Share to:

 

ബാബു തിരുവല്ല

ബാബു തിരുവല്ല
തൊഴിൽ(s)ചലചിത്ര നിർമ്മാതാവ്,
സം‌വി‌ധായകൻ,
തിരക്കഥാകൃത്ത്
ജീവിതപങ്കാളിഹീര
കുട്ടികൾലക്ഷ്മി ഫിലിപ്പ്,ലീ ഫിലിപ്പ്

മലയാളചലച്ചിത്രനിർമ്മാതാവും തിരക്കഥാകൃത്തും സംവിധായകനുമാണു ബാബു തിരുവല്ല. സിംഫണി എന്ന ചലച്ചിത്രനിർമ്മാണ സ്ഥാപനത്തിന്റെ ബാനറിൽ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, സവിധം, സമാഗമം,കണ്ണകി, അമരം തുടങ്ങിയ നിരവധി ചലച്ചിത്രങ്ങൾ ബാബു തിരുവല്ല നിർമ്മിച്ചിട്ടുണ്ട്. ബാബു തിരുവല്ല ആദ്യമായി സംവിധാനം ചെയ്ത തനിയെ എന്ന ചിത്രം ൨൦൦൭ (2007)ൽ പുറത്തിറങ്ങി. ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള 2007 ലെ കേരളസംസ്ഥാന ചലചിത്ര പുരസ്കാരം ബാബു തിരുവല്ലയ്ക്കു ലഭിച്ചു.[1] ബാബു തിരുവല്ലയും നെടുമുടി വേണുവും ചേർന്നാണ് തനിയെയുടെ തിരക്കഥയെഴുതിയത്.

അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ തനിച്ചല്ല ഞാൻ ൨൦൧൨ (2012) ലെ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്‌കാരം നേടി.[2]

അവലംബം

  1. "കേരളസംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ ൨൦൦൭". Archived from the original on 2015-02-27. Retrieved 2013-03-22.
  2. ദേശീയ ചലചിത്ര പുരസ്കാരങ്ങൾ ൨൦൧൨
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya