ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
ഒരു പ്രശ്സ്തമായ ഇംഗ്ലീഷ് ബാല കവിത/ നഴ്സറി ഗാനമാണ് ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ (Twinkle Twinkle little star). കവിയും നോവലിസ്റ്റുമായിരുന്ന ജേൻ ടൈലർ (Jane Taylor 1783-1824) ആണ് ഇതിന്റെ രചയിതാവ്. സഹോദരി ആൻ ടൈലറുമായി(1782-1866) ചേർന്നു പ്രസിദ്ധീകരിച്ച Rhymes for the Nursery എന്ന സമാഹാരത്തിൽ 1806ലാണ് ആദ്യമായി ഈ കവിത പ്രസിദ്ധീകൃതമായത്. Ah! vous dirai-je, maman എന്ന ഫ്രഞ്ച് ബാലകവിതയുടെ ഈണത്തിലാണ് ട്വിങ്കിൾ ട്വിങ്കിൾ വിരചിതമായത്. വിശ്വ സംഗീതജ്ഞനായ മൊസാർട്ട് ഉൾപ്പെടെ നിരവധിപേർ പിൽക്കാലത്ത് ഈ പാട്ടിന് ഈണ ഭേദങ്ങൾ ചിട്ടപ്പെ ടുത്തിയിട്ടുണ്ട്. പിൽക്കാലത്ത് പ്രചാരത്തിൽ വന്ന ബാബാ ബ്ലാക്ക് ഷീപ്പ് ഉൾപ്പെടെ അനവധി നഴ്സറി ഗാനങ്ങൾ മൊസാർട്ടിന്റെ ഈണ ഭേദത്തിൽ പ്പെടുന്നവയാണ്. ഘടനഈരടികളായിട്ടാണ് ഈ പാട്ട് രചിക്കപ്പെട്ടിരിക്കുന്നത് പ്രമേയംപ്രകൃതിയെ നിരീക്ഷിക്കുന്ന ഒരു കുട്ടി അത്ഭുതം കൂറുന്നതാണ് കവിതയുടെ സാരം. രാത്രിയിൽ മിന്നുന്ന നക്ഷത്രത്തെ നോക്കി അതിനെ വർണ്ണിക്കുകയാണ് കുട്ടി. ചില വർണനകൾ
മൂല കാവ്യംTwinkle, twinkle, little star, When the blazing sun is gone, Then the traveller in the dark In the dark blue sky you keep, As your bright and tiny spark ശബ്ദ രേഖ (ഈണം മാത്രം)Information related to ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ |