തോമസ് ആൽവ എഡിസൺതോമസ് ആൽവ എഡിസൺ (ഫെബ്രുവരി 11, 1847 - ഒക്ടോബർ 18, 1931) ഒരു അമേരിക്കൻ കണ്ടുപിടുത്തക്കാരനും വ്യവസായിയുമാണ്.[1][2][3] വൈദ്യുതോർജ്ജ ഉൽപ്പാദനം, ബഹുജന ആശയവിനിമയം, ശബ്ദ റെക്കോർഡിംഗ്, ചലനചിത്രങ്ങൾ തുടങ്ങിയ മേഖലകളിൽ അദ്ദേഹം നിരവധി ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തു.[4] ഫോണോഗ്രാഫ്, മോഷൻ പിക്ചർ ക്യാമറ, ഇലക്ട്രിക് ലൈറ്റ് ബൾബിൻ്റെ ആദ്യകാല പതിപ്പുകൾ എന്നിവ ഉൾപ്പെടുന്ന ഈ കണ്ടുപിടുത്തങ്ങൾ ആധുനിക വ്യാവസായിക ലോകത്ത് വ്യാപകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.[5] നിരവധി ഗവേഷകരോടും ജീവനക്കാരോടും ഒപ്പം പ്രവർത്തിച്ച്, സംഘടിത ശാസ്ത്രത്തിൻ്റെയും ടീം വർക്കിൻ്റെയും തത്ത്വങ്ങൾ കണ്ടുപിടിത്ത പ്രക്രിയയിൽ പ്രയോഗിച്ച ആദ്യ കണ്ടുപിടുത്തക്കാരിൽ ഒരാളായ അദ്ദേഹം, ആദ്യത്തെ വ്യാവസായിക ഗവേഷണ ലബോറട്ടറി സ്ഥാപിച്ചു.[6]
ബാല്യംമിലാനിലെ ഒരു സാധാരണ കുടുംബത്തിലാണ് എഡിസൺ ജനിച്ചത്. കാനഡയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരായിരുന്നു എഡിസൻറെ മാതാപിതാക്കൾ.പിതാവിൻറെ പേര് സാം എഡിസൺ. അദ്ദേഹം മിലാനിൽ മരക്കച്ചവടം നടത്തിവരികയായിരുന്നു. മാതാവ് നാൻസി എഡിസൺ[1]. നാൻസിയുടെയും സാമിൻറെയും ഏഴാമത്തെ മകനായി 1847 ഫെബ്രുവരി 11-നാണ് എഡിസൺ ജനിച്ചത്. എഡിസണ് എട്ട് വയസ്സുള്ളപ്പോൾ കുടുംബം പോർട്ട് ഹൂറണിലേക്ക് സ്ഥലം മാറി. മക്കെൻസി റെബലിയൺ എന്ന പരാജയപ്പെട്ട കലാപത്തിൽ പങ്കെടുത്തതിനാലാണ് അദ്ദേഹത്തിന്റെ അച്ഛന് നാടുവിടേണ്ടിവന്നത്.[2] ഡച്ച് പൈതൃകമാണ് തനിക്കുള്ളതെന്നാണ് എഡിസൺ അവകാശപ്പെട്ടത്.[3] ആ വർഷം തന്നെ എഡിസണെ വിദ്യാലയത്തിൽ ചേർത്തു. സ്കൂൾ വിദ്യാഭ്യാസ സമയത്ത് എഡിസൺ ശ്രദ്ധയുള്ള വിദ്യാർത്ഥിയായി കാണപ്പെട്ടിരുന്നില്ല. റെവറന്റ് എങ്കിൾ എന്ന അദ്ധ്യാപകൻ എഡിസണെ "പതറിയ ബുദ്ധിയുള്ളവൻ" എന്നുവിശേഷിപ്പിച്ചിട്ടുണ്ട്. മൂന്നു മാസത്തോടെ എഡിസൺ സ്കൂളിലേക്കുള്ള പോക്ക് നിർത്തി. വിദ്യാലയ പഠനം മുടങ്ങിയതിൽ പിന്നെ അമ്മതന്നെയായിരുന്നു എഡിസൻറെ അദ്ധ്യാപിക. എഡിസൻറെ കഴിവുകൾ പുറത്ത് കൊണ്ടു വരുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിച്ച വ്യക്തി അദ്ദേഹത്തിൻറെ അമ്മതന്നെയാണ്. "എന്റെ അമ്മയാണെന്നെ ഞാനാക്കിയത്. അവർ എന്റെ കഴിവുകളിൽ ഉറച്ച വിശ്വാസമുള്ളവരും സത്യസന്ധയുമായിരുന്നു. എനിക്ക് ജീവിക്കാൻ ഒരു ലക്ഷ്യമുണ്ടെന്നും നിരാശപ്പെടുത്താതിരിക്കാൻ ഒരാളുണ്ടെന്നും തോന്നിയിരുന്നു" എന്നും എഡിസൺ പ്രസ്താവിക്കുകയുണ്ടായി.[4] ഇക്കാലത്താണ് നാൻസി എഡിസണ് ഒരു ശാസ്ത്രപുസ്തകം സമ്മാനിച്ചത്. 'സ്കൂൾ ഓഫ് നാച്വറൽ ഫിലോസഫി' (രചയിതാവ് ആർ. ജി. പാർക്കർ) എന്നതായിരുന്നു പുസ്തകത്തിൻറെ പേര്. എഡിസണ് കിട്ടിയ ആദ്യത്തെ ശാസ്ത്രപുസ്തകമാണിത്. വിവിധ ശാസ്ത്രപരീക്ഷണങ്ങളെക്കുറിച്ചാണ് അതിൽ പറഞ്ഞിരിക്കുന്നത്. വിവാഹവും കുട്ടികളുംഡിസംബർ 25 1871ൽ 24ആം വയസിൽ എഡിസൺ 16 വയസുള്ള മേരി സ്റ്റിൽവെല്ലിനെ വിവാഹം കഴിച്ചു. മേരി എല്ലാ കാര്യത്തിലും എഡിസണിനെ സഹായിച്ചു. തന്റെ ഭർത്താവിന്റെ ബുദ്ധിസാമർത്ഥ്യത്തെ അവർ അംഗീകരിച്ചു. അവർക്ക് മൂന്ന് കുട്ടികൾ ആയിരുന്നു :
പക്ഷേ മേരി അധികനാൾ ജീവിച്ചില്ല. മൂന്നു കുട്ടികളേയും എഡിസണെ ഏല്പ്പിച്ചിട്ട് മേരി മരിച്ചു. മേരിയുടെ മരണം എഡിസന്റെ ജീവിതത്തിൽ ഏറെ ആഘാതമുണ്ടാക്കി. പിന്നീട് 1886 ഫെബ്രുവരി 24-ന്,തന്റെ 39-ാം വയസ്സിൽ എഡിസൺ ഇരുപത്കാരിയായ മിന മില്ലറിനെ(1866 - 1947) വിവാഹം കഴിച്ചു.[6] ചാത്ത്വോക്കാ ഇൻസ്റ്റിറ്റൂഷന്റെ കോ-ഫൗണ്ടറും,ശാസ്ത്രജ്ഞനുമായിരുന്ന ലൂയിസ് മില്ലറിന്റെ മകളാണ് മിന.മിനയ്ക്കും മൂന്ന് മക്കളുണ്ടായി.
അച്ഛന്റെ മരണത്തിന് ശേഷം വ്യവസായങ്ങൾ ഏറ്റെടുത്തത് ചാൾസ് എഡിസണായിരുന്നു.[9]
ആദ്യകാല തൊഴിൽആദ്യകാല തൊഴിൽ പോർട്ട് ഹ്യൂറോണിൽ നിന്ന് ഡിട്രോയിറ്റിലേക്ക് ഓടുന്ന ട്രെയിനുകളിൽ പത്രങ്ങൾ, മിഠായികൾ, പച്ചക്കറികൾ എന്നിവ വിൽക്കുന്നവനായാണ് തോമസ് എഡിസൺ തൻ്റെ കരിയർ ആരംഭിച്ചത്. 13 വയസ്സുള്ളപ്പോൾ അദ്ദേഹം ആഴ്ചയിൽ 50 ഡോളർ ലാഭം നേടി, അതിൽ ഭൂരിഭാഗവും ഇലക്ട്രിക്കൽ, കെമിക്കൽ പരീക്ഷണങ്ങൾക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതിലേക്കാണ് പോയത്.[21] 15 വയസ്സിൽ, 1862-ൽ, ഓടുന്ന ഒരു ട്രെയിനിൽ ഇടിക്കുന്നതിൽ നിന്ന് 3 വയസ്സുള്ള ജിമ്മി മക്കെൻസിയെ അദ്ദേഹം രക്ഷിച്ചു.[22] ജിമ്മിയുടെ പിതാവ്, മിഷിഗണിലെ മൗണ്ട് ക്ലെമെൻസിലെ സ്റ്റേഷൻ ഏജൻ്റ് ജെ. യു. മക്കെൻസി, നന്ദിപൂർവ്വം എഡിസണെ ടെലിഗ്രാഫ് ഓപ്പറേറ്ററായി പരിശീലിപ്പിച്ചു. എഡിസന്റെ ആദ്യ ടെലിഗ്രാഫി ജോലി ഗ്രാന്റ് ട്രങ്ക് റെയിൽവേയിൽ, പോർട്ട് ഹ്യൂറോണിന് അകലെയുള്ള സ്ട്രാറ്റ്ഫോർഡ് ജംഗ്ഷനിലായിരുന്നു. [2 3]രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതുവരെ അദ്ദേഹം ഗുണപരമായ വിശകലനം പഠിക്കുകയും രാസ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു.[24][25][26] റോഡിൽ പത്രങ്ങൾ വിൽക്കാനുള്ള പ്രത്യേക അവകാശം എഡിസൺ നേടി, കൂടാതെ നാല് പേരുടെ സഹായത്തോടെ അദ്ദേഹം ഗ്രാൻഡ് ട്രങ്ക് ഹെറാൾഡ് ടൈപ്പ് ചെയ്ത് അച്ചടിച്ചു, അത് തൻ്റെ മറ്റ് പേപ്പറുകൾക്കൊപ്പം വിറ്റു.[26] ഒരു ബിസിനസുകാരനെന്ന നിലയിൽ എഡിസൻ്റെ കഴിവുകൾ കണ്ടെത്തിയതിനാൽ ഇത് സംരംഭകത്വ സംരംഭങ്ങളുടെ നീണ്ട നിരയ്ക്ക് തുടക്കമിട്ടു. ആത്യന്തികമായി, അദ്ദേഹത്തിൻ്റെ സംരംഭകത്വം 14 ഓളം കമ്പനികളുടെ രൂപീകരണത്തിന് കേന്ദ്രമായിരുന്നു, ജനറൽ ഇലക്ട്രിക് ഉൾപ്പെടെ, മുമ്പ് ലോകത്തിലെ ഏറ്റവും വലിയ പൊതു വ്യാപാര കമ്പനികളിലൊന്നായിരുന്നു.[27][28] 1866-ൽ, 19-ആം വയസ്സിൽ, എഡിസൺ കെൻ്റക്കിയിലെ ലൂയിസ്‌വില്ലിലേക്ക് താമസം മാറി, അവിടെ വെസ്റ്റേൺ യൂണിയനിലെ ജീവനക്കാരനെന്ന നിലയിൽ, അസോസിയേറ്റഡ് പ്രസ് ബ്യൂറോ ന്യൂസ് വയറിൽ ജോലി ചെയ്തു. അവിടെ അദ്ദേഹം രാത്രി ഷിഫ്റ്റിനായി അഭ്യർത്ഥിച്ചു. അത് അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട രണ്ടു വിനോദങ്ങളായ വായനയിലും പരീക്ഷണങ്ങളിലും കൂടുതൽ സമയം ചെലവഴിക്കുന്നതിന് സഹായകമായി. ഒടുവിൽ, രണ്ടാമത്തെ വിനോദം അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെടുത്തി. 1867-ൽ ഒരു രാത്രി, അദ്ദേഹം ഒരു ലെഡ്-ആസിഡ് ബാറ്ററിയുമായി പ്രവർത്തിക്കുമ്പോൾ സൾഫ്യൂറിക് ആസിഡ് തറയിൽ ഒഴിച്ചു. അത് ഫ്ലോർബോർഡുകൾക്കിടയിലും അദ്ദേഹത്തിൻ്റെ ബോസിൻ്റെ മേശക്കടിയിലേക്കും ഒഴുകി. പിറ്റേന്ന് രാവിലെ എഡിസണെ പുറത്താക്കി.