പാലാ കെ.എം. മാത്യു
കേരളത്തിലെ കോൺഗ്രസ് നേതാവും ഇടുക്കി മുൻ എം.പിയും, എഴുത്തുകാരനുമായിരുന്നു പാലാ കെ.എം മാത്യു (1927-2010). പൊതുപ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രശസ്തനാണ് ഇദ്ദേഹം. 1986ലും 1991ലും ഇദ്ദേഹം ഇടുക്കി എം. പി. ആയി ലോക്‌സഭയിലെത്തി. 2010 ഡിസംബർ 22-ന് അന്തരിച്ചു.[1] മീനച്ചിലാറിൻ തീരത്തു നിന്ന് എന്ന പേരിലുള്ള ആത്മകഥ പ്രസിദ്ധീകരിക്കാനിരിക്കെയായിരുന്നു അന്ത്യം. ജീവിതരേഖകോട്ടയം ജില്ലയിലെ പാലായിൽ മത്തായി ചാണ്ടി കിഴക്കയിലിന്റെയും, മറിയാമ്മ വട്ടമറ്റം പിരിയമ്മാക്കലിന്റെയും, മകനായി 1927 ജനുവരി 11 ന് ജനിച്ചു. 2010 ഡിസംബർ 22 ന് വാർദ്ധക്യസഹജമായ അസുഖം മൂലം കോട്ടയത്തുള്ള വസതിയിൽ അന്തരിച്ചു. സംസ്കാരം 23 ന് വൈകീട്ട് 3.30ന് കോട്ടയം ലൂർദ്ദ് പള്ളി സെമിത്തേരിയിൽ നടത്തി. വിദ്യാഭ്യാസംതൃശിനാപ്പിള്ളി സെന്റ്. ജോസഫ്‌സ് കോളേജിൽ എം.എ, ബി.എൽ എന്നിവയും മദ്രാസിലെയും എറണാകുളത്തെയും ലോ കോളേജുകളിൽ നിയമപഠനവും പൂർത്തിയാക്കി. അധികാര സ്ഥാനങ്ങൾ
തിരഞ്ഞെടുപ്പുകൾ
കൃതികൾ
കുടുംബംഭാര്യ: മേരിയമ്മ, മക്കൾ: ജോഷി മാത്യു, സോമു മാത്യു, പ്രൊഫ.കെ.എം. ജോർജ്, ലിറ്റി മാത്യു, ടോണി മാത്യു, ഡോ. ലാലി മാത്യു, ഡോ. ലിജി മാത്യു. കെ.എം. ചാണ്ടി സഹോദരനാണ്. പാലാ കെ.എം.മാത്യു സ്മാരക ബാലസാഹിത്യപുരസ്കാരംഇദ്ദേഹത്തിന്റെ പേരിൽ 2011 മുതൽ പാലാ കെ.എം. മാത്യു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ബാലസാഹിത്യപുരസ്‌കാരം നൽകാനാരംഭിച്ചു.[4] 25,000 രൂപയാണ് പുരസ്കാരത്തുക. അവലംബം
|