ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ആലപ്പുഴ ജില്ലയിലെ ഒരു പ്രമുഖമായ സാംസ്കാരിക കേന്ദ്രമാണ് പടനിലം. യുദ്ധഭൂമി എന്നാണ് പടനിലം എന്ന വാക്കിനർത്ഥം. നൂറനാട് പാറ - പന്തളം റൂട്ടിൽ അച്ചൻകോവിലാറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ശിവരാത്രി മഹോത്സവത്തിന് പേരുകേട്ട ഇവിടുത്തെ പരബ്രഹ്മ ക്ഷേത്രത്തിലാണ് ഏഷ്യയിലെ വലിയ കെട്ടുകാളയെ എഴുന്നള്ളിക്കുന്ന കെട്ടുത്സവം നടക്കുന്നത്.[1] ശിവരാത്രി മഹോത്സവത്തിന്റെഭാഗമായിആണ് ഈ കെട്ടുകാഴ്ച നടത്തുന്നത്.[1]ശബരിമലയുടെ ഒരു പ്രധാനപ്പെട്ട ഇടത്താവളം കൂടിയാണ് പടനിലം ക്ഷേത്രം. മതമൈത്രിക്ക് പേരുകേട്ട ഇടമാണ് നൂറനാട് പടനിലം. ഏതു മതത്തിൽ പെട്ട ജനങ്ങൾക്കും ആരാധന നടത്താവുന്ന ക്ഷേത്രമാണ് പടനിലം പരബ്രഹ്മ ക്ഷേത്രം. സാധാരണ ക്ഷേത്രങ്ങളിൽനിന്നു വിഭിന്നമായി ഇവിടെ ഗോപുരമോ, ചുറ്റമ്പലം ശ്രീകോവിൽ മുതലായവയോ ഇല്ല. ക്ഷേത്രത്തിന്റെ മേല്ക്കൂര ആൽ, മാവ്, ഇലഞ്ഞി തുടങ്ങിയ വൃക്ഷങ്ങളാണ് പ്രദാനം ചെയ്യുന്നത്. പടിഞ്ഞാറോട്ട് ദർശനമുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് പടനിലം.
അജന്താലയം അജിത്കുമാർ (എം. ഡി മംഗളം ടി വി ചാനൽ - ദിനപത്രം )
റേഡിയോ സ്റ്റാർ തങ്കപ്പൻ (ചെണ്ട )
വിശ്വൻ പടനിലം (അദ്ധ്യാപകൻ -സാഹിത്യം )
റജി.വി. ഗ്രീൻലാൻഡ് -- പ്രവാസി ( സാഹിത്യം ).
സോയസ് ബിൻ. യു എസ് ...(.സാഹിത്യം )
സന്തോഷ് --പ്രവാസി (സാഹിത്യം )
രേഖ ആർ താങ്കൾ (കവയത്രി)
കലാനിധി സുബീസ് പടനിലം (ഗാനരചയിതാവ് സംഗീത സംവിധാനം, ആൽബം ഡയറക്ടർ )
ബിജി വർഗീസ് ഗ്രീൻലാൻഡ് --ആകാശവാണി ,ജീവൻ ടി വി ..(മികച്ച ഫോട്ടോഗ്രാഫിക്ക് സംസ്ഥാന ഫോട്ടോഗ്രാഫേഴ്സ് അവാർഡ്[അവലംബം ആവശ്യമാണ്] മികച്ച മാധ്യമ പ്രവർത്തക അവാർഡ് ഫൊക്കാന അമേരിക്ക[അവലംബം ആവശ്യമാണ്]