ഡി കമ്പനി
എം. പത്മകുമാർ, ദീപൻ, വിനോദ് വിജയൻ എന്നിവർ സംവിധാനം ചെയ്യുന്ന മൂന്നു ചിത്രങ്ങളുടെ കൂട്ടമാണ് ഡി കമ്പനി. ഒരു ബൊളീവിയൻ ഡയറി 1995, ഗാങ്‌സ് ഓഫ് വടക്കുംനാഥൻ, ഡേ ഓഫ് ജഡ്ജ്മെന്റ് എന്നിവയാണ് മൂന്നു ചിത്രങ്ങൾ. ഡി കട്ട്‌സ് ഫിലിം കമ്പനിയുടെ പേരിൽ വിനോദ് വിജയൻ, സെവൻ ആർട്‌സ് മോഹൻ, ഫൈസൽ ലത്തീഫ് എന്നിവർ ചേർന്നാണ് ഈ ചിത്രങ്ങൾ നിർമ്മിക്കുന്നത്[1]. ഗാംഗ്‌സ് ഓഫ് വടക്കുംനാഥൻഗാംഗ്സ് ഓഫ് വടക്കുംനാഥൻ തൃശ്ശൂർ നഗരത്തിലെ കൊട്ടേഷൻ സംഘങ്ങളുടെ ഗുണ്ടാവിളയാട്ടത്തെപ്പറ്റിയും കുഴൽപ്പണത്തെപ്പറ്റിയും വിവരിക്കുന്നു. അജയ് മല്യ എന്ന ഒരു പ്രമുഖ ബിസിനസ് ടൈക്കൂണ് ബംഗളൂരുവിൽ കൊല്ലപ്പെടുകയും 750 കോടി രൂപ നഷ്ടപ്പെടുകയും ചെയ്യുന്നു. മല്യയുടെ മകന്റെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്ടർ അക്‌ബർ (അനൂപ് മേനോൻ) തൃശൂരിലേക്ക് എത്തുകയും, പണം വീണ്ടെടുത്താൽ ഒരു ഓഹരി നൽകാം എന്ന വാഗ്ദാനത്തിൽ അന്വേഷണം ആരംഭിക്കുന്നു. അക്ബറിന്റെ നേതൃത്വത്തിലുള്ള സംഘം കൊലപാതകത്തിൽ ഒരു ജ്വല്ലറി ഉടമയും ഗാംഗ്‌സ് ഓഫ് വടക്കുംനാഥൻ എന്ന അപകടകാരികളായ കൊട്ടേഷൻ സംഘവും പങ്കാളികളാണെന്ന് സംശയിക്കുന്നു. ജ്വല്ലറി ഉടമയെയും ഗുണ്ടകളെയും തന്ത്രപരമായി തമ്മിലടിപ്പിച്ച് അക്‌ബർ കുഴൽപ്പണം കണ്ടെത്തുന്നു. മല്യയെ വധിച്ചതും ഈ സാഹചര്യം ഉണ്ടാക്കിയതുമെല്ലാം ഇൻസ്‌പെക്ടർ അക്‌ബർ ആണെന്ന ആർക്കും അറിയാത്ത രഹസ്യം കഥയുടെ അവസാനം വെളിപ്പെടുത്തുന്നു.[2] അഭിനേതാക്കൾ
ഒരു ബൊളീവിയൻ ഡയറി 1995മൂന്നു ചിത്രങ്ങളുടെ കൂട്ടമായ ഡി കമ്പനി എന്ന ചിത്രത്തിന്റെ ഭാഗമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന അര മണിക്കൂർ ദൈർഘ്യമുള്ള ചിത്രമാണ് ഒരു ബൊളീവിയൻ ഡയറി 1995. സമുദ്രക്കനി, ആസിഫ് അലി, അനന്യ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്[3]. കേരള പോലീസിലെ ഒരു ഡി.വൈ.എസ്.പി.യുടെ സർവീസ് സ്‌റ്റോറിയിലെ ചില ഭാഗങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. വയനാട്ടിലെ മുത്തങ്ങ വനത്തിലാണ് ചിത്രീകരണം നടത്തിയത്. ജി.എസ്. അനിൽ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നു[4]. അഭിനേതാക്കൾഅണിയറപ്രവർത്തകർ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |