നാലാങ്കൽ കൃഷ്ണപിള്ളകവി എന്ന നിലയിലും ക്ഷേത്രചരിത്രകാരൻ എന്ന നിലയിലും പ്രശസ്തനായ മലയാള സാഹിത്യകാരനാണ് നാലാങ്കൽ കൃഷ്ണപിള്ള (1910- 1991) ജീവിതരേഖകോട്ടയത്തെ ഒളശ്ശയിൽ 1910 സെപ്റ്റംബർ 15-ന് ചിങ്ങമാസത്തിൽ തിരുവോണം നാളിൽ ജനനം. അച്ഛൻ അറയ്ക്കൽ കേശവപിള്ള, അമ്മ നാലാങ്കൽ ജാനകിക്കുട്ടിയമ്മ. ഒളശ്ശയിലും കോട്ടയത്തുമായി സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം ആർട്ട്സ് കോളേജ് ട്രെയിനിംങ് കോളേജ് എന്നിവിടങ്ങളീൽ നിന്നും പ്രശസ്തമായ നിലയിൽ സ്വർണ്ണമെഡലോടെ എം. എ ,എൽ.ടി ബിരുദങ്ങൾ. അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറായാണ് ജോലിയിൽ നിന്നും വിരമിച്ചത്. ഏറെക്കാലം പ്രമേഹബാധിതനായിരുന്ന അദ്ദേഹം പ്രമേഹാനുബന്ധപ്രശ്നങ്ങളെത്തുടർന്ന് 1991 ജൂലൈ 2-ന് 81-ആം വയസ്സിൽ അന്തരിച്ചു. ഭാഷാ ഭഗവതിയുടെ നെറ്റിത്തടത്തിലെ സിന്ദൂരക്കുറിപ്പെന്ന് വെണ്ണിക്കുളം പ്രശംസിച്ചവയാണ് നാലാങ്കലിന്റെ ഭാവഗീതങ്ങൾ.[1] കൃതികൾ
പുരസ്കാരങ്ങൾ
അവലംബം |