വട്ടിയൂർക്കാവ് നിയമസഭാമണ്ഡലം
കേരളത്തിലെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് വട്ടിയൂർക്കാവ് നിയമസഭാമണ്ഡലം. തിരുവനന്തപുരം നോർത്ത് നിയമസഭാമണ്ഡലം എന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലം പുനഃസംഘടയോടെയാണ് വട്ടിയൂർക്കാവ് നിയമസഭാമണ്ഡലമായത്. പ്രദേശങ്ങൾതിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന കുടപ്പനക്കുന്ന്, വട്ടിയൂർക്കാവ് എന്നീ ഗ്രാമപഞ്ചായത്തുകളും; തിരുവനന്തപുരം നഗരസഭയുടെ 13, 15 മുതൽ 25 വരെയും 31 മുതൽ 36 വരേയുമുള്ള വാർഡുകളും അടങ്ങിയതായിരുന്നു ഈ മണ്ഡലം. പിന്നീട് രണ്ട് പഞ്ചായത്തുകളും നഗരസഭയിൽ ലയിച്ചു. അതോടെ 22 വാർഡുകൾ മണ്ഡലത്തിന്റെ ഭാഗമായി. മണ്ഡല പുനഃസംഘടനയ്ക്ക് മുൻപ് ഉള്ളൂർ, കടകംപള്ളി എന്നീ പഞ്ചായത്തുകൾ മാറി; പകരം, തിരുവനന്തപുരം നഗരസഭയുടെ ഭാഗങ്ങളായിരുന്ന ശാസ്തമംഗലം, കുന്നുകുഴി, പാങ്ങോടിന്റെ ചില ഭാഗങ്ങൾ എന്നിവ പുതിയതായി ചേർന്നു[1]. തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് വട്ടിയൂർക്കാവ് നിയമസഭാ നിയോജക മണ്ഡലം. പ്രതിനിധികൾ
സമ്മതിദാനംആകെ 140 പോളിങ് സ്റ്റേഷനുകളിലായി 171904 വോട്ടർമാരാണ് 2011 നിയമസഭാതിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലുള്ളത്. അതിൽ 89524 സ്ത്രീ വോട്ടർമാരും 82380 പുരുഷവോട്ടർമാരും ആണ് ഉള്ളത്. 2019 ഒക്ടോബർ നടന്ന തിരഞ്ഞെടുപ്പിൽ വി കെ പ്രശാന്ത് 14465 വോട്ടിനു ജയിച്ചു [3] തിരഞ്ഞെടുപ്പുകൾ
തിരഞ്ഞെടുപ്പുഫലങ്ങൾ
അവലംബം
|