[29] അദ്ദേഹത്തിൻ്റെ ആദ്യ പേറ്റൻ്റ് ഇലക്‌ട്രിക് വോട്ട് റെക്കോർഡർ, യു.എസ്. പേറ്റൻ്റ് 90,646, 1869 ജൂൺ 1-ന് അനുവദിച്ചു.[30] യന്ത്രത്തിന് ആവശ്യക്കാർ കുറവായതിനാൽ, താമസിയാതെ എഡിസൺ ന്യൂയോർക്ക് സിറ്റിയിലേക്ക് മാറി. ആ ആദ്യ വർഷങ്ങളിൽ അദ്ദേഹത്തിൻ്റെ ഉപദേഷ്ടാക്കളിൽ ഒരാൾ സഹ ടെലിഗ്രാഫറും കണ്ടുപിടുത്തക്കാരനുമായിരുന്ന ഫ്രാങ്ക്ലിൻ ലിയോനാർഡ് പോപ്പ് ആയിരുന്നു. ദരിദ്രരായ യുവാക്കളെ ന്യൂജേഴ്‌സിയിലെ അദ്ദേഹത്തിന്റെ വീടായ 'എലിസബത്തി'ൻ്റെ ബേസ്‌മെൻ്റിൽ താമസിക്കാനും ജോലി ചെയ്യാനും എഡിസൺ അനുവദിച്ചു, അതേസമയം എഡിസൺ ഗോൾഡ് ഇൻഡിക്കേറ്റർ കമ്പനിയിൽ സാമുവൽ ലോസിനുവേണ്ടി ജോലി ചെയ്തു. 1869 ഒക്ടോബറിൽ പോപ്പും എഡിസണും സ്വന്തം കമ്പനി സ്ഥാപിച്ച് ഇലക്ട്രിക്കൽ എഞ്ചിനീയർമാരായും കണ്ടുപിടുത്തക്കാരായും ജോലി ചെയ്തു. 1874-ൽ ഒരേസമയം രണ്ടു സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുന്ന ഒരു മൾട്ടിപ്ലക്‌സ് ടെലിഗ്രാഫിക് സംവിധാനം എഡിസൺ വികസിപ്പിക്കാൻ തുടങ്ങി.[31]
മെൻലോ പാർക്ക്എഡിസൺ നടത്തിയ പ്രാധാനപ്പെട്ട ഒരു മാറ്റം എന്നത്,മിഡിൽസെക്സ് രാജ്യമായ ന്യൂ ജേഴ്സിയിൽ സ്ഥിതിചെയ്യുന്ന രാരിറ്റൻ നഗരത്തിന് അടുത്തായുള്ള മെൻലോ പാർക്കിൽ പണിത ഇൻഡസ്റ്റ്രിയൽ റിസർച്ച് ലാബ് ആയിരുന്നു.ഈ ലാബ് എഡിസണിന്റെ മേലുള്ള ആദരവിന്റെ സൂചകമായി ഈ ലാബിന് എഡിസൺ എന്ന് നാമകരണം ചെയ്തു.ഇത് നിർമ്മിച്ചത് എഡിസന്റെ ക്വാഡറപ്ലെക്സ് ടെലെഗ്രാഫ് വിറ്റ് കിട്ടിയ പണം കൊണ്ടായിരുന്നു. ഈ ടെലഗ്രാഫിനെ ലോകത്തോട് പരിചയപ്പെടുത്തിയതിനുശേഷം, $4,000 മുതൽ $5,000 വരെ അതിന്റെ വില നിശ്ചയിക്കാമെന്ന അദ്ദേഹത്തിന്റെ തീരുമാനം ശരിയാണെന്ന് കരുതിയിരുന്നില്ല,അതുകൊണ്ടുതന്നെ എഡിസൺ വെസ്റ്റേൺ യൂണിയനോടുള്ള ഒരു കരാറിൽ ഒപ്പിട്ടു.അദ്ദേഹത്തെ തീർത്തും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ആ ടെലഗ്രാഫിന് ഇന്നത്തെ $208,400 വിലവരുന്ന അന്നത്തെ $10,000 അത് വിൽക്കപ്പെട്ടു.അത് അദ്ദേഹം വളരെ സന്തോഷത്തോടെതന്നെ അംഗീകരിക്കുകയും ചെയ്തു.[10]ഈ ക്വാഡറപ്ലെക്സ് ടെലെഗ്രാഫ് തന്നെയായിരുന്നു എഡിസണിന്റെ ധനപരമായ ആദ്യത്തെ വിജയം,അതോടെതന്നെ മെൻലോ പാർക്ക്, സ്ഥിരമായ സാങ്കേതിക ശാസ്‌ത്ര സംബന്ധിയായ കണ്ടുപിടിത്തങ്ങൾക്കും, അതിന്റെ പരിപോഷണത്തിനുമായുള്ള ആദ്യത്തെ ഇൻസ്റ്റിറ്റൂഷനായി മാറി.മെൻലോ പാർക്കിൽ വച്ച് നിർമ്മിക്കപ്പെട്ട മിക്ക കണ്ടുപിടിത്തങ്ങൾക്കും നിയമപരമായി എഡിസൺ ആർഹനായിരുന്നു,എഡിസണിന്റെ നേതൃത്വത്തിൽ അങ്ങനെ ധാരാളം തൊഴിലാളികൾ കണ്ടുപിടിത്തങ്ങളും, അതിന്റേതായ റിസർച്ചുകളും നടത്തി.അവിടത്തെ തൊഴിലാളികൾ എഡിസണിന്റെ നേതൃത്വത്തിൽ നേതൃത്വം നടത്താനായി വിധിക്കപ്പെട്ടവരായിരുന്നു, കൂടാതെ അദ്ദേഹം അവരെ കണ്ടുപിടിത്തങ്ങളുടെ ഫലങ്ങൾ ലഭിക്കാനായി കൂടുതൽ ഊർജ്ജം നൽകുകയും ചെയ്തു. ഉപദേശകനായ ഇലക്ട്രിക് എഞ്ചിനീയർ വില്ല്യം ജോസെഫ് ഹാമെർ 1879 ഡിസമ്പറിനാണ് എഡിസണിന്റെ കീഴെ ലബോറട്ടറി അസിസ്റ്റന്റായി ജോലി ആരംഭിച്ചത്.എഡിസണിന്റെ ടെലഫോൺ, ഫോണോഗ്രാഫ്, ഇലക്ട്രിക് റെയിൽവേ, അയേൺ ഒറെ സെപ്പറേറ്റർ,ഇലക്ട്രിക് ലൈറ്റിങ്ങ് എന്നിവയും കൂടാതെ മറ്റുപല കണ്ടുപിടിത്തങ്ങളിലും ജോസഫ് എഡിസണിനെ സഹായിച്ചു. എന്നിരുന്നാലും ഇൻകാന്റസെന്റ് ബൾബിന്റെ പ്രവർത്തനത്തിലും, അതിൽ നടത്തേണ്ടിയിരുന്ന പരീക്ഷണങ്ങളിലും, അതിന്റെ ഫലമായി രേഖപ്പെടുത്തേണ്ട രേഖകളിലും ജോസഫ് പ്രാഥമികമായ സഹായം മാത്രമേ ചെയ്തിരുന്നുള്ളൂ.തുടർന്ന് 1880 -ന് ജോസഫ് എഡിസൺ ലാമ്പ് വർക്കിന്റെ ചീഫ് എഞ്ചിനീയറായി നിയോഗിക്കപ്പെട്ടു.ജോസഫിന്റെ ആദ്യ വർഷങ്ങളിൽ, ജെനറൽ മാനേജറായ ഫ്രാൻസിസ് റോബിൻസ് അപ്പ്ട്ടോൺ -ന്റെ കീഴിലുണ്ടായിരുന്ന സൂത്രങ്ങൾ പിന്നീട് 50,000 ലാമ്പുകളായി മാറി.എഡിസണിന്റെ വാക്കുകളനുസരിച്ച് , ജോസഫ് ഹാമെർ " ഇൻകാന്റസെന്റ് ഇലക്ട്രിക് ലൈറ്റിങ്ങ് -ന്റെ ഒരു നിർമ്മാതാവാണ്".[11]1883 -ൽ, ഗണിതജ്ഞനാകാനുള്ള മികവുള്ളയാളും, നാവൽ ഓഫീസറും,ആയ ഫ്രാങ്ക് ജെ. സ്പ്രാഗ്വ എഡ്വാർഡ് എച്ച്. ജോൺസണിന്റെ നേതൃത്വത്തിൽ എഡിസൺ ഓർഗനൈസേഷനിൽ ചേർന്നു.മെൻലോ പാർക്കിലെ ലബോറട്ടിറിയുടെ ഗണിതപരമായ രീതികൾ മികച്ചതാക്കാൻ സ്പ്രാഗ്വായുടെ സംഭാവനകൾ സഹായിച്ചു.എന്നിരുന്നാലും, പൊതുവായി ജനങ്ങളുടെ വിശ്വാസം എഡിസൺ ഗണിതപരമായ രീതികൾ കൂടുതലായും ഉപയോഗിക്കാത്ത ആളാണെന്നാണ്,പക്ഷെ അദ്ദേഹത്തിന്റെ കുറിപ്പുകൾ നമ്മെ മനസ്സിലാക്കി തരുന്നത്, ഫ്രാൻസിസ് റോബിൻസ് അപ്പ്ട്ടോൺ പോലുള്ള എഡിസണിന്റെ അസിസ്റ്റന്റുകൾ സംഘടിപ്പിച്ച ഗണിത സംഗമങ്ങളിൽ എഡിസൺ സൂക്ഷ്മബുദ്ധിയോടെ ഗണിതത്തെ ഉപയോഗിച്ചിരുന്ന വ്യക്തിയായിരുന്നു എന്നാണ്, ഉദാഹരണത്തിന് ലാമ്പ് റെസിസ്റ്റൻസടങ്ങിയ ഇലക്ട്രിക് ലൈറ്റിങ്ങ് സിസ്റ്റങ്ങളിൽ അതിന്റെ അവസ്ഥ അറിയാനുള്ള ഘടകം ഓം നിയമവും, ജൂൾ നിയമവുമൊക്കെയാണല്ലോ.....[12] എഡിസണിന്റെ പേറ്റന്റുകളെല്ലാം ആവശ്യവസ്തുക്കളുടെ പേറ്റന്റുകളായിരുന്നു, പ്രകൃതിയിലെ രാസവസ്തുക്കളും, മെക്കാനിക്കൽ ഉത്പന്നങ്ങളും, ഇലക്ട്രിക്കൽ വസ്തുക്കളുടെ പ്രവർത്തനവും, പുതിയ കണ്ടുപിടിത്തങ്ങളും അടങ്ങുന്ന ആ പേറ്റന്റുകളെല്ലാം അദ്ദേഹം 17 വർഷക്കാലത്തോളം സംരക്ഷിച്ചു.അതിൽ ഒരു ഡസനോളം ഡിസൈൻ പേറ്റന്റുകളായിരുന്നു, അവയെല്ലാം 14 വർഷക്കാലം സംരക്ഷിക്കപ്പെട്ടു.എല്ലാ പേറ്റന്റുകളേപോലേയും, എഡിസണിന്റെ കണ്ടുപിടിത്തങ്ങൾ വിശദീകരിക്കുന്നത് പ്രിയർ ആർട്ടിന്റെ സഹായത്തോടെയാണ്.എന്നാൽ ഫോണോഗ്രാഫ് പേറ്റന്റിൽ ശബ്ദത്തെ റെക്കോർഡ് ചെയ്യുകയും, പുറത്തുവിടുകയും, ചെയ്യുന്ന സാങ്കേതിക വിദ്യയെ വളരെ അത്ഭുതപൂർവ്വമായാണ് വിവരിക്കുന്നത്.[13] ഏതാണ്ട് ഒരു ദശകം ആകുമ്പോഴേക്കും എഡിസണിന്റെ മെൻലോ പാർക്ക് ലബോറട്ടറി രണ്ട് ബ്ലോക്ക് നഗരങ്ങൾക്ക് ഉൾക്കൊള്ളാവുന്ന വിധം വലുതാക്കി കഴിഞ്ഞു.എഡിസൺ ആഗ്രഹിച്ചത് ഈ ലബോറട്ടറി "സങ്കൽപ്പിക്കാവുന്ന എല്ലാ അസംസ്കൃതവസ്തുക്കളുടേയും കലവറ ആയിരിക്കണം" എന്നായിരുന്നു.[14]1887 -ലെ ഒരു പത്രവാർത്ത ഇതിന്റെ ഗൗരവത്തെ എടുത്തു പറയുകയും, ആ ലാബിൽ 800-ഓളം രാസവസ്തുക്കളും, എല്ലാ തരത്തിലുള്ള സ്ക്രൂകളും, എല്ലാ അളവിലുമുള്ള നീഡിലുകളും, എല്ലാ ഇനത്തിലുമുള്ള ചരടുകളു, വയറുകളും, മനുഷ്യന്റെ മുടികളും, കുതിരകളും,പശുക്കളും, മുയലുകളും, ആടുകളും, ഒട്ടകങ്ങളും,ഇളക്കക്കാരികളും,സിൽക്കുകളും, ശലഭകോശങ്ങളും,കുളമ്പുകളും, തിമിംഗിലത്തിന്റെ പല്ലുകളും, മാനിന്റെ കൊമ്പുകളും, ആമയുടെ പുറന്തോടും,കോർക്കുകളും, മരപ്പശകളും,മിനുക്കെണ്ണകളും, എണ്ണകളും, ഒട്ടകപക്ഷിയുടെ തൂവലുകളും, മയിലിന്റെ പീലികളും, ജെറ്റുകളും,കുന്തിരിക്കങ്ങളും, റബറുകളും, എല്ലാതരം ലഹരി വസ്തുക്കളും എല്ലാം അവിടെയുണ്ട്, ആ വസ്തുക്കളുടെ നിര അങ്ങനെ ...