പുത്തൻകുരിശ്
പേരിനുപിന്നിൽസ്ഥലനാമം കുരിശിൽ നിന്നാണെന്നു പ്രഥമ നിഗമനങ്ങൾ ഒരുക്കാമെങ്കിലും സ്ഥലത്തിന്റെ പൂർവ്വനാമം പുത്തൻകാവ് എന്നായിരുന്നു. പുതൻ, പുത്തൻ ബുദ്ധൻ എന്നിങ്ങനെ ബൗദ്ധസൂചനയാണ് ഈ പൂർവ്വപദം നൽകുന്നത്. പുത്തൻ കാവ് എന്ന പേരിൽ ഒരു പുരാതനമായ ക്ഷേത്രം ഇന്നും അവിടെ ഉണ്ട്. ബുദ്ധ ജൈന മതത്തിന്റെ അസ്തമയത്തിനു ശേഷം ക്രമേണ ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളൂടേയും പേരിലായിത്തീർന്നു കാവ് നിന്നിരുന്ന സ്ഥലം. ക്രൈസ്തവരുടെ പള്ളി പുത്തങ്കാവിൽ നിലവിൽ വന്ന ശേഷം പുതന്‍ കാവ്, പുതങ്കാവിൽ കുരിശായും പിന്നീട് പുതൻ കുരിശ് ആയും മാറി. കാവിൽ എന്ന ഘടകം പദത്രയത്തിൽ നിന്ന് നീങ്ങി. [1] ചിത്രശാല
പരാമർശങ്ങൾ
Puthencruz എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |