ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Lang/tag from name' not found Republica Moldovenească Nistreană
Приднестро́вская Молда́вская Респу́блика(Russian) Pridnestrovskaya Moldavskaya Respublika
Придністровська Молдавська Республіка(Ukrainian) Prydnistrovska Moldavska Respublika
Flag
മുദ്ര
ദേശീയഗാനം: Мы славим тебя, Приднестровье(Russian) മൈ സ്ലാവിം ടെബ്യ, പ്രിഡ്നെസ്ടോവ്യേ(റഷ്യൻ ഭാഷയിലെ വരികൾ മലയാളത്തിൽ) ഞങ്ങൾ ട്രാൻസ്നിസ്ട്രിയയുടെ അപദാനങ്ങൾ പാടുന്നു
ട്രാൻസ്നിസ്ട്രിയ (ട്രാൻസ്-ഡ്നൈസ്റ്റർട്രാൻസ്ഡ്നിസ്ട്രിയ എന്നീ പേരുകളിലും അറിയപ്പെടുന്നു) ഒരു വിഘടിതപ്രദേശമാണ്. ഡ്നൈസ്റ്റർ നദിക്കും മോൾഡോവയുടെഉക്രൈനുമായുള്ള കിഴക്കൻ അതിർത്തിക്കുമിടയ്ക്കു കിടക്കുന്ന ഒരു തുണ്ടു ഭൂമിയാണിത്. 1990-ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനും പ്രത്യേകിച്ച് 1992-ലെ ട്രാൻസ്നിസ്ട്രിയൻ യുദ്ധത്തിനും ശേഷം ഈ പ്രദേശം പ്രിഡ്നിസ്ട്രോവിയൻ മോൾഡാവിയൻ റിപ്പബ്ലിക് (പി.എം.ആർ.പ്രിഡ്നിസ്ട്രോവീ എന്നും അറിയപ്പെടുന്നു) എന്ന പരക്കെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത റിപ്പബ്ലിക്കായാണ് നിലനിൽക്കുന്നത്. ഡ്നൈസ്റ്റർ നദിക്ക് കിഴക്കുള്ള പ്രദേശങ്ങൾ തങ്ങളുടേതാണെന്നാണ് ഈ രാജ്യം അവകാശപ്പെടുന്നത്. പടിഞ്ഞാറൻ തീരത്തുള്ള ബെൻഡർ നഗരവും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും തങ്ങളുടേതാണെന്നും ഇവർ അവകാശപ്പെടുന്നുണ്ട്. റിപ്പബ്ലിക് ഓഫ് മോൾഡോവ ഈ രാജ്യത്തെ അംഗീകരിക്കുന്നില്ല. ട്രാൻസ്നിസ്ട്രിയയുടെ നിയന്ത്രണത്തിലുള്ള ഭൂരിഭാഗം പ്രദേശങ്ങളും തങ്ങളുടേതാണെന്നാണ് മോൾഡോവ അവകാശപ്പെടുന്നത്. ഈ പ്രദേശം ട്രാൻസ്നിസ്ട്രിയ എന്ന പ്രത്യേക നിയമാവസ്ഥയുള്ള സ്വയംഭരണപ്രദേശത്തിന്റെ ([Unitatea teritorială autonomă cu statut juridic special Transnistria] Error: {{Lang}}: unrecognized language code: mol (help))[2] ഭാഗമായാണ് (സ്ട്രിൻഗ നിസ്ട്രൂലൂയി അല്ലെങ്കിൽ "ഡ്നൈസ്റ്ററിന്റെ ഇടതു തീരം")[3][4][5] മോൾഡോവ കണക്കാക്കുന്നത്.
സോവിയറ്റ് യൂണിയൻ വിഘടിച്ചശേഷം മോൾഡോവയും ഇതിൽ നിന്ന് വിഘടിച്ചുപോയ അംഗീകാരമില്ലാത്ത ട്രാൻസ്നിസ്ട്രിയ എന്ന പ്രദേശവും തമ്മിലുള്ള സ്പർദ്ധ യുദ്ധത്തിലേയ്ക്ക് വഴുതിവീണു. 1992 മാർച്ചിലാണ് യുദ്ധം തുടങ്ങിയത്. 1992 ജൂലൈ മാസത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടതോടെ യുദ്ധം അവസാനിച്ചു. ഈ കരാറിന്റെ അടിസ്ഥാനത്തിൽ മൂന്നു കക്ഷികളുള്ള (റഷ്യ, മോൾഡോവ, ട്രാൻസ്നിസ്ട്രിയ) സംയുക്ത നിയന്ത്രണക്കമ്മീഷൻ നദിയുടെ ഇരുവശത്തുമുള്ള ഇരുപത് പ്രദേശങ്ങൾ ചേർന്ന സൈന്യരഹിത ഭൂമിയിലെ സുരക്ഷയും മറ്റും നോക്കിനടത്തും. വെടിനിർത്തൽ തുടരുന്നുണ്ടെങ്കിലും ഈ പ്രദേശത്തിന്റെ രാഷ്ട്രീയ നില ഇതുവരെ ഒരു തീരുമാനമാക്കാൻ സാധിച്ചിട്ടില്ല. അന്താരാഷ്ട്രതലത്തിൽ അംഗീകാരമില്ല എങ്കിലും ഫലത്തിൽ ട്രാൻസ്നിസ്ട്രിയ ഒരു സ്വതന്ത്ര രാജ്യമാണ്.[6][7][8][9] സ്വന്തം ഭരണകൂടവും, പാർലമെന്റും, സൈന്യവും, പോലീസും, പോസ്റ്റൽ സംവിധാനവും നാണയവുമുള്ള ഒരു പ്രസിഡൻഷ്യൽ റിപ്പബ്ലിക്കായാണ് ട്രാൻസ്നിസ്ട്രിയ സ്വന്തം ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ട്രാൻസ്നിസ്ട്രിയയുടെ ഭരണകർത്താക്കൾ ഒരു ഭരണഘടനയും കൊടിയും ദേശീയഗാനവും രാഷ്ട്രീയ മുദ്രയും സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും 2005-ൽ മോൾഡോവയും ഉക്രൈനും തമ്മിലുണ്ടാക്കിയ കരാറനുസരിച്ച് ഉക്രൈനിയൻ അതിർത്തിവഴി ചരക്കുകൾ കയറ്റുമതി ചെയ്യാൻ ശ്രമിക്കുന്ന എല്ലാ ട്രാൻസ്നിസ്ട്രിയൻ കമ്പനികളും മോൾഡോവൻ ഉദ്യോഗസ്ഥരിൽ നിന്ന് രജിസ്ട്രേഷൻ നേടിയിരിക്കണം.[10] 2005-ൽ യൂറോപ്യൻ യൂണിയൻ ബോർഡർ അസിസ്റ്റൻസ് മിഷൻ റ്റു മോൾഡോവ ആൻഡ് ഉക്രൈൻ പ്രവർത്തനമാരംഭിച്ച ശേഷമായിരുന്നു ഈ കരാർ നിലവിൽ വന്നത്.[11] മിക്ക ട്രാൻസ്നിസ്ട്രിയക്കാർക്കും മോൾഡോവൻ പൗരത്വമുണ്ട്.[12] പക്ഷേ റഷ്യൻ പൗരത്വവും ഉക്രൈനിയൻ പൗരത്വവുമുള്ള പല ട്രാൻസ്നിസ്ട്രിയക്കാരുമുണ്ട്.
Matsuzato, Kimitaka: "Canonization, Obedience, and Defiance: Strategies for Survival of the Orthodox Communities in Transnistria, Abkhazia, and South Ossetia" in the Caucasus Analytical Digest No. 20