ബാബു നമ്പൂതിരി |
---|
|
ജനനം | ഹൃഷീകേശൻ നമ്പൂതിരി (1947-08-12) 12 ഓഗസ്റ്റ് 1947 (77 വയസ്സ്)
|
---|
സജീവ കാലം | 1982-തുടരുന്നു |
---|
ജീവിതപങ്കാളി | കുമാരി അന്തർജനം |
---|
കുട്ടികൾ | മമത, മൃദുല, പ്രസീദ |
---|
മാതാപിതാക്കൾ | നീലകണ്ഠൻ നമ്പൂതിരി, സരസ്വതി അന്തർജനം |
---|
മലയാള സിനിമയിലെ അഭിനേതാവാണ്
ബാബു നമ്പൂതിരി
(ജനനം:12 ഓഗസ്റ്റ് 1947)
1982-ൽ റിലീസായ യാഗം ആണ് ബാബു നമ്പൂതിരിയുടെ ആദ്യ സിനിമ. നിറക്കൂട്ട് (1985) , തൂവാനത്തുമ്പികൾ (1987) എന്നീ സിനിമകളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയനായ അഭിനേതാവായി മാറി[1][2][3]
ജീവിതരേഖ
മലയാള ചലച്ചിത്ര, സീരിയൽ നടനായ ബാബു നമ്പൂതിരി 1947 ഓഗസ്റ്റ് 12-ാം ൹ കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്ത് മണ്ണയ്ക്കനാട് കാഞ്ഞിരക്കാട്ട് മനയിൽ നീലകണ്ഠൻ നമ്പൂതിരിയുടേയും സരസ്വതിയുടേയും മകനായി ജനിച്ചു. ഋഷികേശൻ നമ്പൂതിരി എന്നതാണ് യഥാർത്ഥ പേര്. ആകെയുള്ള പത്ത് സഹോദരങ്ങളിൽ മൂത്തയാളാണ് ബാബു നമ്പൂതിരി.
ആശാൻ കളരിയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയതിനു ശേഷമാണ് സ്കൂളിൽ ചേർന്നത്.
പടിഞ്ഞാറേക്കര എൽ.പി സ്കൂൾ,
കുറിച്ചിത്താനം ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നായിരുന്നു വിദ്യാഭ്യാസം. കാലടി ശ്രീശങ്കര കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവും കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് രസതന്ത്രത്തിൽ മൂന്നാം റാങ്കോടെ മാസ്റ്റർ ബിരുദവും നേടി. വിദ്യാഭ്യാസ കാലത്ത് തന്നെ അദ്ദേഹം ചിറയിൽ ഗണപതി ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി ചെയ്തിരുന്നു.
പഠനശേഷം കുറവിലങ്ങാട് ദേവമാതാ കോളേജിൽ അദ്ധ്യാപകനായി ജോലി നേടുകയും അവിടെ നിന്ന് കെമിസ്ട്രി വിഭാഗം പ്രൊഫസറായി റിട്ടയർ ചെയ്യുകയും ചെയ്തു.
അധ്യാപകനായി ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ തന്നെയാണ് നാടക പ്രവർത്തനങ്ങളിൽ സജീവമാകുന്നത്.
നാടകങ്ങളിൽ നിന്നുള്ള ബന്ധങ്ങൾ സിനിമയിലേയ്ക്ക് അവസരമൊരുക്കി.
1982-ൽ പുറത്തിറങ്ങിയ
യാഗം എന്ന സിനിമയിലൂടെയാണ് ബാബു നമ്പൂതിരി ചലച്ചിത്ര രംഗത്തെത്തുന്നത്.
തുടർന്ന് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.
നിറക്കൂട്ട് (1985) ,
തൂവാനത്തുമ്പികൾ (1987) എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ ബാബു നമ്പൂതിരിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളാണ്.
സിനിമ കൂടാതെ ഒട്ടേറെ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു.
