തൗഹീദ്
ഇസ്ലാമിലെ ഏകദൈവ സങ്കല്പത്തെ കുറിക്കുന്ന സാങ്കേതിക സംജ്ഞയാണ് തൗഹീദ്[1] (അറബി: توحيد). ഒരുനിലക്കും പങ്കാളികളില്ലാത്ത വിധം ദൈവം ഏകനാണെന്ന[2] സങ്കല്പമാണ് ഇത്. ഇസ്‌ലാം മതത്തിന്റെ കേന്ദ്രതന്തുവും[3] മറ്റെല്ലാത്തിന്റെയും അടിസ്ഥാനവും തൗഹീദ് ആണ്. ദൈവത്തിന്റെ (അല്ലാഹു) ശ്രേഷ്ഠനാമങ്ങളിൽ അൽ അഹദ്, അൽ വാഹിദ് എന്നിവയെല്ലാം ഈ സംജ്ഞയെ പ്രതിഫലിപ്പിക്കുന്നു[4][5]. ഇസ്ലാമികവിശ്വാസത്തിന്റെ അടിസ്ഥാനശിലയാണ് തൗഹീദ് അഥവാ ദൈവത്തിന്റെ ഏകത്വം. ഖുർആനിൽ ഇരുനൂറിലധികം തവണ ഏകത്വത്തെ കുറിച്ച് പരാമർശമുണ്ട്. ബഹുദൈവത്വം എല്ലാ നിലക്കും നിരർത്ഥകമാണെന്നാണ് ഇസ്ലാമിന്റെ വാദം. വഹ്ദ എന്ന അറബി പദത്തിൽ നിന്നാണ് തൗഹീദ് എന്ന ധാതുവിന്റെ ഉത്ഭവം, ഏകനാക്കി, ഏകനാക്കൽ എന്നാണതിന്റെ ഭാഷാർത്ഥം. പുതുതായി ഉണ്ടാകുന്നവൻ എന്നെന്നും നിലനിൽക്കുന്നവനെ തനിപ്പിക്കുക അഹ്‌ലു സുന്നഃ തൗഹീദിനെ നിർവചിക്കുന്നത്. വിശാലാർത്ഥത്തിൽ ആരാധ്യനായിരിക്കുക എന്നതിലും അതിൻറെ പ്രത്യേകതകളിലും അല്ലാഹുവിന് ഒരു പങ്കാളി ഇല്ല എന്ന വിശ്വാസമാണ് തൗഹീദ്. ആരാധ്യനായിരിക്കുക എന്നത് കൊണ്ടു വിവക്ഷ അസ്തിത്വം അനിവാര്യമായവൻ എന്നാണ്.അസ്തിത്വം നിർബന്ധമായ ശക്തിക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ് പ്രത്യേകതകൾ എന്നത് കൊണ്ട് ഉദ്ദേശ്യം. എല്ലാത്തിന്റെയും സ്രഷ്ടാവായിരിക്കുക, ലോകത്തിന്റെ ഭരണാധിപനായിരിക്കുക, ആരാധന അർഹിക്കുന്നവനാവുക എന്നിവ ഉദാഹരണം. ഖുർ ആനിലെ സൂറത്തുൽ ഇഖ് ലാസിൽ തൗഹീദിന്റെ വിവക്ഷ ഖുർ ആൻ വ്യക്തമാക്കുന്നു. പറയുക:അവൻ; അല്ലാഹു ഏകനാകുന്നു. അല്ലാഹു സ്വമദാകുന്നു(നിരാശ്രയൻ) അവൻ മറ്റൊരാളോടും തുല്യനല്ല. അല്ലാഹു ഏകനാണു എന്ന പ്രസ്താവനയെതുടർന്ന്, അതിന്റെ അർത്ഥമാണു ഖുർ ആൻ വിവരിക്കുന്നത്. അവൻ ഏകനാണു എന്നാൽ ഇവിടെ മറ്റൊരു ഏകൻ ഉണ്ടായിക്കൂടാ എന്നല്ല ഉദ്ദേശ്യം. ഓരോ സ്യഷ്ടിയും അതിന്റെ അവസ്ഥയിൽ ഏകനാണു. പക്ഷേ വ്യത്യാസമുണ്ട് അത് സ്വമദ് എന്ന പ്രയോഗം വ്യക്തമാക്കുന്നു സ്വമദിന്റെ വിവക്ഷ ഇപ്രകാരമാണു. എല്ലാവർക്കും എല്ലാ കാര്യങ്ങളിലും അവലംബമായുള്ളവൻ. സ്വയം പര്യാപ്തതയുള്ളവൻ. മറ്റൊരു ശക്തിയേയും ആശ്രയിക്കാത്തവൻ [6]ഇസ്മായിൽ ഹിഖി തന്റെ റൂഹുൽ ബയാനിൽ ഇങ്ങനെ വിവരിക്കുന്നു ആവശ്യങ്ങൾക്ക് ആശ്രയിക്കപെടുന്നവനും സ്വയം പര്യാപ്തതയുള്ളവനും മറ്റെല്ലാ വസ്തുക്കളാലും ആശ്രയിക്കപെടുന്നവനുമായ ശക്തി അല്ലാഹുവിന്റെ ഏകത്വത്തെ കുറിക്കുന്ന പദമാണിത്. ഇസ്ലാമിലെ വിശ്വാസത്തിന്റെ അടിസ്ഥാനവും തൗഹീദാണ്. തൗഹീദിന്റെ സാക്ഷി മൊഴികൾ -അല്ലാഹു അല്ലാതെ ആരാധനക്കർഹൻ മറ്റാരുമില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാണെന്നും- ( أشهد أن لا إله إلا الله و أشهد أن محمد رسول الله ) ചൊല്ലുകയും അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുന്നതോട് കൂടിയാണ് ഒരാൾ മുസ്ലിമാവുക. തൗഹീദ് വിഭജനംമുസ്ലിംങ്ങൾക്കിടയിൽ തർക്കത്തിലുള്ള വിഷയമാണു തൗഹീദ് വിഭജനം. ചില മുസ്ലിം വിഭാഗങ്ങൾ തൗഹീദിന് വിഭജനമില്ല എന്ന് പറയുമ്പോൾ ഇസ്ലാമിലെ യാഥാസ്ഥിതിക വിഭാഗമായ സച്ചരിതരായ മുൻഗാമികളുടെ മാർഗ്ഗം പിൻപറ്റുന്നവർ (മൻഹജുസ്സലഫ് പിൻപറ്റുന്നവർ) തൗഹീദ് വിഭജിച്ചാണു പഠിപ്പിക്കുന്നത്.അതാണ് ശരിയാട്ടുള്ളതും .തൗഹീദുൽ അസ്വ്മാഇ-വസ്സ്വിഫാത്തും (അതായത് നാമങ്ങളിലും വിശേഷണങ്ങളിലുള്ള ഏകത്വവും) തൗഹീദുൽ തൗഹീദു റുബൂബിയ്യയും (അതായത് സൃഷ്ടികർതൃത്വത്തിലും, രാജാധിപത്യത്തിലും കൈകാര്യകർതൃത്ത്വത്തിലുമുള്ള ഏകത്വവും), തൗഹീദുൽ ഉലൂഹിയ്യയും (അതായത് ആരാധനയിലുള്ള ഏകത്വവും) ഇമാം ബുഖാരിയുടെ സ്വഹീഹിൻറെ (അതായത് സ്വഹീഹുൽ ബുഖാരിയുടെ) അവസാനത്തിലുള്ള കിത്താബുത്തൗഹീദിൽ ഉൾക്കൊണ്ടിട്ടുണ്ട്.[7] ഇതിൽ നിന്നും നമ്മുക്ക് വ്യക്തമാകുന്നത്
തൗഹീദ് വിഭജന വിഭാഗങ്ങളുടെ വിശ്വാസപ്രകാരം തൗഹീദ് അടിസ്ഥാനപരമായി രണ്ടായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ‘കുഫ്ർ ബി ത്വാഗൂത്ത്‘ അഥവാ വ്യാജദൈവങ്ങളെ നിഷേധിക്കുക എന്നതാണ് അതിന്റെ പ്രഥമ അടിസ്ഥാനം. അത് പൂർത്തിയായാൽ ഉണ്ടാകേണ്ടത് ‘ഈമാൻ ബില്ലാഹ്‘ അഥവാ അല്ലാഹുവിലുള്ള വിശ്വാസമാണ്'. വ്യാജ ദൈവങ്ങളെ നിഷേധിക്കാതെ അല്ലാഹുവിലുള്ള വിശ്വാസം പൂർത്തീകരിക്കനാവില്ലെന്ന് ഖുർആൻ 16:36, 2:256 തുടങ്ങിയവയിൽ വ്യക്തമാക്കുന്നു. തൗഹീദിന് നിരവധി വിഭാഗങ്ങളുണ്ട്. തൗഹീദുൽ റുബൂബിയ്യ (രക്ഷാകർതൃത്വത്തിലുള്ള ഏകത്വം)സൃഷ്ടിക്കുകയും സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ഉപജീവനം