രാജ്കുമാർ സേതുപതി
രാജ്കുമാർ സേതുപതി ദക്ഷിണേന്ത്യൻ ഭാഷകളിൽ അഭിനയിച്ചിരുന്ന ഒരു നടനാണ്. 50 ലധികം മലയാള സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എം. ഭാസ്‌കർ സംവിധാനം ചെയ്ത[1] സൂലം എന്ന തമിഴ് ചിത്രത്തിലൂടെ അദ്ദേഹം ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുകയും തുടർന്ന് 1981 ൽ മലയാള ചിത്രമായ തൃഷ്ണയിൽ മമ്മൂട്ടിയോടൊപ്പം പ്രത്യക്ഷപ്പെടുകയും ചെയ്തു. 1982 ൽ പി. വേണു സംവിധാനം ചെയ്ത രാജ എന്ന മലയാള സിനിമയിൽ നായകനായി അഭിനയിച്ചു. മേനക നായികയായ താളം തെറ്റിയ താരാട്ട് ശ്രദ്ധേയമായ സിനിമയാണ്. മലയാളത്തിൽ ഒരു കാലത്ത് പ്രധാന റൊമാൻ്റിക് നായകനായിരുന്നു ഇദ്ദേഹം. പശ്ചാത്തലംചെന്നൈയിലെ ഒരു രാജകുടുംബത്തിലാണ് രാജ്കുമാർ ജനിച്ചത്. നിർമ്മാതാവ് ഷൺമുഖ രാജേശ്വര സേതുപതിയുടെയും ലീലാറാണിയുടെയും പുത്രനാണ് അദ്ദേഹം. തമിഴ് നടി ലത അദ്ദേഹത്തിന്റെ മൂത്ത സഹോദരിയാണ്. സൗത്ത് ഇന്ത്യ ഫിലിം ചേമ്പേഴ്‌സിൽ 2 വർഷത്തെ അഭിനയ പരിശീലന ക്ലാസുകൾ അദ്ദേഹം പൂർത്തിയാക്കിയിരുന്നു. 1988 ൽ തമിഴ് ചലച്ചിത്ര നടി ശ്രീപ്രിയയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് സ്നേഹ, നാഗാർജുന എന്നിങ്ങനെ രണ്ടു കുട്ടികളാണുള്ളത്. 2013 ൽ രാജ്കുമാർ നിർമ്മിച്ച മാലിനി 22 പാലയംകോട്ടൈ എന്ന തമിഴ് ചിത്രം അദ്ദേഹത്തിന്റെ പത്നി ശ്രീപ്രിയയാണ് സംവിധാനം ചെയ്തത്. അഭിനയിച്ച ചിത്രങ്ങൾമലയാളം
തമിഴ്
തെലുഗു
നിർമ്മാതാവ്
അവലംബം
|