ടി.എസ്. മുത്തയ്യ
ആദ്യകാല മലയാളചലച്ചിത്ര നടൻമാരിൽ പ്രമുഖൻ ആയിരുന്നു ടി. എസ്. മുത്തയ്യ (1923 - 1992). ജീവിതരേഖസച്ചിദാനന്ദൻ പിള്ള മുത്തയ്യാ പിള്ള 1923 ൽ കൊച്ചിയിൽ ജനിച്ചു[1]. കേരളത്തിലെ രണ്ടാമത്തെ ഇംഗ്ലീഷ് ദിനപത്രമായ കൊച്ചിൻ ആർഗസിന്റെ ഉടമയും പത്രാധിപരും ആയിരുന്ന ടി.എസ്.സച്ചിദാനന്ദൻ ആയിരുന്നു പിതാവ്. കൊച്ചിയിൽ ഹൈസ്കൂൾ പഠനം. മഹാരാജാസിൽ ഇന്റർമീഡിയറ്റ് പഠനം. കുറെക്കാലം പട്ടാളത്തിൽ. പിന്നീട് പേൾ പ്രസ്സിന്റെ മാനേജർ. യൂറോപ്യൻ ക്ലബ്ബുകളിൽ നാടകം അവതരിപ്പിച്ചു കലാരംഗത്തേക്കു വന്നു. മുൻഷി രാമൻപിള്ളയെ കൊണ്ടു കഥയെഴുതിച്ചു ചിത്രനിർമ്മാണത്തിനു തുനിഞ്ഞുവെങ്കിലും നടന്നില്ല. കോട്ടയം പോപ്പുലർ പ്രൊഡക്ഷന്റെ നവലോകം (1951) എന്ന ചിത്രത്തിലൂടെ ചലച്ചിത്രനടനായി. ഒരുപാട് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1992 ൽ 69ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. പ്രധാന സിനിമകൾ
50-ൽപ്പരം തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സംവിധാനം
അവലംബംമധു ഇറവങ്കര മലയാളസിനിമയിലെ അവിസ്മരണീയർ,സാഹിത്യപോഷിണി ജൂലൈ 2008
|