മോഹൻ സിത്താര
മലയാളചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ ഒരു സംഗീതസംവിധായകനാണ് മോഹൻ സിതാര (ജനനം : മെയ് 30,1959 ) സഹ്യസാനു ശ്രുതി ചേർത്ത് വച്ച മണിവീണയാണെൻ്റെ കേരളം ... തങ്കമനസ് അമ്മമനസ് മുറ്റത്തെ തുളസി പോലെ ... എന്നിവ മോഹൻ സിതാര സംഗീത സംവിധാനം നിർവ്വഹിച്ച ശ്രദ്ധേയ ചലച്ചിത്ര ഗാനങ്ങളാണ്. ജീവിതരേഖ1959-ൽ തൃശ്ശൂർ ജില്ലയിലെ പെരുവല്ലൂരിൽ പരേതരായ കല്ലത്തോട്ടിൽ കുമാരന്റെയും ദേവകിയുടേയും മകനായി ജനിച്ച മോഹൻ ചെറുപ്പത്തിലേ ഹാർമോണിയം ,തബല തുടങ്ങിയ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുവാൻ പഠിച്ചു. സ്കൂൾ വിദ്ധ്യാഭ്യാസത്തിനു ശേഷം വയലിൻ പഠിക്കുവാനായി സംഗീത പാഠശാലയിൽ ചേർന്നു. തിരുവനന്തപുരത്തെ നിസരി എന്ന സംഗീത വിദ്യാലയത്തിൽ നിന്ന് പാശ്ചാത്യ സംഗീതവും പഠിച്ചു. ഇക്കാലത്തു തന്നെ തിരുവനന്തപുരത്തെ ഗാനമേള ട്രൂപ്പായ സിതാരയിൽ വയലനിസ്റ്റായി ജോലിചെയ്തു. ഇതിനെത്തുടർന്നാണ് അദ്ദേഹം 'മോഹൻ സിത്താര' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. സംഗീതജീവിതം1986 ൽ "ഒന്നു മുതൽ പൂജ്യം വരെ" എന്ന ചിത്രത്തിലൂടെയാണ് സംഗീതസംവിധയകനായി രംഗപ്രവേശം ചെയ്യുന്നത്. രാരീ രാരീരം രാരോ എന്നു തുടങ്ങുന്ന ഈ ചിത്രത്തിലെ ഗാനം വൻ ഹിറ്റായിമാറി. അതുവഴി മലയാളചലച്ചിത്രസംഗീതസംവിധായകരുടെ നിരയിലേക്ക് മോഹൻ സിതാരയും സ്ഥാനം പിടിക്കുകയായരുന്നു. 1989 ൽ കമല ഹാസൻ അഭിനയിച്ച ചാണക്യൻ എന്ന ഹിറ്റു ചിത്രത്തിലും മോഹൻ സിതാരയാണ് സംഗീതം നൽകിയത്. പിന്നീട് "ദീപസ്തംഭം മാഹാശ്ചര്യം" "മഴവില്ല്" എന്നീ ചിത്രങ്ങളിലൂടെയും അദ്ദേഹം രംഗത്തെത്തി. കലാഭവൻ മണി അഭിനയിച്ച "വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും" എന്ന ചിത്രത്തിലും സംഗീതം നൽകി. കൂടാതെ "കരുമാടിക്കുട്ടൻ", "ഇഷ്ടം","രാക്ഷസരാജാവ്", "മിസ്റ്റർ ബ്രഹ്മചാരി" , "നമ്മൾ" , "കുഞ്ഞിക്കൂനൻ" , "സദാനന്ദന്റെ സമയം" , "മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപനവും" , "സ്വപനക്കൂട്", "വാർ & ലൗ", "കാഴ്ച", "രാപ്പകൽ", "തന്മാത്ര" തുടങ്ങിയ ഒട്ടുവളരെ ചിത്രങ്ങളിലൂടെ നിരവധി ഹിറ്റുകൾ അദ്ദേഹം മലയാള സംഗീതശാഖക്ക് നൽകി. സംഗീതത്തിൽ നാടോടി സ്പർശത്തിനു പ്രശസ്തനാണ് മോഹൻ സിതാര. അതോടൊപ്പം പാശ്ചാത്യൻ സപർശവും അദ്ദേഹത്തിന്റെ സംഗീതത്തിൽ കാണാറുണ്ട്. "നമ്മൾ", "സ്വപ്നക്കൂട്" "ഹൃദയത്തിൽ സൂക്ഷിക്കാൻ" എന്നിവ ഇതിനു ഉദാഹരണമാണ്. നിലവിൽ തന്റെ സ്വദേശമായ തൃശൂരിൽ ഒരു സംഗീത കലാലയം നടത്തിവരുന്നു മോഹൻ. ഏറ്റവും നല്ല ഫീച്ചർ ചിത്രത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ച കമലിന്റെ "കറുത്തപക്ഷികൾ"(2006) എന്ന ചിത്രത്തിന്റെ സംഗീതവും മോഹൻ സിതാരയായിരുന്നു. ഇതുവരെയായി ഏകദേശം എഴുനൂറ്റിയമ്പതോളം ഗാനങ്ങൾക്ക് സംഗീതം സംവിധാനം നിർവഹിച്ചു അദ്ദേഹം. ബീനയാണ് മോഹൻ സിത്താരയുടെ ഭാര്യ. ഇവർക്ക് മൊബീന, വിഷ്ണു എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മക്കൾ ഇരുവരും ഗായകരാണ്. സംഗീതം നൽകിയ ഗാനങ്ങൾ
വർഷങ്ങൾ പോയതറിയാതെ 1986
മുദ്ര 1989
വചനം 1989
സാന്ത്വനം 1991
നക്ഷത്രകൂടാരം 1992
പൊന്നുച്ചാമി 1993
ദൈവത്തിൻ്റെ വികൃതികൾ 1994
കഥാനായകൻ 1997
നക്ഷത്രത്താരാട്ട് 1998
ദീപസ്തംഭം മഹാശ്ചര്യം 1999
മഴവില്ല് 1999
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും 1999
ദാദാസാഹിബ് 2000
ജോക്കർ 2000
വല്യേട്ടൻ 2000
വർണ്ണക്കാഴ്ചകൾ 2000
സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം 2000
ഇഷ്ടം 2001
കരുമാടി കുട്ടൻ 2001
നക്ഷത്രങ്ങൾ പറയാതിരുന്നത് 2001
രാക്ഷസ രാജാവ് 2001
ഷാർജ ടു ഷാർജ 2001
സുന്ദര പുരുഷൻ 2001
വക്കാലത്ത് നാരായണൻകുട്ടി 2001
കാട്ടുചെമ്പകം 2002
കുബേരൻ 2002
കുഞ്ഞിക്കൂനൻ 2002
സ്വപ്നക്കൂട് 2003
വാർ & ലൗ 2003
ചൂണ്ട 2003
പട്ടണത്തിൽ സുന്ദരൻ 2003
കാഴ്ച 2004
കൂട്ട് 2004
ഹൃദയത്തിൽ സൂക്ഷിക്കാൻ 2005
രാപ്പകൽ 2005
തന്മാത്ര 2005
കറുത്ത പക്ഷികൾ 2006
പളുങ്ക് 2006
ദി ഡോൺ 2006
അഞ്ചിലൊരാൾ അർജുനൻ 2007
ക്ഷേക്സ്പിയർ എം.എ മലയാളം 2008
ഭ്രമരം 2009
സൂഫി പറഞ്ഞ കഥ 2010
നല്ലവൻ 2010
വെള്ളരി പ്രാവിൻ്റെ ചങ്ങാതി 2011
ബ്രേക്കിംഗ് ന്യൂസ് ലൈവ് 2013 [1][2][3][4][5][6] പുരസ്കാരങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
അവലംബം |