പി. സുബ്രഹ്മണ്യംപത്മനാഭൻ സുബ്രഹ്മണ്യം ഒരു സിനീമാ സംവിധായകനും നിർമാതാവുമായിരുന്നു. 1950 കളുടെ പകുതി മുതൽ ഇതുവരെയായി അദ്ദേഹം 59 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 69 ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തീട്ടുണ്ട്. കേരളത്തിലെ രണ്ടാമത്തെ വലിയ പ്രൊഡക്ഷൻ തിയേറ്ററായ മെരിലാഡ് സ്റ്റുഡിയോ ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രം. നിർമ്മാണം മുഴുവൻ നീല പ്രൊഡക്ഷൻസിന്റെ ബാനറിലായിരുന്നു. ജീവിതംആദ്യകാല ജീവിതം1910 ഫെബ്രുവരി 19-ന് പത്മനാഭപിള്ള-നീലമ്മാൾ ദമ്പതികളുടെ മകനായി നാഗർകോവിലിൽ ജനിച്ച സുബ്രഹ്മണ്യം, നാട്ടിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്ത് കോളേജിൽ വന്നുചേർന്നു. എന്നാൽ ജലവിഭവവകുപ്പിൽ ജോലി ലഭിച്ചതിനാൽ അദ്ദേഹത്തിന് പഠനം പൂർത്തിയാക്കാനായില്ല. ജലവിഭവവകുപ്പിലെ ഉദ്യോഗസ്ഥനായശേഷമുള്ള ആദ്യ ജോലി തിരുവിതാംകൂർ രാജകുടുംബത്തിന്റെ പുതിയ ആസ്ഥാനമായിരുന്ന കവടിയാർ കൊട്ടാരത്തിലേയ്ക്കുള്ള ജലവിതരണമായിരുന്നു. ഈ ജോലി, അന്നത്തെ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യരുടെ ശ്രദ്ധയാകർഷിയ്ക്കുകയും, സുബ്രഹ്മണ്യത്തെ അദ്ദേഹത്തിന്റെ പ്രത്യേക പ്രശംസയ്ക്ക് പാത്രമാക്കുകയും ചെയ്തു. പിന്നീട് സ്റ്റേഷനറി വകുപ്പിലും സുബ്രഹ്മണ്യം ജോലി ചെയ്യുകയുണ്ടായി. കുടുംബജീവിതംസി. മീനാക്ഷിയമ്മാളായിരുന്നു സുബ്രഹ്മണ്യത്തിന്റെ ഭാര്യ. തിരഞ്ഞെടുത്ത ചിത്രങ്ങൾ
പുരസ്കാരങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |