ലാവോസ്
ലാവോസ് തെക്കുകിഴക്കൻ ഏഷ്യയിലുള്ള, കരകളാൽ ചുറ്റപ്പെട്ട രാജ്യമാണ്. ചൈന, മ്യാന്മാർ, വിയറ്റ്നാം, കമ്പോഡിയ, തായ്‌ലൻഡ് എന്നിവയാണ് അതിർത്തി രാജ്യങ്ങൾ. ദീർഘകാലം ഫ്രഞ്ച് കോളനിയായിരുന്ന ലോവോസ് 1949-ൽ സ്വാതന്ത്ര്യം നേടി. രണ്ടു ദശകങ്ങളോളം നീണ്ടുനിന്ന ആഭ്യന്തര കലാപങ്ങൾക്കു ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിഅധികാരത്തിലെത്തി. ഭൂമിശാസ്ത്രംതെക്ക്-കിഴക്ക് ഏഷ്യയിൽ കരയാൽ മാത്രം ചുറ്റപ്പെട്ടു കിടക്കുന്ന രാജ്യമാണ് ലവോസ്. കുന്നുകളും മലകളും നിറഞ്ഞ നിരപ്പല്ലാത്ത ഭൂപ്രകൃതിയാണ് ഇവിടത്തേത്[1]. 2,817 മീറ്റർ (9,242 അടി) ഉയരമുള്ള ഫൗ ബിയ ആണ് ഉയരം കൂടിയ കൊടുമുടി. പടിഞ്ഞാറ് വശത്തുള്ള മീകോങ്ങ് നദി തയ്‌ലാൻഡുമായുള്ള അതിർത്തിയുടെ ഭൂരിഭാഗമായി കിടക്കുന്നു. അത്പോലെ കിഴക്ക്‌വശത്ത് അന്നാമിറ്റെ പർവ്വതനിര വിയറ്റ്നാമുമായുള്ള അതിർത്തി നിർണ്ണയിക്കുന്നു. ഇന്നത്തെ ലാവോസിൻറെ പാരമ്പര്യ വേരുകൾ തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സാമ്രാജ്യമായി 4 നൂറ്റാണ്ടുകളോളം നിലനിന്ന ലാൻ സാൻ ഹോങ് കാവോ സാമ്രാജ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|