Share to:

 

ബേക്കൽ

ബേക്കൽ കോട്ട

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള പള്ളിക്കര ഗ്രാമപഞ്ചായത്തിലാണ് ബേക്കൽ എന്ന കടലോര പ്രദേശം. കാസർഗോഡ് ജില്ലയിലെ പ്രധാന വിനോദസഞ്ചാര ആകർഷണമാണ് ഈ സ്ഥലം. കാസർഗോഡ് നഗരത്തിൽ നിന്നും 14 കി.മീ തെക്കായും കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് 11 കി.മീ വടക്കായുമാണ് സ്ഥിതിചെയ്യുന്നത്.

ബേക്കൽ കോട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണ്. ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന കോട്ടയും ഇതുതന്നെ. കോട്ടയിൽ നിന്നുള്ള കടൽത്തീരത്തിന്റെ മനോഹരമായ ദൃശ്യവും നയനാനന്ദകരമായ പ്രകൃതി ദൃശ്യങ്ങളും അനേകം വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. ഇത് ഒരു അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായി ഇന്ന് മാറിയിരിക്കുന്നു.



സ്ഥാനം: 12°24′N, 75°03′E

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya