ചിത്രകൂടൻ ശരപ്പക്ഷി
ഇംഗ്ലീഷിൽ Indian Swiftlet എന്നും Indian Edible-nest Swiftlet എന്നും ചിത്രകൂടൻ ശരപ്പക്ഷിയ്ക്ക്[1] [2][3][4] പേരുണ്ട്. ശ്രീലങ്കയിലും തെക്കു പടിഞ്ഞാറൻ ഇന്ത്യയിലും കുന്നിൻ പ്രദേശങ്ങളിൽ കൂട്ടമായി വസിക്കുന്നു. പ്രജനനംലംബമായ പ്രതലത്തിൽ പകുതി കപ്പിന്റെ ആകൃതിയിലാണ് കൂടുകൾ. ആൺപക്ഷി കട്ടിയായ ഉമിനീരുകൊണ്ടാണ് തിളങ്ങുന്ന വെള്ള കൂടുണ്ടാക്കുന്നത്. രണ്ടു മുട്ടയിടും. ആദ്യത്തെ കൂട് ഉമിനീരുകൊണ്ടും .പിന്നീട് ഉണ്ടാക്കുന്ന കൂടുകളിൽ സസ്യ ജന്യ വസ്തുക്കളുണ്ടാകും.[5] രൂപ വിവരണം12 സെ.മീ നീളം. മുകൾവശം കടുത്ത തവിട്ടുനിറം. അടിവശം മങ്ങിയ തവിട്ടു നിറമാണ്. ലംബമായ പ്രതലത്തിൽ പിടിച്ചിരിക്കാണായി ചെറിയ കാലുകളാണ് ഉള്ളത്. അവ ഒരിക്കലും നിലത്ത് ഇരിക്കാറില്ല. സമതലങ്ങളിൽ കാണുന്ന പനങ്കൂളനുമായി നല്ല സാമ്യമുണ്ട്.പനങ്കൂളനെ അപേക്ഷിച്ച് വാലിനും ശരീർത്തിനും വലിപ്പം കുറവാണ്.ഇവയുടെ മേല്ഭാഗം കടും തവിട്ടു നിറവും അടിവശത്തിന് ഇളം തവിട്ടു നിറവുമാണ്.പനങ്കൂളന്റെ വാൽ ആഴ്ശ്ത്തിൽ രണ്ടായി പിരിഞ്ഞതാണ്.ഈ പക്ഷിക്കത് ഹ്രസ്വമായ (v) വി ആകൃതിയിൽ പിരിഞ്ഞതാണ്.[5] അധികവും വായുവിൽ കഴിയുന്ന ഇവ പ്രാണികളെ കൊക്കുകൊണ്ട് പിടിക്കുകയും പറന്നുകൊണ്ടുതന്നെ വെള്ളം കുടിക്കുകയും ചെയ്യും. അവലംബം
Information related to ചിത്രകൂടൻ ശരപ്പക്ഷി |