ചെങ്കുയിൽ
കേരളത്തിൽ ദേശാടനക്കിളിയായി എത്തുന്ന കുയിൽ വർഗ്ഗത്തിൽ പെടുന്ന ഒരു പക്ഷിയാണ് ചെങ്കുയിൽ (ഇംഗ്ലീഷ്: Banded Bay Cuckoo, ശാസ്ത്രീയ നാമം: Cacomantis sonneratii). ഇതൊരു ചെറിയ കുയിലാണ്.വൃക്ഷത്തിലെ ഉയർന്ന മരച്ചില്ലയിൽ നിന്നാണ് ഇണയെ ആകർഷിക്കാനുള്ള പാട്ട്/സംഗീതം പൊതുവെ ഉണ്ടാവാറുള്ളത് മറ്റുള്ള കുയിലുകളിൽ നിന്ന് ഇതിന്റെ സംഗീതം (call)പെട്ടെന്ന് തിരിച്ചറിയാനാകും രൂപവിവരണംതലയും പുറകുവശവും നല്ല ചെമ്പിച്ച തവിട്ടു നിറമാണ്, അതിൽ നിറയെ കടുത്ത തവിട്ടു നിറത്തിലുള്ള വരകളുണ്ട്. താടി മുതൽ ഗുദം വരെ വിലങ്ങനെ ചെറിയ കറുത്ത വരകളുള്ള മങ്ങിയ വെള്ള നിറം. വാലിനറ്റത്ത് വേളുത്ത നിറം അതിനു മുകളിലായി കറുത്ത വര. ബാക്കി വാൽ മുഴുവൻ ചെമ്പിച്ച തവിട്ടു നിറം. കണ്ണിൽ കൂടി കടുത്ത തവിട്ടു നിറത്തിലുള്ള വര. അതിനു മുകളിൽ വെളുത്ത പുരികം. [2] ആണും പെണ്ണും കാഴ്ചയിൽ ഒരു പോലെയാണ്. കൃഷ്ണമണി മഞ്ഞനിറമാണ്.[3] 22 സെ.മീ നീളമുണ്ട്. വിതരണംപൂർണ്ണമായോ ഭാഗികമായോ ദേശാടനം നടത്തുന്നവയാണ്. ഭാരതത്തിൽ ഇവയെ മഴക്കാലത്താണ് കാണുന്നത്. ഉയരം കുറഞ്ഞ കുന്നുകളിലുള്ള നല്ല കാടുകളിൽ കാണപ്പെടുന്നു. പ്രജനനംമറ്റു പല കുയിലുകളെപോലെ ഇതും മറ്റു പക്ഷികളുടെ കൂട്ടിലാണ് മുട്ടയിടുന്നത്. ചിലുചിലപ്പന്മാർ, ഇരട്ടത്തലച്ചി, അയോറ, തീക്കുരുവി മുതലായവയുടെ കൂട്ടിൽ മുട്ടയിടും. ദേശങ്ങൾക്കനുസരിച്ച് മുട്ടയിടുന്ന കാലത്തിന് മാറ്റമുണ്ട്. അവലംബം
Cacomantis sonneratii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. Information related to ചെങ്കുയിൽ |