച സിനിമകൾ
അവലംബം
|