നൽകുകയുമെല്ലാം ചെയ്യുന്നത് അല്ലാഹുവാണ്. അതിൽ അവന് യാതൊരു പങ്കുകാരുമില്ല അഥവാ, സൃഷ്ടികളിൽ ആർക്കും അതിന് കഴിവില്ല എന്ന് ദൃഢമായി വിശ്വസിക്കലാണ് തൗഹീദിന്റെ ഈ ഭാഗം[8][9][10][11][12]. ലോകത്ത് ബഹുദൈവാരാധകരടക്കം[13] ഭൂരിഭാഗം ജനങ്ങളും അംഗീകരിക്കുന്ന കാര്യമാണിത്. തൗഹീദുൽ ഉലൂഹിയ്യ (ആരാധനയിലെ ഏകത്വം)സൃഷ്ടികൾ ചെയ്യുന്ന മുഴുവൻ ആരാധനകളും ഏകനായ അല്ലാഹുവിന് മാത്രമായിരിക്കുക എന്നതാണ് തൗഹീദുൽ ഉലൂഹിയ്യ[8][9][10][11][12]. നമസ്ക്കാരം, ബലി, പ്രാർത്ഥന[14][15][16][17], നേർച്ച, അഭൗതികമായ നിലക്കുള്ള സഹായാർത്ഥന[17] തുടങ്ങിയവയൊക്കെ ഈ ഗണത്തിൽ പെടുന്നു. ഈ വിഷയത്തിലാണ് മനുഷ്യർ ഏറ്റവും കൂടുതൽ വ്യതിചലിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഈ വിശ്വാസം ഊട്ടിയുറപ്പിക്കാനാണ് ഖുർആൻ ഏറ്റവും കൂടുതൽ ശ്രമിച്ചിട്ടുള്ളതും. ഈ ലോകത്തേക്ക് നിയോഗിക്കപ്പെട്ട മുഴുവൻ പ്രവാചകന്മാരുടെയും പ്രബോധന ദൗത്യത്തിന്റെ കാതലും ഇതുതന്നെയായിരുന്നു. തൗഹീദുൽ അസ്മാഇ വസ്വിഫാത് (നാമ വിശേഷണങ്ങളിലെ ഏകത്വം)അദൃശ്യ കാര്യങ്ങളറിയൽ, അല്ലാഹുവിന്റ കാഴ്ച, അവന്റെ അറിവ്, കേൾവി, അവന്റെ മുഖം തുടങ്ങിയ അവന്റെ ഔന്നത്യത്തിന് യോജിക്കുന്ന തരത്തിലുള്ള ഗുണവിശേഷണങ്ങളും അവന്റെ അത്യുന്നത നാമങ്ങളും മൂന്നാമത്തെ ഗണത്തിൽ പെടുന്നു. അതെല്ലാം അല്ലാഹുവിന് മാത്രമുള്ളതാണ്. അതിനാൽ അവ അവനിൽ മാത്രം പരിമിതപ്പെടുത്തി വിശ്വസിക്കലും അത് സൃഷ്ടികൾക്ക് ആരോപിക്കാതിരിക്കലുമാണ് ഈ വിഷയത്തിലുള്ള വിശ്വാസം. അവയെ വ്യാഖ്യാനിക്കുവാനോ (തഅ്വീൽ), അർത്ഥം മാറ്റാനോ (തഹ്രീഫ്), നിഷേധിക്കുവാനോ (തഅ്ത്വീൽ), സദൃശപ്പെടുത്തുവാനോ (തശ്ബീഹ്), രൂപം കൽപ്പിക്കുവാനോ (തക്ഈഫ്) പാടില്ലാത്തതാകുന്നു[8][9][10][11]. ഖുർആൻ പറയുന്നത് കാണുക:
തൗഹീദുൽ ഹാകിമിയ (പരമാധികാരത്തിലുള്ള ഏകത്വം)ഇത് തൗഹീദിൻറെ മേൽപ്പറഞ്ഞ റബൂബയ്യത്തിൽ പെടുന്നതാണ് എന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. അതല്ല റബൂബിയ്യത്തിലും ഉലൂഹിയ്യത്തിലും പെടുന്നതാണ് എന്ന് അഭിപ്രായപ്പെട്ട പണ്ടിതന്മാരുമുണ്ട്. ഇത് തൗഹീദിന്റെ ഭാഗമാണെന്ന് പറഞ്ഞത് അബുൾ അഅലാ മൌദൂദിയാണ്. [18] കൂടുതൽ വിവരങ്ങൾക്ക്
അവലംബം
കുറിപ്പുകൾ |