[4][5]
[6]
കുമാരി അന്തർജനമാണ് ഭാര്യ
മൂന്ന് മക്കൾ
മമത, മൃദുല, പ്രസീത[7]
അഭിനയിച്ച സിനിമകൾ
- യാഗം 1982
- ഗാനം 1982
- ഒരു സ്വകാര്യം 1983
- വീണപൂവ് 1983
- ഓമനത്തിങ്കൾ 1983
- അഷ്ടപദി 1983
- വിളിച്ചു വിളി കേട്ടു 1985
- നിറക്കൂട്ട് 1985
- സമാന്തരം 1985
- ന്യായവിധി 1986
- വാർത്ത 1986
- അടിവേരുകൾ 1986
- സ്വാതി തിരുനാൾ 1987
- തനിയാവർത്തനം 1987
- തൂവാനത്തുമ്പികൾ 1987
- എഴുതാപ്പുറങ്ങൾ 1987
- അമൃതം ഗമയ 1987
- ജാലകം 1987
- തീർത്ഥം 1987
- അധോലോകം 1988
- പുരാവൃത്തം 1988
- മുക്തി 1988
- ദിനരാത്രങ്ങൾ 1988
- മൂന്നാം മുറ 1988
- കനകാംബരങ്ങൾ 1988
- നാടുവാഴികൾ 1989
- മതിലുകൾ 1989
- അടിക്കുറിപ്പുകൾ 1989
- ജാഗ്രത 1989
- ചെറിയ ലോകവും വലിയ മനുഷ്യരും 1990
- വചനം 1990
- പെരുന്തച്ചൻ 1990
- ഈ തണുത്ത വെളുപ്പാൻ കാലത്ത് 1990
- കുട്ടേട്ടൻ 1990
- അപരാഹ്നം 1990
- നന്മ നിറഞ്ഞവൻ ശ്രീനിവാസൻ 1990
- കാട്ടുക്കുതിര 1990
- വർത്തമാനകാലം 1990
- ജോർജ്കുട്ടി c/o ജോർജ്കുട്ടി 1991
- ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ 1991
- അരങ്ങ് 1991
- കൂടിക്കാഴ്ച 1991
- വേമ്പനാട് 1991
- ധനം 1991
- കുടുംബസമേതം 1992
- ഊട്ടിപ്പട്ടണം 1992
- അയലത്തെ അദ്ദേഹം 1992
- ഉത്സവമേളം 1992
- കവചം 1992
- അമ്മയാണെ സത്യം 1993
- കസ്റ്റംസ് ഡയറി 1993
- ധ്രുവം 1993
- കാവടിയാട്ടം 1993
- ചെപ്പടിവിദ്യ 1993
- സി.ഐ.ഡി.ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ് 1994
- വിധേയൻ 1994
- സർഗവസന്തം 1995
- ആദ്യത്തെ കൺമണി 1995
- കഥാപുരുഷൻ 1996
- ഗുരു 1997
- ജനാധിപത്യം 1997
- അടിവാരം 1997
- ഇലവങ്കോട് ദേശം 1998
- ആറാം ജാലകം 1998
- സുന്ദരകില്ലാഡി 1998
- ദി ട്രൂത്ത് 1998
- പൂത്തിരുവാതിര രാവിൽ 1998
- ക്രൈം ഫയൽ 1999
- സ്റ്റാലിൻ ശിവദാസ് 1999
- ശയനം 2000
- പ്രജ 2001
- ഈ പറക്കും തളിക 2001
- ഈ നാട് ഇന്നലെ വരെ 2001
- വാൽക്കണ്ണാടി 2002
- പകൽപ്പൂരം 2002
- ശിവം 2002
- കനൽക്കിരീടം 2002
- സ്വന്തം മാളവിക 2003
- പെരുമഴക്കാലം 2004
- പൗരൻ 2005
- ബസ് കണ്ടക്ടർ 2005
- മയൂഖം 2006
- വടക്കുംനാഥൻ 2006
- പ്രജാപതി 2006
- യെസ് യുവർ ഓണർ 2006
- ആയുർരേഖ 2007
- നസ്രാണി 2007
- ഡിറ്റക്ടീവ് 2007
- ആനന്ദഭൈരവി 2007
- വിനോദയാത്ര 2007
- കോളേജ് കുമാരൻ 2007
- ട്വൻറി:20 2008
- ബുള്ളറ്റ് 2008
- ഒരു പെണ്ണും രണ്ടാണും 2008
- ഇവിടം സ്വർഗമാണ് 2009
- കേരള കഫേ 2009
- ശിക്കാർ 2010
- അത്മകഥ 2010
- നാടകമെ ഉലകം 2011
- മഹാരാജ ടാക്കീസ് 2011
- ഇന്ത്യൻ റുപ്പി 2011
- കർമ്മയോഗി 2012
- ട്രിവാൻഡ്രം ലോഡ്ജ് 2012
- ശൃംഗാരവേലൻ 2013
- ഹോട്ടൽ കാലിഫോർണിയ 2013
- അവതാരം 2014
- മൈലാഞ്ചി മൊഞ്ചുള്ള വീട് 2014
- രാജാധിരാജ 2014
- കളിയച്ഛൻ 2015
- തീറ്റ റപ്പായി 2018
- പ്രേമാജ്ഞലി 2018
- മാധവീയം 2019
- ഒരു രാത്രി ഒരു പകൽ 2019[8]
അവലംബം
പുറത്തേക്കുള്ള കണ്ണികൾ