അങ്ങനെ പോകുന്നു. എഡിസണിന്റെ പ്രസംഗ പീഠത്തിൽ സർ ജോഷുവ റെയ്നോൾഡ്സ് -ന്റെ പ്രശസ്തമായ വരികൾ എഴുതിയ ഒരു പ്ലക്കാർഡും വച്ചിട്ടുണ്ട്:"മനുഷ്യനിലെ യഥാർത്ഥ തൊഴിലിനെകുറിച്ചുള്ള ചിന്തയെ ഇല്ലാതാക്കാൻ ലോകത്ത് ഒരു ഉപകരണവുമില്ല."[15] ഈ വരികൾ ഇവിടെ മാത്രമല്ല, മറ്റു പല സ്ഥലങ്ങളിലും പ്രസിദ്ധമാണ്. മെൻലോ പാർക്കിനോടൊപ്പംതന്നെ, എഡിസൺ കച്ചവടസംബന്ധമായതും,അതിലുള്ള ഉത്പന്നങ്ങൾവച്ച് അറിവിന്റെ നാനാപുറങ്ങൾ തുറക്കുന്നതുമായ ആദ്യത്തെ ലബോറട്ടറി നിർമ്മിക്കുയും ചെയ്തു.[16] കാർബൺ ടെലിഫോൺ ട്രാൻസ്‌മിറ്റർ1877–78 സമയത്ത് എഡിസൺ കാർബൺ മൈക്രോഫോൺ നിർമിച്ചു. 1980-കൾ വരെ ബെൽ റിസീവറിനൊപ്പം ഇതുപയോഗിച്ചിരുന്നു. ഇതിന്റെ പേറ്റന്റിനെച്ചൊല്ലി ദീർഘനാൾ നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവിൽ എമിൽ ബെർലിനറല്ല, എഡിസണാണ് ഇതിന്റെ പേറ്റന്റവകാശം എന്ന് 1892-ൽ ഫെഡറൽ കോടതി വിധിച്ചു. 1920-കളിൽ റേഡിയോ സംപ്രേഷണത്തിനും പൊതുയോഗങ്ങളിലും മറ്റും കാർബൺ മൈക്രോഫോൺ ഉപയോഗിച്ചിരുന്നു. വൈദ്യുത പ്രകാശം1878 -കളിൽ എഡിസൺ വൈദ്യുതപ്രാകശത്തിന്റെ ഒരു സിസ്റ്റത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. ആ പ്രകാശം ഗാസുകൊണ്ടും, എണ്ണകൊണ്ടും നിർമ്മിക്കാമെന്ന് അദ്ദേഹം കരുതി.[17]നീണ്ടുനിൽക്കുന്ന ഒരു ഇൻകാന്റസെന്റെ ലാമ്പ് ഉണ്ടാക്കുന്നതിന്റെ പ്രശ്നപരിഹാരങ്ങൾ അദ്ദേഹം ഉപകരണസാമഗ്രികൾ ശേഖരിച്ചുകൊണ്ട് തുടങ്ങി, എന്നാൽ കുറച്ചെണ്ണം അതിന്റകത്തെ നിർമ്മാണത്തിന് ആവശ്യമായിരുന്നു. ധാരാളം പഴയ കണ്ടുപിടിത്തക്കാർ ഇൻകാന്റസെന്റ് ലാമ്പ് നിർമ്മിച്ചിരുന്നു, അലസ്സാൻഡ്രോ വോൾട്ടയുടെ 1800കളിലെ തിളങ്ങുന്ന വയറിന്റെ നിർമ്മാമഴും, ഹെൻറി വുഡ് വാർഡിന്റേയും, മാത്യു എവൻസിന്റേയും കണ്ടുപിടിത്തങ്ങളും അതിനുദാരഹണങ്ങളാണ്.കൂടാതെ നേരത്തേ തന്നെ നിർമ്മിക്കപ്പെട്ട എന്നാൽ അപ്പ്രായോഗികമായ ഇൻകാന്റസെന്റ് ലാമ്പിന്റെ നിർമ്മാണം നടത്തിയവരിൽ , ഹംഫ്രി ഡേവി, ജെയിംസ് ബൗമാൻ ലിന്റ്സെ, മോസെസ് ജി. ഫാർമർ, വില്ല്യം ഇ. സോയെർ, ജോസെഫ് സ്വാൻ പിന്നെ ഹെയിൻറിച്ച് ഗോബെൽ എന്നിവരും ഉൾപ്പെടുന്നു.[18]ഇതുപോലുള്ള ആദ്യകാല ബൾബുകൾ, ചെറിയ കാലയളവുമാത്രം ജീവിതശേഷിയുള്ളതും, നിർമ്മിക്കാൻ ചെലവ് കൂടിയവയും, ഉയർന്നതോതിലുള്ള കറന്റ് വലിച്ചെടുക്കുകയും, ചെയ്യുന്നതുകൊണ്ടുതന്നെ അവയെ വലിയ സംവിധാനങ്ങളിൽ ഘടിപ്പിക്കുന്നത് പ്രായോഗികമായി ദുഷ്കരമാണ്.[19]:217–218കോപ്പർ വയറിന്റെ കട്ടി ഒരു നിശിത അളവിൽ സ്ഥിരമാക്കി വയ്ക്കാനായി,മാറ്റികൊണ്ടിരിക്കാവുന്ന വലിപ്പത്തിൽ, വൈദ്യുത ബൾബുകൾ ശ്രേണീ രീതിയിൽ ഘടിപ്പിക്കണമെന്നും, അതുമൂലം ബൾബ് കുറവ് കറന്റ് മാത്രമേ വലിച്ചെടുക്കുകയുള്ളൂ എന്നും എഡിസൺ മനസ്സിലാക്കി.അതായത് ലാമ്പുകൾ, ഉയർന്ന പ്രതിരോധത്തിലും, കുറഞ്ഞ വോൾട്ടതയിലും(110 വോൾട്ടിന് താഴെ) പ്രവർത്തിക്കണം.[20] വിവിധ പരീക്ഷങ്ങൾക്കുശേഷം, കാർബൺ ഫിലമെന്റുിൽ തുടങ്ങി, പ്ലാറ്റിനവും, മറ്റു ലോഹങ്ങളിലും പരീക്ഷിച്ച എഡിസൺ വീണ്ടും തിരിച്ച് കാർബണിലേക്കുതന്നെ തിരിച്ചെത്തി.[21]1879 ഒക്ടോബർ 22 നായിരുന്നു ആദ്യത്തെ വിജയകരമായ പരീക്ഷണം;[19]:186അത് 13.5 മണിക്കൂർ നീണ്ടുനിന്നപരീക്ഷണമായിരുന്നു. [22]എഡിസൺ തന്റെ ഡിസൈൻ വിപൂലീകരിക്കുകയും, 1879 നവമ്പർ 4-ന് യു.എസ് പേറ്റന്റിലേക്ക് പേര് രേഖപ്പെടുത്തുകയും ജനുവരി 27-ന് പ്ലാറ്റിന കോണ്ടാക്റ്റ് വയറിലേക്ക് ഘടിപ്പിച്ചിട്ടുള്ള കാർബൺ ഫിലമെന്റുകൊണ്ടുള്ള ഇലക്ട്രിക ലാമ്പ് നിർമ്മിച്ചതിന് അത് അംഗീകരിക്കുകയും ചെയ്തു.[23]ഇതായിരുന്നു ആദ്യത്തെ വാണിജ്യപരമായ ഇൻകാന്റസെന്റ് ലാമ്പ്.[24] എന്നിരുന്നാലും ഈ ലാമ്പ് കോട്ടണും, നൂലും, മരവും, കടലാസ്സുമൊക്കെ ഉപയോഗിച്ചും വ്യത്യസ്ത രീതിയിൽ ജനങ്ങളിലേക്ക് പരിചയപ്പെടുത്തുിക്കൊടുത്തിട്ടുണ്ട്,[23]ഇത് നടക്കുന്നത് എഡിസണ് പേറ്റന്റ് അംഗീകരിച്ചതിനുശേഷമോ, മാസങ്ങൾക്കുമുമ്പോ ഒന്നുമല്ല്, എഡിസണും സംഘവും, കാർബണൈസഡ് ബാമ്പു ഫിലമെന്റ് നിർമ്മിച്ചതിന് 1,200 മണിക്കൂറിന് ശേഷമായിരുന്നു.ഈ പരുക്കനായ സാധനം ഇവിടെ ഉപയോഗിക്കാമെന്ന് എഡിസണ് മനസ്സിലായത് അദ്ദേഹത്തിന്റെ വയോമിങ്ങിൽ വച്ചുള്ള ബാറ്റിൽ ലേക്കിനിലടുത്തെ വിശ്രമത്തിനിടയിലെ മുളയുടെ ചീളുകളെടുത്ത് മീൻ പിടിക്കാൻ ശ്രമിച്ചതിന്റെ ഫലമായാണ്,ഇവിടെവച്ചാണ് അദ്ദേഹവും വലിയ ശാസ്ത്ര സംഘവും കൂടി പോയ യാത്രയിൽ, കോണ്ടിനെന്റൽ ഡിവൈഡിൽ വച്ച്, 1878 ജൂലൈ 29 -ന് വച്ച് നടന്ന സൂര്യന്റെ പൂർണ ഗ്രഹണം കാണാൻ കഴിയുന്നത്. [25] 1878 ന് അദ്ദേഹവും,വെന്റെർബിറ്റ് കുടുംബത്തിലെ അംഗമായ ജെ.പി. മോർഗനും ഉൾപ്പെടുന്ന ധനവിനിയോഗകാര്യവിദഗ്‌ദ്ധന്മാരും ചേർന്ന് ന്യയോർക്ക് നഗരത്തിൽ എഡിസൺ ഇലക്ട്രിക് ലൈറ്റ് കമ്പനി നിർമ്മിച്ചു.1879 ഡിസമ്പർ 31-ന് എഡിസൺ മെൻലോ പാർക്കിൽ വച്ച്, തന്റെ ഇൻകാന്റസെന്റ് ബൾബ് പൊതുജനങ്ങൾക്കായി പരിചയപ്പെടുത്തിക്കൊടുത്തു.ഈ സമയത്ത് അദ്ദേഹം പറഞ്ഞതിതാണ്, "ഞങ്ങൾ കുറഞ്ഞ ചിലവിൽ വൈദ്യുതിയുണ്ടാക്കൂം, പക്ഷെ സമ്പന്നർ മാത്രം അതുപയോഗിച്ച് മെഴുകുതിരികൾ കത്തിക്കും."[26] ഒറിഗോൺ റെയിൽറോഡ് ആന്റ് നാവിഗേഷൻ കമ്പനിയുടെ പ്രെസിഡന്റായ ഹെൻറി വില്ലാർഡ് 1879-ലെ എഡിസണിന്റെ ആ പൊതു പരിചയപ്പെടുത്തലിൽ പങ്കെടുത്തിരുന്നു.അത് കണ്ട അത്ഭുതപ്പെട്ട വില്ലാർഡ് ഉടൻ തന്നെ എഡിസണോട്, തന്റെ കമ്പനിയുടെ പുതിയ, ആവിയിൽ ഓടുന്ന കപ്പലിൽ ഇൻകാന്റസെന്റ് ബൾബ് ഘടിപ്പിക്കണമെന്ന് എന്ന് അഭ്യർത്ഥിച്ചു.എന്നിരുന്നാലും ആദ്യം ശങ്കിച്ചുനിൽക്കുകയും,എഡിസൺ അത് അംഗീകരിക്കുയും ചെയ്തു.തുടർന്ന് കപ്പലിന്റെ എല്ലാ ഒരുക്കങ്ങൾക്കുശേഷം 1880 -ന് കൊളമ്പിയ ന്യൂയോർക്കിലേക്ക് അയക്കപ്പെട്ടു, ഇവിടെവച്ചാണ് എഡിസണും,ജോലിക്കാരും കപ്പലിന്റെ പുതിയ പ്രകാശ സംവിധാനം ഘടിപ്പിക്കുന്നത്.ഇതിന്റെ ഫലമായി കൊളമ്പിയ, എഡിസണിന്റെ ഇൻകാന്റസെന്റ് ലൈറ്റ് ബൾബിന്റെ വാണിജ്യ വിഷയപരമായ സാധ്യതകൾ തുറന്നുകാട്ടിയ ആദ്യത്തെ കപ്പലായി മാറി.എന്നാൽ അവസാനമായി എഡിസണിന്റെ സാങ്കേതികവിദ്യ കൊളമ്പിയയിൽ നിന്ന് നീക്കംചെയ്യപ്പെട്ടു. [27][28][29][30] 1884 -നാണ് ലൂവിസ് ലാറ്റിമെർ എഡിസൺ ഇലക്ട്രിക് ലൈറ്റ് കമ്പനി യിൽ ചേരുന്നത്.