ബ്യൂട്ടിഫുൾ (ചലച്ചിത്രം)
വി.കെ. പ്രകാശ് സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബ്യൂട്ടിഫുൾ. ജയസൂര്യ, അനൂപ് മേനോൻ, മേഘന രാജ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തളർച്ച മൂലം നടക്കാൻ കഴിയാത്ത സ്റ്റീഫന്റേയും, ഗായകനായ ജോണിന്റെയും കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. യെസ് സിനിമാസിന്റെ ബാനറിൽ ആനന്ദ് രാജ് നിർമ്മിച്ച ഈ ചിത്രം 2011 ഡിസംബർ 2-ന് പ്രദർശനശാലകളിലെത്തി. ചിത്രത്തിന്റെ രചനയും ഗാനരചനയും നിർവ്വഹിച്ചിരിക്കുന്നത് അനൂപ് മേനോനാണ്. സംഗീതസംവിധാനം രതീഷ് വേഗയും ഛായാഗ്രഹണം ജോമോൻ ടി. ജോണും നിർവ്വഹിച്ചിരിക്കുന്നു. കഥാതന്തുതളർച്ച മൂലം പൂർണ്ണമായി കിടപ്പിലാണെങ്കിലും ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷിക്കാനുള്ളതാണെന്ന് വിശ്വസിക്കുന്ന ആളാണ് സ്റ്റീഫൻ ലൂയിസ് (ജയസൂര്യ). ഗായകനായ ജോൺ (അനൂപ് മേനോൻ) സ്റ്റീഫന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു. ജോൺ സ്റ്റീഫന്റെ നേരെ എതിർ സ്വഭാവമുള്ളയായാണ്. എങ്കിലും ഇവർ ഉറ്റ ചങ്ങാതികളാകുന്നു. സുന്ദരിയായ ഹോം നേഴ്സ് (മേഘന രാജ്) സ്റ്റീഫനെ പരിചരിക്കാനെത്തുന്നതോടെ രണ്ടു പേർക്കും അവളോട് ഇഷ്ടം തോന്നുകയും അവരുടെ ജീവിതം മാറിമറിയുകയും ചെയ്യുന്നു.[1] അഭിനേതാക്കൾ
നിർമ്മാണം2011 സെപ്റ്റംബറിൽ കൊച്ചിയിലാണ് ചിത്രീകരണം ആരംഭിച്ചത്. "ലേഡീസ് ആൻഡ് ജെന്റിൽമെൻ" എന്ന പേരായിരുന്നു ചിത്രത്തിന് ആദ്യം ഇട്ടത്. ഫോർട്ട് കൊച്ചിയിലെ ബാസ്റ്റിൻ ബംഗ്ലാവിലും മൂന്നാറിലുമാണ് ചിത്രീകരണം പ്രധാനമായും നടന്നത്.[2] പ്രദർശനംനവംബർ 18-നായിരുന്നു ആദ്യം ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ സിനിമാസമരം മൂലം റിലീസ് ഡിസംബർ 2-ലേക്ക് നീട്ടി.[3] കേരളത്തിലെ 46 കേന്ദ്രങ്ങളിൽ ഡിസംബർ രണ്ടാം തീയതി ചിത്രം പ്രദർശനമാരംഭിച്ചു. 2012 ജൂണിൽ നടന്ന പ്രഥമ ലഡാക് അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിച്ചു. സംഗീതം
അനൂപ് മേനോൻ എഴുതിയ വരികൾക്ക് സംഗീതം പകർന്നതും ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയതും രതീഷ് വേഗയാണ്. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു. അനൂപ് മേനോൻ ഗാനരചന നിർവ്വഹിച്ച ആദ്യ ചിത്രമാണിത്.
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
|