യു.എസ്. ഓപ്പൺ
1881-ൽ തുടങ്ങിയ യു.എസ്.ഓപ്പൺ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ടെന്നീസ് ടൂർണമെന്റുകളിലൊന്നായി കണക്കാക്കപ്പെടുന്നു. 1987 മുതൽ എല്ലാവർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ അവസാനമായി നടക്കുന്ന ടൂർണമെന്റാണ് യു.എസ്. ഓപ്പൺ. എല്ലാ കൊല്ലവും ഓഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിലെ രണ്ടാഴ്ചയായാണ് ഈ ടൂർണമെന്റ് നടക്കുന്നത്. ഈ ടൂർണമെന്റിൽ അഞ്ചിനങ്ങളാണുള്ളത് : Men's singles, Women's singles, Men's doubles, Women's doubles, Mixed doubles. 1978 മുതൽ ഈ ടൂർണമെന്റ് നടത്തുന്നത് USTA Billie Jean King National Tennis Center (at Flushing Meadows-Corona Park in Queens, New York City) ലെ ഹാർഡ് കോർട്ടിലാണ് (Hard Court). യു.എസ്.ഓപ്പൺ മറ്റുള്ള ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ നിന്ന് വ്യതാസപ്പെട്ടിരിക്കുന്നു. എങ്ങനെയെന്നാൽ ഈ ടൂർണമെന്റിൽ അവസാന സെറ്റിൽ (പുരുഷന്മാരുടേത് അഞ്ചാം സെറ്റും സ്ത്രീകളുടേത് മൂന്നാം സെറ്റും) സമനില വരുകയാണെങ്കിൽ ടൈ-ബ്രേക്കർ (tie-break) എന്ന സംവിധാനമുയോഗിച്ചാണ് വിജയിയെ നിശ്ചയിക്കുന്നത്. എന്നാൽ മറ്റുള്ള ടൂർണമെന്റുകളിൽ ഏതെങ്കിലും ഒരു കളിക്കാരൻ/കളിക്കാരി ജയിക്കുന്നതു വരെ ആ സെറ്റ് നീട്ടിക്കൊണ്ടുപോകുന്നു. നിലവിലെ ജേതാക്കൾ
അവലംബം |