അദ്ദേഹം കാർബൺ ഫിലമെന്റിന്റെ വിപുലീകരണത്തിന് 1881 ജനുവരിക്ക് ഒരു പേറ്റന്റിന് അവകാശിയായി.ലാറ്റിമെർ ഒരു എഞ്ചിനീയറായും, ചിത്രമെഴുത്തുകാരനായും,വൈദ്യുത പ്രകാശ പേറ്റന്റിന്റെ നിയമ വ്യവഹാരത്തിൽ ഒരു വിദ്ക്ദ്ധനായ ദൃക്സാക്ഷിയായും,പ്രവർത്തിച്ചു. [31] എഡിസണിന്റെ വൈദ്യുത ലാമ്പിന്റെ വില താഴ്ത്താനും, അതിന്റെ ഉപയോഗം കുറയ്ക്കാനുമായി ജോർജ് വെസ്റ്റിങ്ങ്ഹൗസ് കമ്പനി ഫിലിപ്പ് ഡൈൽസിന്റെ ഇൻഡക്ഷൻ ലാമ്പ് നിർമ്മിക്കുകയും, 1882-ൽ 25,000 രൂപയുടെ പേറ്റന്റവകാശം സ്വന്തമാക്കുകയും ചെയ്തു.[32] 1883 ഒക്ടോബർ 8-ന് യു.എസ് പേറ്റന്റ് ഓഫീസ് എഡിസണിന്റെ പേറ്റന്റ്, വില്ല്യം സോവർ നിർമ്മിച്ച ഒന്നിന്റെ അടിസ്ഥാത്തിലാണെന്ന് വിധിയെഴുതി.നിയമ വ്യവഹാരങ്ങൾ അടുത്ത അഞ്ച് വർഷം തുടർന്നു, അവസാനം 1889 ഒക്ടോബർ 6ന് എഡിസണിന്റെ വൈദ്യുത ലാമ്പിന്റെ മെച്ചപ്പെടുത്തിയ രൂപമായ "ഉയർന്ന പ്രതിരോധത്തോടുകൂടിയ കാർബണിന്റെ ഫിലമെന്റ്" -ന്റെ ഉപയോഗം അംഗീകരിക്കുകയും ചെയ്തു.[33]എഡിസൺ പേറ്റന്റവകാശം ലഭിക്കുന്നതിന് മുമ്പ് ബ്രിട്ടീഷ് പേറ്റന്റ് ലഭിച്ച വില്ല്യം സോവനുമായുള്ള കോടതി തർക്കങ്ങൾ വീണ്ടും തുടരാതിരിക്കാൻ എഡിസണും, സോവനും ചേർന്ന് ബ്രിട്ടനിൽ സാധനങ്ങൾ ഉണ്ടാക്കിവിൽക്കാനുള്ള ഒരു കമ്പനി എഡിസ്വാൻ എന്ന പേരിൽ തുടങ്ങി. ബ്രണോ -യിൽവച്ച് 1882 -ൽ തുറക്കപ്പെട്ട മേഹെൻ തിയേറ്റ -റാണ് എഡിസൺ ലാമ്പ് ഉപയോഗിച്ച ആദ്യത്തെ പൊതു കെട്ടിടം, അതിലെ ലാമ്പുകളുടെ സജ്ജീകരണം നടത്തിയത് ലാമ്പ് നിർമ്മിച്ച അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ഫ്രാൻസിസ് ജെൽ ആയിരുന്നു.[34]പിന്നീട് 2010 സെപ്റ്റമ്പറിന് ഈ തിയേറ്ററിനുമുമ്പായി മൂന്ന് ഭീമാകാരമായ ബൾബുകളുടെ ശിൽപ്പം വയ്ക്കപ്പെട്ടു. [35] ബൾബ്വൈദ്യുതി വിതരണം1879, ഒക്ടോബർ 21-ന് ആസൂത്രിതമായ ഒരു വൈദ്യുത പ്രകാശ ബൾബ് ഉണ്ടാക്കിയതിനുശേഷം,നിലവിലുള്ള ഗ്യാസുകൊണ്ട് കത്തുന്ന ഉപപോഭങ്ങൾക്കെതിരായി മത്സരിക്കുവാൻ വേണ്ടി,എഡിസൺ ഒരു വൈദ്യുത ഉപഭോഗസമിതി രൂപീകരിച്ചു.1889 -ന് അദ്ദേഹം വൈദ്യുത വിതരണത്തിന് പേറ്റന്റ് ലഭിക്കുകയും,1880 ഡിസംബർ 17-ന് എഡിസണ്ർ ഇല്ല്യൂമിനേറ്റിങ്ങ് കമ്പനി സ്ഥാപിക്കുകയും ചെയ്തു.ന്യൂയോർക്ക് നഗരത്തിലെ പേൾ സ്റ്റ്രീറ്റ് സ്റ്റേഷനിൽ 1882-ന് ആ കമ്പനി ഇലക്ട്രിക് വിതരണം സ്വന്തമാക്കുകയും, അതിനായി പണം ചെലവഴിക്കുകയും ചെയ്തു.1882 സെപ്റ്റമ്പർ 4-നാണ് എഡിസൺ പേൾ സ്റ്റ്രീറ്റിൽ വൈദ്യുത വിതരണം ആരംഭിച്ചത്, മാൻഹാറ്റണിലെ 59 അതിഥികൾക്കോരോർത്തർക്കുമായി 110 വോൾട്ടാണ് അദ്ദേഹം വിതരണം ചെയ്തത്. [36] ഈ വർഷത്തിന് മുമ്പ് 1882 ജനുവരിയിൽ എഡിസൺ ലണ്ടണിലെ ഹോൾബോൺ വയഡക്റ്റിൽ അദ്ദേഹം നൽകികൊണ്ടിരുന്ന വൈദ്യുത വിതരണം നിർത്തലാക്കി.എഡിസൺ നൽകിയ വൈദ്യുതിയിലൂടെ ആ നഗരത്തിന്റെ തെരുവുവിളക്കുകൾ എന്നും പ്രകാശിച്ചിരുന്നു.പിന്നീട് 1883 ജനുവരി 19 -ന് ആദ്യത്തെ ഗുണനിലവാരമുള്ള ഇൻകാന്റസെന്റ് വൈദ്യുത പ്രകാശപ്രവർത്തനം ഓവർഹെഡ് വയറുകൾ വഴി ന്യൂജേഴ്സിയിലെ,റോസ്സെല്ലയിൽ സേവനം ആരംഭിച്ചുതുടങ്ങി. ധാരായുദ്ധംഎഡിസൺ ഡിസി വൈദ്യുത വിതരണം ചെയ്യാമെന്ന് വിചാരിച്ച നാളുകളിൽ അദ്ദേഹത്തിന് എസി വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനികളേയും നേരിടേണ്ടിവന്നിരുന്നു. 1880 -കൾക്ക് ശേഷം എസി വൈദ്യുതിയിലോടുന്ന എ.ആർ.സി വൈദ്യുത വിളക്കുകൾ അമേരിക്കയുടെ തെരുവകളിലും, വിസ്തൃതമായ ഇടങ്ങളിലും വൻതോതിൽഉപയോഗിക്കാൻ തുടങ്ങിയതോടെ അത് അമേരിക്കയിൽ വലിയ വ്യാപാര സാധ്യതയായി മാറി.പിന്നീട് ട്രാൻസ്ഫോർമറിന്റേയും , വെസ്റ്റിങ്കോസ് ഇലക്ട്രിക്ക് എന്ന കമ്പനിയുടേയും കണ്ടുപിടിത്തത്തോടെ എസി വൈദ്യുതി താപ നഷ്ടമില്ലാതെ, കട്ടികുറഞ്ഞതും, വിലകുറഞ്ഞതുമായ വയറുകളോടെ ദൂരേക്ക് വിനിമയം ചെയ്യാമെന്നായി,സ്റ്റെപ്പ് ഡൗണിലൂടെ അത് വീടുകളിലേക്കും വിതരണം ചെയ്യപ്പെട്ടു.തെരുവുകളിലെ പ്രകാശത്തിനുവേണ്ടിമാത്രമല്ല, ചെറുകിട വ്യവസായങ്ങൾക്കും ഇതുപയോഗിച്ചു, എന്നാൽ വൻകിട വ്യവസായങ്ങൾക്കായി എഡിസണിന്റ ഡിസി വൈദ്യുതി ഉപയോഗിക്കപ്പെട്ടു.[37]എന്നാൽ ഇത് വലിയ നഗരങ്ങൾക്കും, ഉപയോഗക്താക്കളുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങൾക്കുമാത്രമേ ഉപയോഗിക്കാനാവുകയൂള്ളൂ.കൂടാതെ എഡിസണിന്റെ ഡിസി വൈദ്യുത പ്ലാന്റുകൾക്ക് നിശ്ചിത മൈലുകൾ അകലേയുള്ളവർക്കുമാത്രമേ വൈദ്യുതി എത്തിക്കാമയാിരുന്നുള്ളൂ.കുഞ്ഞു നഗരങ്ങളും ഗ്രാമങ്ങളും, എഡിസണിന്റെ ഡിസി വൈദ്യുത രീതിയ്ക്ക് അനിയോജ്യമായിരുന്നില്ല.ഈ വിടവിലൂടെ എസി വൈദ്യുതിയ്ക്ക് അതിന്റെ പൂർണവളർച്ചയിലെത്താൻ സാധിച്ചു. എസി വൈദ്യുതി ഉയർന്ന വോൾട്ടേജിലായി ഉപയോഗിക്കുമ്പോൾ അപകടം നടക്കാനിടയുണ്ടെന്ന് പരീക്ഷണാർത്ഥം അദ്ദേഹം സമർത്ഥിച്ചു.ആ 1886-കളിൽ ജോർജ് വെസ്റ്റിഗ്വൗസ് അദ്ദേഹത്തിന്റെ ആദ്യത്തെ എ.സി വൈദ്യുതിയുടെ സിസ്റ്റം സ്ഥാപിക്കുകയായിരുന്നു, ഒപ്പം എഡിസൺ അദ്ദേഹത്തിനെതിരെ വ്യക്തിപരമായും ആക്രമിക്കാൻ തുടങ്ങി.ആറ് മാസം കൊണ്ട് വെസ്റ്റിഗ്വൗസ് തന്റെ ഒരു ഉപഭോഗ്താവിനെ കൊല്ലുമെന്ന് എഡിസൺ പറഞ്ഞു.[38]അങ്ങനെ വെസ്റ്റിഗൗസിന്റെ എസി വൈദ്യുതിയെകുറിച്ച് ധാരാളം വാദഗതികൾ അദ്ദേഹം നിരത്തി.അതിൽ അദ്ദേഹം പറഞ്ഞതിൽ മറ്റൊന്ന്, ഈ യന്ത്രത്തിന്റെ നിർമ്മാതാവിന് പോലും എ.സി വൈദ്യുതി ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങളെ തടുത്തുനിർത്താനുള്ള വഴികളറിയില്ല, എന്നായിരുന്നു.കൂടാതെ എഡിസൺ തന്റെ എതിരാളികൾ എ.സി വൈദ്യുതിയെ ദുരുപയോഗം ചെയ്യുന്നതിലും, അതിലൂടെ ഉപഭോക്താക്കർക്ക് ഏൽക്കുന്ന മുറിവുകൾകൊണ്ടും അസ്വസ്ഥനായിരുന്നു.[39]സത്യത്തിൽ ഇവരുടേയൊക്കെ രീതിശാസ്ത്രത്തിലുള്ള കുറഞ്ഞ വൈദ്യുതിയായ ഡ.സി യാണ് എഡിസണിന്റെ വൈദ്യുതി.1887 ആയതോടെ എഡിസണിന്റെ വൈദ്യുതി വിപണിയിൽ മൂല്യം കുറഞ്ഞതായി മാറി,അതോടെ അദ്ദേഹം, തന്റെ 121 ഡി.സി പവർസ്റ്റേഷനോടൊപ്പം ഇറക്കിയ 68 എ.സി പവർസ്റ്റേഷനിന്റ നിർമ്മാതാവായ വെസ്റ്റിഗൗസുമായി കൂട്ടുകച്ചവടത്തിനിറങ്ങി.അതിനായി ലിന്നിന്റെ തോമ്സൺ ഹൗസ്റ്റൺ ഇലക്ട്രിക് കമ്പനി 22 പവർസ്റ്റേഷനുകളും നിർമ്മിച്ചു.[40] ഇങ്ങനെ എഡിസണും, എ.സി വൈദ്യുതിയുടെ കമ്പനികളും തമ്മിലുള്ള മത്സരത്തിന് സമാന്തരമായി 1888-ലെ ഉയർന്ന വോൾട്ടേജിന്റെ ആഘാതത്തിാൽ ഉണ്ടായ മരണ അപകടത്തിനെതുടർന്ന മാധ്യമങ്ങളും അത്തരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചിരുന്ന കമ്പനികൾക്കുനേരെ തിരിഞ്ഞു, കൂടാതെ പൊതുജനങ്ങളിലും കോലാഹലങ്ങളുണ്ടാകാൻ തുടങ്ങി.[41][42]ഈ സമയം നോക്കി എഡിസൺ ഒരു സംഘം രൂപീകരിച്ച് ന്യൂയോർക്കിൽ എ.സി വൈദ്യുതി അപകടമാണെന്ന് അറിയിക്കുന്ന പോസ്റ്ററുകളും, ജാതകളും, ക്യാമ്പെയ്നുകളും സംഘടിപ്പിച്ചു, കൂടാതെ എ.സി വൈദ്യുതിയാൽ അപകടമേറ്റ മൃഗങ്ങളേയും മനുഷ്യരേയും സംരക്ഷിക്കുകയും, എ.സി നിർമ്മിക്കലിന്റെ പരിമിതികൾ പരസ്യപ്പെടുത്തുകയും ചെയ്തു, ഇങ്ങനെ പരസ്പരം വിവിധ തര വൈദ്യുതിവിതരണത്തിന്റെ കച്ചവടത്തിനായി നടന്ന ആകമാന പ്രവർത്തനങ്ങളെയാണ് ധാരായുദ്ധമെന്നറിയപ്പെടുന്നത്. എഡിസണിന്റെ ഭലമാർന്ന എ.സിയെക്കെതിരേയുള്ള നിലപാടുകൾ തന്റെ സ്വന്തം സ്റ്റോക്ക് കൈകാര്യം ചെയ്യുന്നവരേയും നിലനിർത്താനുള്ളതിന് യോജിച്ചതായിരുന്നില്ല.പിന്നീട് 1890 കൾക്ക് ശേഷം എഡിസണിന്റെ കമ്പനി എ.സി വരവുകൊണ്ട് കുറച്ച് പണമൊക്കെ സമ്പാധിക്കാൻ തുടങ്ങി. അതോടെ ധാരയുദ്ധം 1892-ൽ അവസാനിച്ചു, എന്നാൽ തന്റെ കമ്പനിയെതന്നെ ഭരിക്കാൻ പാടില്ലെന്ന മർദ്ദങ്ങൾ വരുവാൻ തുടങ്ങി. ആ വർഷം പൊതുധനവിനിയോഗകാര്യ വിദഗ്‌ദ്ധനായ ജെപി മോർഗൻ എഡിസണിന്റെ ജെനറൽ ഇലക്ട്രിക്കും, തോമസ് ഹൗസ്റ്റൗണിന്റെ രീതിശാസ്ത്രവും കൂടി ലയിക്കതക്കതരത്തിലുള്ള തോമസ് ഹൗസ്റ്റൗൺ മുതലാളിയായ ജെനറൽ ഇലക്ട്രിക് ( എഡിസൺ എന്ന പേര് എടുത്ത മാറ്റിയാണ് ഈ പേര് നൽകിയത്.) എന്ന പേരിലുള്ള ഒരു പുതിയ കമ്പനി ആരംഭിച്ചു.ഇപ്പോളീ കമ്പനി യുസ് ഇലക്ട്രികൽ ബിസിനസ്സിന്റെ മൂന്ന് കോർട്ടേഴ്സുകളായി നിയന്ത്രിച്ചു നടത്തിപോരുന്നു, കൂടാതെ വെസ്റ്റ്ങ്കൗസിന്റെ എ.സി വ്യാപാരവും കൊണ്ടുനടത്തുന്നു.</ref>[43] മറ്റുനിർമ്മാണങ്ങളും പ്രോജക്റ്റുകളുംഫ്ലൂറോസ്കോപ്പിലോകത്തിലെ ആദ്യത്തെ, എക്സ്-റേ വികിരണങ്ങൾകൊണ്ട് റേഡിയോഗ്രാഫുകൾ എടുക്കാൻ കഴിയുന്ന ഫ്ലൂറോസ്കോപ്പ് നിർമ്മിച്ചതിന്റെ പേരിലും എഡിസൺ പ്രശസ്തനാണ്.വിൽഹെം റോണ്ട്ഗെൻ അതിന്റെ സ്ക്രീനിനായി ഉപയോഗിച്ചിരുന്ന ബേരിയം പ്ലാന്റിനോസയനൈഡ് -നുപകരം എഡിസൺ തന്നെ കൂടുതൽ വെളിച്ചമുള്ള ചിത്രം ലഭിക്കാനായി കാൽഷ്യം ടങ്സ്റ്റേറ്റ് ഫ്ലൂറോസ്കോപ്പി സ്ക്രീൻ കണ്ടെത്തി, എന്നാൽ ഈ ടെക്നോളജികൊണ്ട് നന്നായി മങ്ങിയ ചിത്രങ്ങൾ മാത്രമേ എടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഫ്ലൂറോസ്കോപ്പിന്റെ ഈ അടിസ്ഥാന സിദ്ധാന്തം ഇപ്പോഴും ഉപയോഗിച്ചുപോരുന്നു, എന്നിരുന്നാലും ഈ പ്രോജക്റ്റിന്റെ ഭാഗമായി നടത്തിയ പരീക്ഷണങ്ങളിലൊന്നിൽ നിന്ന് തനിക്ക് പറ്റിയ കണ്ണിലെ പോറലും, തന്റെ അസിസ്റ്റന്റായ ക്ലാറെൻസ് ഡാലിയ്ക്ക് പറ്റിയ മുറിവിനാലും അദ്ദേഹം ഇതിനെ പാതിവഴിയിൽ ഉപേക്ഷിച്ചു.ഡാലി സ്വന്തമായി ഈ പരീക്ഷണത്തിന് ഒരു ഗിനിപന്നയി വിധേയമാക്കുകയും ഈ സാങ്കേതിക വിദ്യയിൽ നിന്ന് വളരെ അപകടപരമായ റേഡിയേഷനുകൾ പുറത്തുവരുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തു.പിന്നീട് ഈ വികരണങ്ങൾകൊണ്ടുതന്നെ അദ്ദേഹം മരിക്കുകയാണുണ്ടായത്.1903-ൽ ഒരു അഭിമുഖത്തിൽ എഡിസൺ അമ്പരപ്പോടെ പറഞ്ഞു, " എന്നോട് എക്സ്-റേ യെപറ്റി സംസാരിക്കരുത്, എനിക്കതിനെ പേടിയാണ്." [44] ടെലഗ്രാഫിന്റെ പരിഷ്കാരങ്ങൾഎഡിസണിന്റെ പ്രശസ്തിയുടെ താക്കോൽ ടെലഗ്രാഫായിരുന്നു.വർഷങ്ങളോളം നടത്തിയ ജോലി യിലൂടെ ഒരു ടെലഗ്രാ ഓപ്പറേറ്ററെന്ന നിലയ്ക്ക് എഡിസൺ അതിനെപറ്റി ധാരാളം അറിവുകൾ സമ്പാദിച്ചു, ഇലക്ട്രിസിറ്റിയുടെ അടിസ്ഥാനം അദ്ദേഹം പഠിച്ചു. ഇതദ്ദേഹത്തിന് സ്റ്റോക്ക് ടിക്കർ എന്ന ആദ്യത്തെ ഇലക്ട്രിസിറ്റിയിൽ ഓടുന്ന ബ്രോഡ്കാസ്റ്റിങ്ങ് സിസ്റ്റത്തെ നിർമ്മിക്കാനും തന്റെ പ്രശസ്തിക്ക് വലിപ്പം വർദ്ധിപ്പിക്കാനും സഹയിച്ചു.1892 ആഗസ്റ്റ് 9-ന് എിസൺ ടു.വെ ടെലഗ്രാഫിന്റെ പേറ്റന്റ് സ്വന്തമാക്കി. അനങ്ങുന്ന ചിത്രങ്ങൾകൈനറ്റോഗ്രാഫ് എന്ന് വിളിക്കുന്ന ലോകത്തെ ആദ്യത്തെ അനങ്ങുന്ന ചിത്രമെടുക്കാനാവുന്ന ക്യാമറയുടേയും പേറ്റന്റ് എഡിസണിനായിരുന്നു.ഫോട്ടോഗ്രാഫറും, അതിന്റെ മേഖലയിൽ വൈദക്ത്യം നേടിയയാളുമായ W.K.L. ഡിക്ക്സൺ തന്റെ ജോലിക്കാരനായ കാലത്തായിരുന്നു എഡിസണിന് ഈ ഇലക്ട്രോമെക്കാനിക്കൽ ഡിസൈൻ നിർമ്മിച്ചത്.ഇതിന്റെ കൂടുതൽ അവകാശവും ദിക്സനാണ് .[19]1891 ലാണ് എഡിസൺ ഒരു കൈനറ്റോസ്കോപ്പ് നിർമ്മിച്ചത്. ഹസ്വ സിനിമകളും മറ്റും പൊതുജനങ്ങൾക്ക് കാണാനായി അത് പെന്നി ആർക്കെയ്ഡ്സിലാണ് സ്ഥാപിച്ചത്.കൂടാതെ 1891 മെയ് 20-ൽ തന്നെ അത് വിജയകരമായി പൊതുവേദിയിൽ പ്രദർശിപ്പിച്ചു.[46] 1896 ഏപ്രിലിൽ തോമസ് ആർമാറ്റിന്റെ വൈറ്റാസ്കോപ് എഡിസണിന്റെ ഫാക്ടറിയിൽ നിർമ്മിച്ച എഡിസണിന്റെ പേരിൽ വിൽക്കപ്പെട്ടു.അത് ന്യൂയോർക്ക് നഗരത്തിൽ അനങ്ങുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കാനായി ഉപയോഗിച്ചു. പിന്നീടദ്ദേഹം അക്കാലത്ത് നിർമ്മിക്കപ്പെട്ട ഒരു സിനിമകയ്ക്ക് ശബ്ദവും നൽകി പ്രദർശിപ്പിച്ചു. ഫ്രാങ്ക് സെഡ്.മാങ്യുവർ ജോസഫ് ഡി ബക്കസ് എന്നിവർ നിർമ്മിച്ച കമ്പനിയായ കോണ്ടിനെന്റൽ കൊമേഴ്സ് കമ്പനി സമ്പന്നനായ അമേരിക്കൻ ബിസിനസ്സ്മാൻ ഇർവിങ് ടി. ബുഷ് യൂറോപ്പിലേക്ക് കൊണ്ടുവന്നപ്പോഴാണ് അവിടെ കൈനറ്റ്സോക്പ്പ് പ്രശസ്തമായത്.1894 ഒക്ടോബർ 17നാണ് ബുഷ് കൈനറ്റോസ്കോപ്പ് ലണ്ടണിലേക്ക് കൊണ്ടുവന്നത്.ഇതേ സമയത്തു തന്നെ ഫ്രെഞ്ച് കമ്പനിയായ കൈനറ്റോസ്കോപ്പ് എഡിസൺ മൈക്കൽ എറ്റ് അലക്സിസ് വെർനർ ഈ യന്ത്രങ്ങളെ ഫ്രാൻസിലെ കമ്പോളത്തിലേക്ക് എത്തിച്ചു.1894-ന്റെ അവസാനത്തെ മൂന്ന് മാസങ്ങളായപ്പോഴേക്കും കോണ്ടിനെന്റൽ കൊമേഴ്സ് കമ്പനി യൂറോപ്പിൽ നൂറോളം കൈനറ്റോസ്കോപ്പുകൾ വിറ്റഴിച്ചു.ആസ്റ്റ്രിയയിലും, ഹങ്കറിയിലും പിന്നെ ജെർമനിയിലുമായി കൈനറ്റോസ്കോപ്പിനെ പരിചയപ്പെടുത്തിയത് Schokoladen-Süsswarenfabrik Stollwerck & Co of Cologne-ന്റെ ലുഡ്വിഗ് സ്റ്റോൾവെർക്ക് [47] നിർമ്മിച്ച Deutsche-österreichische-Edison-Kinetoscop -നാണ്. 1895 കളിലാണ് ആദ്യമായി ബെൽജിയത്തിൽ കൈനറ്റോസ്കോപ്പ് എത്തുന്നത്.പിന്നീട് ഫ്രെഞ്ച് കോളണികളിലും, ഫ്രാൻസിലും, മൊണാക്കോയിലും നിയമപരമായി അവകാശമുള്ള ദി എഡിസൺസ് കൈനറ്റോസ്കോപ്പ് ഫ്രാൻകെയിസ് എന്ന ബെൽജിയം കമ്പനി 1895 ജനുവരി 15ന് ബ്രൂസെല്ലിൽ വച്ച് നിർമ്മിക്കപ്പെട്ടു.ഈ കമ്പനിയുടെ പ്രധാന നിക്ഷേപകർ ബെൽജിയത്തിലെ കച്ചവടക്കാരായിരുന്നു.[48] ബ്രൂസെല്ലിൽ വച്ച് 1895 മെയ് 14ന് കൈനറ്റോസ്ക്കോപ്പ് ബെൽജ് കണ്ടെത്തി.