നിർമ്മാല്യം
എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി നിർമ്മിച്ച് സംവിധാനം ചെയ്ത ചലച്ചിത്രമാണു് 1973-ൽ പുറത്തിറങ്ങിയ നിർമ്മാല്യം.[1] 1973-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ,സംസ്ഥാനപുരസ്കാരങ്ങൾ നിർമ്മാല്യത്തിന് ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ അഭിനയത്തിന് പി.ജെ. ആന്റണിക്ക് ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരമായ ഭരത് അവാർഡ് ലഭിക്കുകയുണ്ടായി[2] [3] ഇടശ്ശേരി സിനിമയിലെ നായകനായി എം.ടി ആദ്യം തീരുമാനിച്ചിരുന്നത് ശങ്കരാടിയേയായിരുന്നു. എന്നാൽ ഈ വേഷം ചെയ്യാൻ തന്നേക്കാൾ അനുയോജ്യൻ പി.ജെ. ആന്റണിയാണെന്നു പറഞ്ഞത് ശങ്കരാടി തന്നെയായിരുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലുള്ള ചങ്ങരംകുളത്തിനടുത്ത് മൂക്കുതല എന്ന ഗ്രാമത്തിലായിരുന്നു ഈ സിനിമ ചിത്രീകരിച്ചത്.[5] കഥാസംഗ്രഹംഎം ടി വാസുദേവൻ നായർ എഴുതിയ "പള്ളിവാളും കാൽച്ചിലമ്പും" എന്ന കഥയുടെ ചലച്ചിത്ര ആവിഷ്കാരമാണ് ഈ ചലച്ചിത്രം . ഒരു ഗ്രാമത്തിലെ ദേവീക്ഷേത്രവും, അവിടുത്തെ ശാന്തിക്കാരനും, വെളിച്ചപ്പാടും, കഴകക്കാരനും അവരുടെ ജീവിതവുമാണ് ഈ സിനിമയുടെ ഇതിവൃത്തം. കൊടിയ ദാരിദ്ര്യത്തിലും മതാനുഷ്ഠാനങ്ങളെ മുറുകെ പിടിച്ച വെളിച്ചപ്പാടാണ് ഈ കഥയിലെ നായകൻ. വെളിച്ചപ്പാടിന്റെ അശ്രദ്ധയിൽ അയാളുടെ കുടുംബം ശിഥിലമാവുന്നു. താൻ ഉപാസിച്ച ദേവി തന്റെ രക്ഷക്കെത്തുകയില്ലെന്നു മനസ്സിലാക്കുന്ന വെളിച്ചപ്പാട് അവസാനം ദേവിയുടെ വിഗ്രഹത്തിനുമുമ്പിൽ ആത്മഹത്യ ചെയ്യുന്നു.
താരനിര[6]
ഗാനങ്ങൾ[8]
പുരസ്കാരങ്ങൾ
അവലംബം
പുറംകണ്ണികൾ |