ഭക്ഷണപദാർത്ഥങ്ങൾക്ക് മധുരം നൽകുന്നതിന് ഉപയോഗിക്കുന്ന ഒരു വസ്തുവാണ് പഞ്ചസാര. ഇത് പൊതുവെ പരൽ രൂപത്തിലാണ് കാണപ്പെടുന്നത്. കരിമ്പിൽ നിന്നാണ് പൊതുവെ പഞ്ചസാര നിർമ്മിക്കുന്നത്. എന്നാൽ കാരറ്റിൽ നിന്നും മറ്റു കിഴങ്ങുകളിൽ നിന്നും പഞ്ചസാര ഉണ്ടാക്കുന്നുണ്ട്.
നിരുക്തം
മുന്തിരിപ്പഴം, ഇരിപ്പക്കാതൽ, ഇരട്ടിമധുരം, ലന്തപ്പഴം, താളിമാതളപ്പഴം എന്നിവ കൂട്ടിയരച്ചു വെള്ളത്തിൽ കലക്കിയുണ്ടാക്കിയ സാരം ഒരു രാത്രിമുഴുവൻ വച്ചശേഷം അരിച്ചു കരടുകളഞ്ഞ് ഉണ്ടാക്കിയിരുന്ന ഒരു പാനകമായിരുന്നു പഞ്ചസാരം. പിൽക്കാലത്ത് കരിമ്പിൻ നീരു കുറുക്കിയുണ്ടാക്കിയ മധുരദ്രവ്യത്തിലേക്കു മാറിയപ്പോഴും പേര് പഞ്ചസാരം അഥവാ പഞ്ചസാര എന്ന് പ്രയോഗിക്കപ്പെട്ടു.
രസതന്ത്രത്തിൽ പൊതുവായി സുക്രോസ് എന്നറിയപ്പെടുന്നു. ഒരു സൂക്രോസ് തന്മാത്രയിൽ ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്ന രണ്ടു മധുരഘടകങ്ങൾ ഉണ്ട്. ശാസ്ത്രീയനാമം α-D-ഗ്ലൂക്കോപൈറനോസിൽ-(-,(1-2)-β-D-ഫ്രക്റ്റോഫ്യുറനോസൈഡ് എന്നാണ്.
ഉപയോഗം
Sugar, granulated 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഒരു നിത്യോപയോഗ പദാർത്ഥമാണ് പഞ്ചസാര. ചായ, കാപ്പി, മധുരപദാർത്ഥങ്ങൾ, പലഹാരം തുടങ്ങി പല ഉപയോഗങ്ങളും ഇതിന് ഉണ്ട്. ലോകത്തിൽ ഏറ്റവുമധികം പഞ്ചസാര ഉൽപ്പാദിപ്പിക്കുന്നത് ബ്രസീൽ ആണ്, ആളോഹരി ഉപഭോഗത്തിന്റെ കാര്യത്തിലും ബ്രസീലാണ് ഒന്നാമത്.[1]