ലണ്ടണിൽ ജനിച്ച, ഫ്രാൻസിലും, ബെൽജിയത്തിലും സജീവമായിരിക്കുന്ന ബിസിനസ്സ്മാനായ ലാഡിസ്ലാസ് വിക്ടർ ലെവിറ്റ്സ്ക്കി ഈ ബിസിനസിന് തുടക്കം കുറിച്ചു. ലിയോൺ ഗൗമോണ്ടിലും പിന്നെ ബയോഗ്രാഫ് കമ്പനിയിലും പിടിപാടുണ്ടായിരുന്നു.പിന്നീട് 1898 -ൽ അദ്ദേഹം ബയോഗ്രാഫ്,ഫ്രാൻസിന്റെ മുട്ടോസ്കോപ്പ് എന്നീ കമ്പനികളുടെ ഓഹരിക്കാരൻ ആകുകയും ചെയ്തു.[48] എഡിസൺ ഫിലിം സ്റ്റുഡിയോ 1200 സിനിമകളെ പ്രദർശിപ്പിച്ചു. ഫ്രെഡ് ഓട്ട്സ് സ്നീസ് (1894), ദി കിസ്സ് (1896), ദി ഗ്രേറ്റ് ട്രെയിൻ റോബെറി (1903), ആലിസെസ് അഡ്വെന്ററസ് ഇൻ വണ്ടർലാന്റ് (1910), ആദ്യത്തെ ഫ്രാങ്കസ്റ്റൈൻ (1910) സിനിമ എന്നീ സിനിമകളുടെ പോലെയുള്ള കായികാഭ്യാസപ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നതായ ഹ്രസ്വ സിനിമകളൊക്കെയായിരുന്നു എഡിസണിന്റെ സ്റ്റുഡിയോയിൽ പ്രദർശിപ്പിച്ചിരുന്നത്.ലൂണ പാർക്കിന്റേയും, കോണി ഐലാന്റിന്റേുയും മൊതലാളികൾ ശ്വാസം മുട്ടുകയും, ഷോക്കേൽക്കുകയും, വിഷം ഭക്ഷിക്കുകയും ചെയ്ത് ബുദ്ധിമുട്ടുന്ന ഒരു ആനയുടെ ടോപ്സി ദി എലിഫന്റ് എന്ന സിനിമ നിർമ്മിക്കാമെന്ന് 1903-ൽ തീരുമാനിച്ചു.എഡിസണിന്റെ കമ്പനിയിലെ തൊഴിലാളികളെ അങ്ങോട്ട് വിട്ട് അത് സിനിമയാക്കുകയും, അതേ വർഷത്തിൽ തന്നെ ഇലക്ട്രക്ക്യട്ടിങ്ങ് ആൻ എലിഫന്റ് എന്ന സിനിമ പുറത്തിറക്കുകയും ചെയ്തു. സിനിമ രംഗം ശക്തിപ്രാപിച്ചപ്പോൾ എല്ലാവരും തമ്മിൽ തമ്മിൽ മത്സരക്കുകയും, പകർത്തൽ വ്യാപകമാകുകയും ചെയ്തു.[49]അതിന്റെ പകർപ്പവകാശം സൂഷ്കിക്കനായി തന്റെ സിനിമകളുടെ ഫിലുമകളോടൊപ്പം എഡിസൺ തന്റെ യു.എസ് കോപ്പിറൈറ്റ് ഓഫീസിന്റെ സഹായത്തോടെ ഫോട്ടോഗ്രാഫിക് പേപ്പറുകൾ എഡിസൺ എന്ന പേര് നാമകരണം ചെയ്യത്തക്കരീതിയിൽ പ്രിന്റ് ചെയ്തു.ഇപ്പോഴും ആ പ്രിന്റുകൾ ആ കാലഘട്ടത്തുനിന്ന് ഒരു കുറവും കൂടാതെ ഇപ്പോഴും അതിജീവിക്കുന്നു.[50] ഒമ്പത് പ്രശസ്ത ഫിലിം സ്റ്റുഡിയോകളെ ഒരുമിപ്പിച്ച 1908-ൽ എഡിസൺ മോഷൺ പിക്ച്ചർ പേറ്റന്റ്സ് കമ്പനി നിർമ്മിച്ചു.1929-ൽ നിർമ്മിക്കപ്പെട്ട അക്ക്വെസ്റ്റിക്കൽ സൊസൈറ്റി ഓഫ് അമേരിക്ക യുടെ ആദ്യത്തെ ഹോണറി ഫെല്ലോവാണ് എഡിസൺ. ദി ബെർത്ത് ഓഫ് നേഷൻ്‍ ആണ് എഡിസണിന്റെ ഇഷ്ടപ്പെട്ട സിനിമ എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്.പക്ഷെ ആ ടോൽക്കീസ് തന്റെ എല്ലാം നിശിപ്പിച്ചു എന്നദ്ദേഹം വിചാരിക്കുന്നു. " അവിടെ ഒരു നല്ല അഭിയവുമില്ല ". " അവരവരുടെ ശബ്ദത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു, അഭിനയിക്കാൻ മറന്നുപോയി.എനിക്കത് അറിയാൻ കഴിയും, കാരണം ഞാനൊരു ചെവി ബധിരനാണ് ".[51] അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട അഭിനേതാക്കൾ മേരി പിക്ക്ഫോർഡും, ക്ലാരാ ബൗവുമായിരുന്നു.[52] ഖനനം1901-ൽ എഡിസൺ കാനഡയിൽ സ്ഥിതിചെയ്യുന്ന ഒന്റാറിയോയിലെ ഒരു എക്സിബിഷൻ കാണാൻ പോയിരുന്നു. അവിടെവച്ചാണ് അദ്ദേഹത്തിന് നിക്കലും, കൊബാൾട്ടും തന്റെ ഇലക്ട്രിക് ഉപകരണങ്ങൾക്കായി ഉപയോഗിക്കാമെന്ന് തോന്നുന്നത്.അദ്ദേഹം തിരിച്ചു വന്നത് ഖനി പരിശോധകനായായിരുന്നു,കൂടാതെ അത് ഫാൽക്കൺ ബ്രിഡ്ജിന്റേയും, അയിരിന്റെ കണ്ടുപിടിത്തത്തിലേക്കും വഴി തെളിയിച്ചു.പക്ഷെ അദ്ദേഹത്തിന്റെ അയിരിന്റെ ഖനനം വിജയകരമായില്ല,എന്നിരുന്നാലും അദ്ദേഹം 1903-ൽ അത് ഉപേക്ഷിച്ചു.[53] ഫാൽക്കൺബ്രിഡ്ജിലെ തെരുവിലെ ഫാൽക്കൺ ഖനി കേന്ദ്രങ്ങളുടെ പ്രധാന ഓഫീസ് എഡിസണിന്റെ ഓർമ്മക്കായി എഡിസൺ ബിൾഡിങ്ങ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. വെസ്റ്റ് ഓറഞ്ചും, ഫോർട്ട് മേയറുകളും (1886 - 1931)എഡിസന്റെ ആദ്യത്തെ ഭാര്യയായ മേരിയുടെ 1884-ലെ മരണത്തിനുശേഷം അദ്ദേഹം മെൻലോപാർക്കിൽ നിന്നും സ്ഥലം മാറി.തന്റെ രണ്ടാമത്തെ ഭാര്യയായ ന്യൂജേഴ്‍സിയിൽ സ്ഥിതിചെയ്യുന്ന വെസ്റ്റ് ഓറഞ്ചിലെ ലെവ്ല്ലിന്നിലെ മിനയ്ക്കായി 1886-ൽ ഗ്ലെൻമോണ്ട് എന്നറിയപ്പെടുന്ന ഒരു വീട് വാങ്ങിച്ചു.പിന്നീട് 1885-ൽ എഡിസൺ ഫ്ലോറിഡയിലെ, ഫോർട്ട് മേയറിൽ കുറച്ച് സ്ഥലം വാങ്ങി, അവിടെ പണിത കെട്ടിടമാണ് പിന്നീട് തണുപ്പിൽ തങ്ങാനായുള്ള സെമിനോൽ ലോഡ്ജ് എന്ന പേരിൽ അറിയപ്പെട്ടത്.എഡിസണും, മിനയും അവിടെ എല്ലാ തണുപ്പുകാലത്തും തങ്ങുമായിരുന്നു, അവിടെവച്ച് എഡിസൺ സ്വാഭാവികമായുള്ള റബ്ബറിന്റെ നിർമ്മാണത്തിന്റെ സ്രോതസ്സിനെ കണ്ടെത്തി. 1928-ൽ എഡിസൺ ഫോർട്ട് മേയർ സിവിറ്റൻ ക്ലാബിൽ അംഗമായി. അതിനുമേലുള്ള ശക്തമായ വിശ്വാസമായിരുന്നു എഡിസനെ ഇങ്ങനെ എഴുതാൻ പ്രേരിപ്പിച്ചത്, " സിവിറ്റൻ ക്ലബ് സമൂഹത്തിനായി, സംസ്ഥാനത്തിനായി, രാജ്യത്തിനായി കാര്യങ്ങൾ - വലിയ കാര്യങ്ങൾ ചെയ്യുന്നു, കൂടാതെ ആ സംഘടനയുടെ അളവുറ്റ അംഗങ്ങളിൽ ഒരാളായതിൽ ഞാൻ അഭിമാനിക്കുന്നു."[54]എഡിസന്റെ മരണംവരേയും, ആ ക്ലബിന്റെ സജീവമായ അംഗങ്ങളിലൊരാളായി അദ്ദേഹം പ്രവർത്തിച്ചു, ചിലപ്പോൾ ഹെൻറി ഫോർഡിനേയും അദ്ദേഹം മീറ്റിങ്ങിന് ക്ഷണിച്ചിരുന്നു. അവസാന വർഷങ്ങൾഎഡിസണും, ഭാര്യയും, തണുപ്പുകാലത്ത് ഫ്ലോറിഡയിലെ ഫോർട്ട് മേയറിലായിരിക്കുമ്പോഴുള്ള അയൽക്കാരനാണ് ഓട്ടോമൊബൈൽ ധനികനായിരുന്ന ഹെൻറി ഫോർഡ്.എഡിസണും ഓട്ടോമൊബൈലിനുവേണ്ടി ഉപകരണങ്ങൾ നിർമ്മിച്ചുകൊടുത്തു.എഡിസണിന്റെ മരണം വരേയും അവർ കൂട്ടുകാരായിരുന്നു. അതോടെ അദ്ദേഹം വ്യവസായത്തിലും സജീവമായിരുന്നു. എഡിസന്റെ മരണത്തിന് കുറച്ച് മാസങ്ങൾക്കുമുമ്പ്, ലക്ക്വാന റെയിൽറോഡ് ഹോബോക്കെൻ മുതൽ മോണ്ടാക്ലെയറിലേക്കും, ഡോവറിലേക്കും ഗ്ലാഡ്സ്റ്റോണിലേക്കും, ന്യൂ ജേഴ്സിയിലേക്കും പോകുന്ന ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ സെർവീസിന്റെ ഉദ്ഘാടനം നടത്തി.ആ ഇലക്ട്രിക് ട്രെയിനുകൾക്കാവശ്യമായ വൈദ്യുതി ഡി.സി വൈദ്യുതി ഉപയോഗിച്ചായിരുന്നു, അതിൽ എഡിസൺ പൂർണ വിജയം നേടിയിരുന്നു.അദ്ദേഹത്തിന്റെ ആര്യോഗ്യം മോശമായിരുന്നിട്ടും, 1930 സെപ്തമ്പറിൽ ലക്ക്വാനയിൽ നിന്നും ഹൊബോക്കനിലേക്ക് പോകാനിരിക്കുന്ന ആദ്യത്തെ ഇലക്ട്രിക് ട്രെയിനിന്റെ പ്രധാനഭാഗത്ത് എഡിസണുണ്ടായിരുന്നു.[55] കാറുകളുടെ ഈ പട അടുത്ത 54 വർഷം വരെ ന്യൂ ജേഴ്സിയിലെ കമ്യൂട്ടറുകളായി പ്രവർത്തിച്ചു.ഇന്ന് എഡിസന്റെ സ്മാരകോത്സവം നടത്തുന്ന ലോഹഫലകം ഹൊബേക്കനിലെ ലക്ക്വാന ടെർമിനലിന്റെ വെയിറ്റിങ്ങ് റൂമിൽ നിലനിൽക്കുന്നു.ഹൊബോക്കൻ ന്യൂ ജേഴ്സിയിലെ ഒരു പ്രധാന സഞ്ചാരമാർഗ്ഗമാണ്.[55] അവസാനത്തെ വർഷങ്ങളിൽ അദ്ദേഹത്തിന് ഫാഡ് ഡയറ്റിനോട് താത്പര്യമുണ്ടായിരുന്നു; "ഓരോ മണിക്കൂറും അദ്ദേഹം കഴിച്ച ദ്രാവകം പാലായിരുന്നു."