ന്യൂട്ട് ഹാംസൺ
1920 നോബൽ സമ്മാനിതനായ നോർവീജിയൻ കവി (ജനനം: 1859 ആഗസ്റ്റ് 4- മരണം: 1952 ഫെബ്രുവരി 19). ഹംഗർ, ഗ്രോത്ത് ഓഫ് ദി സോയിൽ, ഡ്രീമേഴ്സ്, ചിൽഡ്രൻ ഓഫ് ദി ഏജ്, വിമൻ അറ്റ് പമ്പ്, ലാസ്റ്റ് ചാപ്റ്റർ എന്നിവയാണ് ശ്രദ്ധേയമായ കൃതികൾ. ആധുനിക മനുഷ്യന്റെ അവസ്ഥയെ ശക്തമായി ചിത്രീകരിക്കുന്ന കഥയാണ് ഹംഗർ. കർഷകജീവിതത്തെ അതിന്റെ കലാപപരമായ തീവ്രതയോടും സൗന്ദര്യത്തോടും കൂടി അവതരിപ്പിക്കുന്ന കൃതിയാണ് ഗ്രോത്ത് ഓഫ് ദി സോയിൽ. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതിരുന്ന ന്യൂട്ട് ഹാംസൺ ചെരുപ്പുകുത്തി, കൃഷിപ്പണിക്കാരന്‍, ആശാരി, റോഡുതൊഴിലാളി, അദ്ധ്യാപകൻ എന്നിങ്ങനെ പല തൊഴിലുകളും ചെയ്തിട്ടുണ്ട്. ധാരാളം സഞ്ചരിക്കുകയും വായിക്കുകയും ചെയ്താണ് അദ്ദേഹം അനുഭവങ്ങൾക്ക് കരുത്ത് കൂട്ടിയത്. അവലംബം
|