[19]ഈ ഡയറ്റുകൊണ്ട് അദ്ദേഹത്തിന്റെ ആര്യോഗ്യം തിരിച്ചുകിട്ടുമെന്ന് എഡിസൺ പറഞ്ഞിരുന്നു. എന്നിരുന്നാലും ഈ കഥ ആവിശ്വസിനീയമാണ്.എഡിസൺ അന്തരിച്ച വർഷമായ 1930 -ൽ മിന ഒരു ഇന്റർവ്യൂവിൽ അദ്ദേഹത്തെകുറിച്ച് പറഞ്ഞതിങ്ങനെയാണ്."ശരിയായ ഭക്ഷണരീതിയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശ്രേഷ്ഠമായ ജോലി."കൂടാതെ അദ്ദേഹത്തിന്റെ കൂടെയുള്ള കാലത്തെ കുറിച്ച് മിന പറഞ്ഞതിങ്ങനെയാണ് " ശ്രേഷ്ഠമായ കുറേ സാഹസികതകൾ."എഡിസൺ ഏഴ് മണിക്ക് എണീക്കും, എട്ട് മണിക്ക് രാവിലത്തെ ഭക്ഷണം കഴിക്കും, ചിലപ്പോൾ ഉച്ചഭക്ഷണത്തിനും, അത്താഴത്തിനും വീട്ടിലേക്ക് വരും.[51] 1906-ൽ അദ്ദേഹം മിലാൻ ,ഓഹിയോയുടെ ഉടമസ്ഥനായി.1923-ലെ എഡിസന്റെ അവസാനത്തെ സന്ദർശനത്തിൽവച്ചായിരുന്നു തന്റെ പഴയ വീട് ഇപ്പോഴും അതിന്റെ മെഴുകുതിരികളും,പ്രകാശവും പരത്തി നിൽക്കുന്നതായി അമ്പരപ്പോടെ നോക്കി നിന്നത്. മരണം1886-ൽ മിന എന്ന എഡിസന്റെ രണ്ടാമത്തെ ഭാര്യയ്ക്കായി വിവാഹസമ്മാനമായി വാങ്ങിയ വെസ്റ്റ് ഓറഞ്ചിൽ സ്ഥിതിചെയ്യുന്ന ലെവ്ല്ലിൻ പാർക്കിലെ ഗ്ലെൻമോണ്ട് എന്ന വീടിലാണ് എഡിസൺ പ്രമേഹരോഗപരമായി 1931 ഒക്ടോബർ 18ന് മരണമടഞഅഞത്.അദ്ദേഹത്തെ ആ വീടിനരികിലായി സംസ്കരിച്ചു.[56][57] എഡിസന്റെ അവസാനത്തെ ശ്വാസം ഹെൻറി ഫോർഡ് മ്യൂസിയത്തിൽ ശീതീകരിച്ച സ്ഥലത്ത് സംരക്ഷിച്ചുവച്ചിരിക്കുന്നു. ഫോർഡ് ചാൾസ് എഡിസണോട് തോമസ് എഡിസന്റെ അവസാന വർഷങ്ങളിൽ അദ്ദേഹത്തിന്റെ നിർമ്മാണ മുറിയിൽ വായുസമ്പർക്കം വരാത്ത രീതിയിൽ ഒരു ടെസ്റ്റ് ട്യൂബ് വെയ്കാൻ പറഞ്ഞിരുന്നു, ഇത് എഡിസനായുള്ള സ്‌മാരകചിഹ്നമായി കണക്കാക്കപ്പെടുന്നു.കൂടാതെ ഒരു പ്ലാസ്റ്റർ ഡെത്ത് മാസ്ക്കും നിർമ്മിച്ചിരിക്കുന്നു.[58]മിന മരിച്ചത് 1947 -ലായിരുന്നു. കാഴ്ചകൾ അതിഭൗതികശാസ്ത്രത്തിലേക്കും,മതത്തിലേക്കും, രാഷ്ട്രീയത്തിലേക്കുംചരിത്രകാരനായ പോൾ ഇസ്രയേൽ എഡിസനെ ഒരു സ്വതന്ത്രചിന്തകനായാണ് വിശേഷിപ്പിച്ചത്.[19]തോമസ് പെയിനിയുടെ ദി ഏജ് ഓഫ് റീസൺ എഡിസനെ നന്നായി സ്വാധീനിച്ച ഒന്നാണ്.[19]"അദ്ദേഹം ഒരു ആന്തിസ്റ്റ് എന്ന വിളിക്കപ്പെട്ടു, പക്ഷെ അദ്ദേഹമല്ല, പെയിനി ഗാഢമായ അറിവിൽ വിശ്വസിക്കുന്നയാളാണ്,ദൈവത്തെ പേടിച്ച് പലരും ചിന്തകൾ വെളിപ്പെടുത്താൻ ഭയക്കുന്നു" എന്നുപറഞ്ഞുകൊണ്ട് എഡിസൺ പെയിനിയുടെ ശാസ്ത്രപരമായ ഡിസത്തെ പ്രതിരോധിച്ചിരുന്നു.[19] 1910 ഒക്ടോബർ 2-ന് ന്യൂയോർക്ക് ടൈംസ് മാഗസിനുമായുള്ള ഒരു അഭിമുഖത്തിൽ, എഡിസൺ ഇങ്ങനെ പറഞ്ഞുതുടങ്ങി:
ഇത്രം സംവാദങ്ങളിലൂടെ എഡിസൺ ഒരു ആന്തിസ്റ്റ് ആയി.അദ്ദേഹം തന്നെത്തന്നെ ഒരു സ്വകാര്യ കത്തിൽ എഴുതിരിയിരിക്കുന്നത് ഇങ്ങനെയാണ്.
വീണ്ടും അദ്ദേഹം ഇങ്ങനെ പറഞ്ഞു, "ഞാൻ ദൈവത്തിലോ, ദൈവശാസ്ത്രത്തിലോ വിശ്വസിക്കുന്നില്ല; പക്ഷേ അവിടെയും അനന്തമായ അറിവ് ഒളിഞ്ഞുകിടക്കുന്നു എന്ന് വിശ്വസിക്കുന്നുണ്ടുതാനും, അതിനെ ഞാൻ സംശയിക്കുന്നില്ല"[60] അക്രമരാഹിത്യമായിരുന്നു അദ്ദേഹത്തിന്റെ സദാചാര കാഴ്ചകളിലേക്കുള്ള താക്കോൽ, ഒന്നാം ലോക മഹായുദ്ധത്തിൽ സേനയുടെ നാവിക സംബന്ധമായ ഉപദേശകനാകുമോ എന്ന ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ഉത്തരം താൻ പ്രതിരോധ ആയുധങ്ങളുടെ ജോലി മാത്രമേ ചെയ്യുകയുള്ളൂ എന്നായിരുന്നു, പിന്നീട് ഇങ്ങനനെ പറയുകയുണ്ടായി "കൊല്ലാൻ ഞാൻ ഒരു ആയുധവും നിർമ്മിച്ചിട്ടില്ല എന്നതിൽ ഞാൻ അഭിമാനിക്കുന്നു."എഡിസന്റെ അക്രമരാഹിത്യത്തിന്റെ തത്ത്വശാസ്ത്രത്തിൽ മൃഗങ്ങൾക്ക് വലിയ സ്ഥാനമുണ്ടായിരുന്നു.അദ്ദേഹം ഇങ്ങനെ പറഞ്ഞുതുടങ്ങി:അക്രമരാഹിത്യം എന്നെ ഉയർന്ന നീതിശാസ്ത്രജ്ഞനാക്കുന്നു, അതുതന്നെയാണ് എല്ലാ മാറ്റത്തിന്റേയും ലക്ഷ്യം.മറ്റു ജീവികളെ നാം ഉപദ്രവിക്കന്നത് നിർത്തുംവരെയും മനുഷ്യനും മൃഗം തന്നെ."[61]188 ലെ വൈദ്യുത അപകടത്തിൽ മരിച്ച നായകളെകളുടെ എണ്ണത്തിൽ എഡിസൺ അസ്വസ്ഥനായിരുന്നു,അവയൊക്കെ മരിച്ചത് എ.സി കറന്റിന്റെ ആഘാതത്തിലായിരുന്നു.[62] മനുഷ്യനന്മയ്ക്കായി നിർമ്മിച്ച ന്യൂയോർക്കിലെ ഇലക്ട്രിക് ചെയറിനാവശ്യമായ എ.സി ഉപയോഗിക്കുന്നതോടൊപ്പം വിജയകരമായി തന്നെ എഡിസൺ ഡി.സി വിതരണം ചെയ്തു. കാരണം ഈ തീരുമാനത്തിൽ വെസ്റ്റിങ്കൗസ് ദേഷ്യത്തിലായിരുന്നു. 1920 -ൽ എഡിസൺ അമേരിക്കൻ മാഗസിനായ ബി.സി ഫോർബെസിനോട് താൻ ഒരു സ്പിരിറ്റ് ഫോൺ നിർമ്മിക്കുവാൻ സഹായിക്കുകയാണെന്ന് പറഞ്ഞു, മരിച്ചവരോട് സംസാരിക്കാൻ പറ്റുമെന്നു പറയുന്ന ഒരു ഫോണായിരുന്നു അത്, ആ വാർത്ത വളരെ പ്രാധാന്യമുള്ളതായി, അതുകൊണ്ടുതന്നെ ആ വാർത്ത പല പത്രങ്ങളിലും മാഗസിനുകളിലും ആവർത്തിച്ചു.[63]പിന്നീട് ആ ചിന്തയെകുറിച്ച് എഡിസൺ ന്യൂയോർക്ക് ടൈംസിനോട് ഇങ്ങനെ പറഞ്ഞു, " എനിക്കവനോട് ഒന്നും പറയാനില്ല, പക്ഷെ ആ സംവിധാനത്തിൽ എന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു കാരണം അതെല്ലാം വെറുതെ നുണക്കഥകളായിരുന്നു."[64] കാഴ്ചകൾ പണത്തിലേക്ക്എഡിസൺ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ധനപരമായ പരിഷ്കരണത്തിന്റെ അഭിഭാഷകനായിരുന്നു.പക്ഷെ അദ്ദേഹം പണവായ്പയേയും, സ്വർണവായ്പയേയും അടിസ്ഥാനമാക്കിയുള്ള പണമിടപാടിനോട് ശക്തമായി എതിർത്തിരുന്നു. എഡിസൺ അതിനെകുറിച്ച് ന്യൂയോർക്ക് ടൈംസിനോട് ഇങ്ങനെ പറഞ്ഞു, "ജൂലിയസ് സീസറിന്റെ സ്മാരകചിഹ്നമായിരുന്നു സ്വർണം, കൂടാതെ താത്പര്യം സാത്താന്റെ നിർമ്മാണവുമാണ്."[65] അതേ ലേഖനത്തിൽ തന്നെ, അദ്ദേഹം അമേരിക്കയിലെ അയുക്തമായ ടാക്സുമായി ബന്ധപ്പെട്ട ധനപരമായ സംവിധാനത്തെകുറിച്ച് വിശദീകരിക്കുകയുണ്ടായി, ലോണെടുത്തതിന് ശേഷം അത് തിരിച്ചടക്കുന്നത് മുതലിന്റെ ഇരട്ടിയോ, അതിൽ കൂടുതലോ ആയിരിക്കും.അദ്ദേഹത്തിന്റെ ചിന്ത ഇങ്ങനെയായിരുന്നു, സർക്കാരിന് വായ്പയുമായി ബന്ധപ്പെട്ട ധന സംവിധാനത്തെ കൊണ്ടുനടക്കാൻ കഴിയുമെങ്കിൽ,അത് പണം ഉത്പാദിപ്പിക്കുന്നതിന് തുല്യമായിരിക്കും, കൂടെ ജനങ്ങൾക്ക് അതൊരു പ്രചോദനമാകുകയും ചെയ്യും.[65] 1921 - 1922 കാലഘട്ടത്ത് അദ്ദേഹം ധനത്തിന്റെ വലിപ്പത്തെക്കുറിച്ച് ചിന്തിക്കുകയുണ്ടായി. പിന്നീട് 1922 മെയ്യിൽ "ഫെഡറൽ റിസർവ് ബാങ്കിങ് സിസ്റ്റത്തോടുള്ള തെറ്റു തെരുത്താൻ അപേക്ഷ" എന്ന പേരിട്ട ഒരു അപേക്ഷ പ്രസിദ്ധീകരിച്ചു.[66]അതിൽ വ്യാപാരചരക്കായ പണത്തെക്കുറിച്ച് വിശദമായി പറയുന്നുണ്ട്,കൂടാതെ ഫെഡറൽ റിസർവ് ബാങ്ക് നിർമ്മിച്ച ക്രിയവസ്തുക്കളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കർഷകർക്ക് വായ്പ നൽകിയിരുന്നതിനെകുറിച്ചും പരാമർശിക്കുന്നുണ്ട്. തന്റെ പ്രിയമിത്രവും, നിർമ്മാതാവുമായ ഹെൻറി ഫോർഡുമായായിരുന്നു കൂടുതൽ പേർ പങ്കെടുത്ത ഒരു ടൂറിൽ എഡിസൺ പങ്കെടുത്തത്, അവിടെവച്ച് അദ്ദേഹം വായ്പ സമ്പർദായം എങ്ങനെ മാറണമെന്ന് തന്റെ അഭിപ്രായം പറഞ്ഞു. ഉൾക്കാഴ്ചക്കുവേണ്ടി അദ്ദേഹം, അക്കാദമിക് തലത്തിലുള്ളവരുമായും, ബാങ്കേഴ്‍സുമായും സംസാരിച്ചു. അവസാനം, എങ്ങനെയോ ആ സംരംഭം പിന്തുണയില്ലാതെ പരാജയപ്പെട്ടു, കൂടാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.[67][68] ബഹുമതികൾ
ശ്രദ്ധാഞ്ജലികൾഎഡിസൺ എന്ന് പേര് നൽകപ്പെട്ട മനുഷ്യരും,സ്ഥലങ്ങളുംഎഡിസന് ശേഷം ധാരാളം സ്ഥലങ്ങൾക്ക് എഡിസൺ എന്ന് നാമകരണം ചെയ്യപ്പെട്ടു,പ്രധാനമായും, ന്യൂ ജേഴ്സിയിലെ പ്രാധാന നഗരമായ എഡിസൺ നഗരത്തിന്.ദേശീയതലത്തിൽ അറിയപ്പെടുന്ന തോമസ് എഡിസൺ സ്റ്റേറ്റ് കോളേജ്,ന്യൂ ജേഴ്സിയിലെ ട്രെന്റോണിലാണ് സ്ഥിതിചെയ്യുന്നത്.കൂടാതെ രണ്ട് സംഘടന കോളേജുകൾക്കും എഡിസൺ എന്ന് പേരിട്ടിരിക്കുന്നു:ഫ്ലോറിഡയിൽ സ്ഥിതിചെയ്യുന്ന , മേയറിലെ എഡിസൺ സ്റ്റേറ്റ് കോളേജ്, ഓഹിയോയിൽ സ്ഥിതിചെയ്യുന്ന പിക്വയിലെ എഡിസൺ കമ്മ്യൂണിറ്റി കോളേജ് എന്നിവയാണവ.[69]കൂടാതെ അസംഖ്യം ഹൈസ്ക്കൂളുകളും അങ്ങനെയുണ്ട്.ഫുട്ട്ബാൾ കളിക്കാരനായ പെലെയുടെ അച്ഛൻ പെലയ്ക്ക് എഡിസൺ എന്ന് പേരിടാനാണ് ഇഷ്ടപ്പെട്ടത്, ബൾബ് നിർമ്മിച്ച ശാസ്ത്രജ്ഞന് ഒരു പ്രതിഫലമായി,പക്ഷെ അദ്ദേഹത്തിന്റെ ജനനസർട്ടിഫിക്കറ്റിൽ മാത്രമേ ആ എഡിസൺ എന്ന പേര് വന്നുള്ളൂ.[70] പെനിൻസിൽവാനിയയിലെ സുൺബെറി സിറ്റി ഹോട്ടലായിരുന്നു 1883-ൽ എഡിസൺ രൂപകൽപ്പന ചെയ്ത ത്രീ വയർ സിസ്റ്റം ഉപയോഗിച്ച ആദ്യത്തെ കെട്ടിടം.പിന്നീടാ ഹോട്ടലിന് എഡിസൺ ഹോട്ടൽ എന്ന് പേര് നൽകി.[71] എഡിസൺ നിർമ്മിച്ച ഇൻകാന്റസെന്റ് ബൾബിന്റെ 75-ാം വാർഷികത്തിനാണ് കാലിഫോർണിയയിൽ ലേക്ക് തോമസ് എഡിസൺ എ എഡിസൺ എന്ന് പേരിട്ടത്.[72] ന്യൂയോർക്കിൽ 1931 -ൽ നിലവിൽ വന്ന ഹോട്ടൽ എഡിസണിൽ പ്രകാശ സംവിധാനം വച്ചത് എഡിസൺ തന്നെയായിരുന്നു.[73]
ശൂന്യാകാശത്തിലാണെങ്കിൽ, അദ്ദേഹത്തിന്റെ പേര് ഒരു ഉൽക്കക്കും ഇട്ടിരിക്കുന്നു, ആസ്റ്ററോയ്ഡ് 742 എഡിസോണ എന്നതാണ് ആ ഉൽക്ക. മ്യൂസിയങ്ങളും, സ്മാരകങ്ങളുംന്യൂ ജേഴ്സിയിലെ, വെസ്റ്റ് ഓറഞ്ചിൽ 13.5 ഏക്കറ വലിപ്പമുള്ള ഇടത്തിൽ എഡിസൺ നാഷ്ണൽ ഹിസ്റ്റോറിക് സൈറ്റ് എന്ന പേരിലുള്ള ഒരു നാഷ്ണൽ പാർക്ക് സെർവീസ് പരിപാലിച്ചുപോകുന്നു.ഇത് എഡിസന്റെ ലബോറട്ടറിക്കും, വർക്ക്ഷോപ്പിനും, ലോകത്തെ ആദ്യത്തെ സിനിമ സ്റ്റുഡിയോ ആയ ബ്ലാക്ക് മാരിയക്കും അടുത്താണ് സ്ഥിതിചെയ്യുന്നത്.[77]ന്യൂ ജേഴ്സിയിലെ എഡിസൺ ടൗണിലാണ് തോമസ് ആൽവ എഡിസൺ മെമ്മോറിയൽ ടവർ ആന്റ് മ്യൂസിയം ഉള്ളത്.[78]ടെക്സാസിലെ, ബ്യൂമൊണ്ടിൽ എഡിസൺ മ്യൂസിയവും സ്ഥിതിചെയ്യുന്നു,പക്ഷെ അവിടേക്ക് എഡിസൺ വന്നതേയില്ല.[79]മിച്ചിഗനിലെ പോർട്ട് ഹ്യൂറോണിൽ പോർട്ട് ഹ്യൂറോൺ മ്യൂസിയത്തിൽ എഡിസന്റെ ചെറുപ്പകാലത്തെ പ്രതിമ വീണ്ടും പുനസ്ഥാപിക്കുകയുണ്ടായി.അതിനാൽ ഈ മ്യൂസിയത്തിന് തോമ്സ എഡിസൺ ഡീപോട്ട് മ്യൂസിയം എന്ന് പേര് നൽകി.[80]ഈ നഗരത്തിൽ ധാരാളം എഡിസൺ സ്മാരകങ്ങളുണ്ടായിരുന്നു, അതിൽ എഡിസന്റെ മാതാപിതാക്കളുടെ കല്ലറയും ഉൾപ്പെടും, കൂടാതെ എസ്.ടി. ക്ലെയർ റിവറിന്റെ സമീപ്തത് സ്മാരകവുമുണ്ട്. ഈ നഗരത്തിൽ എഡിസന്റെ സ്വാധീനം വലുതാണ്. ഡെറ്റ്രോയിറ്റിലെ ഗ്രാന്റ് സർക്കസ് പാർക്കിൽ സ്ഥിതിചെയ്യുന്ന എഡിസൺ മെമ്മോറിയൽ ഫൗണ്ടെൻ നിർമ്മിച്ചത് അദ്ദേഹത്തിന്റെ സ്മാരാകാർത്തമായിരുന്നു. 1929 ഒക്ടോബർ 21 -നാണ് അത് സ്ഥാപിച്ചത്.ഇൻകാന്റസിന്റെ അമ്പതാം വാർഷികമായിരുന്നു അത്.[81]അതേ രാത്രിയിൽ തന്നെ എഡിസൺ ഇൻസ്റ്റിറ്റ്യൂട്ട് ഡിയർബോണിന് സമീപം വയ്ക്കപ്പെട്ടു. എഡിസന്റെ പേര് വഹിക്കുന്ന കമ്പനികൾ
എഡിസന്റെ പേര് നൽകപ്പെട്ട ബഹുമതികൾ=എഡിസന്റെ കൂട്ടുകാരും, സഹപ്രവർത്തകരും കൂടി 1904 ഫെബ്രുവരി 11-നാണ് എഡിസൺ മെഡൽ രൂപീകരിച്ചത്.പിന്നീട് നാല് വർഷത്തിന് ശേഷം അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽസ് എഞ്ചിനീയർസ് ആ സംഘത്തോടൊപ്പം ഒരു കരാറിലൊപ്പുവച്ച് എഡിസണ് മെഡൽ വലിയ ബഹുമതികളിലൊന്നായി മാറ്റി.ആദ്യത്തെ എഡിസൺ മെഡൽ ഏറ്റുവാങ്ങിയത് 1900-ന് ഇലിഹു തോംസണായിരുന്നു.ഇതാണ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്ക് എഞ്ചിനീയറിങ്ങിന്റെ പരിസരങ്ങളിലെ ഏറ്റവും പഴക്കം ചെന്ന അവാർഡ്, വർഷാവർഷങ്ങളിൽ ഇലക്ട്രിക് എഞ്ചിനീയറിങ്ങ്, ഇലക്ട്രിക്കൽ ആർട്ട്സ്, ഇലക്ട്രിക്കൽ സയൻസ് എന്നിവയിൽ മിതവ് പുലർത്തുന്നവർക്ക് ബഹുമതി നൽകിപോന്നു. എഡിസന് ശേഷം നെതർലാന്റിലെ പ്രധാനപ്പെട്ട സംഗീത പുരസ്കാരത്തിനും എഡിസൺ അവാർഡ് എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് വർഷത്തിൽ കൊടുക്കുന്ന ഡച്ച് സംഗീതത്തിനുള്ള അവാർഡാണ്,സംഗീത തലങ്ങളിൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കുന്നവർക്കാണ് ഇത് നൽകുന്നത്, കൂടാതെ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പുരസ്കാരങ്ങളിൽ ഒന്നുകൂടിയാണ്, ആദ്യമായി ഈ പുരസ്കാരം നൽകിയത് 1960-നാണ്. 2000-മുതൽ സ്വകാര്യ പേറ്റന്റുകൾക്ക് തോമസ് എ എഡിസൺ പേറ്റന്റ് അവാർഡ് അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എഞ്ചിനീയർസ് നൽകുവാൻ തുടങ്ങി. സംസ്കാരത്തിൽവീഡിയോ ഗെയിമുകളിലും, കോമിക്സുകളിലും, നോവലുകളിലും എഡിസൺ കഥാപാത്രമായി.അദ്ദേഹം ലോകത്തിനു നൽകിയ സംഭാവനകൾ ലോകത്തിന്റെ നെറുകൈയ്യിൽ എത്താൻ അദ്ദേഹത്തിനെ സഹായിച്ചു. 2011 ഫെബ്രുവരി 11-ന് എഡിസന്റെ 164-ാം പിറന്നാളായിരുന്നു, ഗൂഗിളിന്റെ മുഖ ചിത്രം അദ്ദേഹത്തിന്റെ നിർമ്മാണങ്ങളുൾപ്പെട്ട അനിമേഷൻ ഗൂഗിൾ ഡൂഡിൽകൊണ്ടായിരുന്നു.കർസർ അതിൻ മീതെ ചലിപ്പിക്കുമ്പോൾ എഡിസന്റെ നിർമ്മിതികൾ ചലിക്കാൻ തുടങ്ങും, അദ്ദേഹത്തിന്റെ പ്രകാശ ബൾബ് പ്രകാശിക്കാൻ തുടങ്ങും.[82] എഡിസനോടൊപ്പം പ്രവർത്തിച്ചവർപല ഇടങ്ങളിലായി എഡിസനോടൊപ്പം പ്രവർത്തിച്ചവരുടെ പേരുകളാണ് താഴെ കൊടുക്കുന്നത്.
ജീവിതം-ഒറ്റനോട്ടത്തിൽ
ഒക്ടോബർ 21 : അമേരിക്ക സകല ദീപങ്ങളും അണച്ച് എഡിസണോടുള്ള ആദരവ് പ്രകടിപ്പിക്കുന്നു.
ഇത് കൂടി കാണൂ
അവലംബങ്ങൾ
ഗ്രന്ഥസൂചിക
അവലംബങ്ങൾWikimedia Commons has media related to Thomas Alva Edison. ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Author:Thomas Edison എന്ന താളിലുണ്ട്.
സ്ഥലങ്ങൾ
മറ്റു മാധ്യമങ്ങളും വിവരങ്ങളും
|