വരയൻ കത്രിക
വരയൻ കത്രികയെ ഇംഗ്ലീഷിൽ red-rumped swallow എന്ന് വിളിക്കുന്നു. ശാസ്ത്രീയ നാമംCecropis daurica എന്നാണ്. വിതരണംതെക്കൻയൂറോപ്പിലുംഏഷ്യയിൽ പോർച്ചുഗൽ, സ്പെയിൻ തൊട്ട് ജപ്പാൻ വരേയും, ഇന്ത്യ, ആഫ്രിക്കയിലെ ഉഷ്ണ മേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്നു. ഇന്ത്യയിലേയും ആഫ്രിക്കയിലേയും ഇനങ്ങൾ സ്ഥിരവാസികളാണ്. എന്നാൽ യൂറോപ്പിലേയും ഏഷ്യയിലെ മറ്റു സ്ഥലങ്ങളിലും കാണു ന്ന ഇനങ്ങൾ ദേശാടനം നടത്തുന്നവയാണ്. ഇവ തണുപ്പുകാലത്ത് ഇന്ത്യ, ആഫ്രിക്ക, ക്രിസ്തുമസ് ദ്വീപ്, ആസ്ത്രേലിയ എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു.
രൂപവിവരണംഇവയ്ക്ക് നീല മുകൾ വശവും മങ്ങിയ അടിവശവും ആണുള്ളത്. ഇവ ഏകദേശംവയൽ കോതി കത്രികയെ പോലെ തോന്നുമെങ്കിലും മുഖവും, തോളും മങ്ങിയതൊ ചുവന്നതൊആയ നിറമുണ്ട്.കറുത്ത വാലിന്റെ അടിവശവും കാണുന്നു.വീതിയുള്ള കൂർത്ത ചിറകുകളുണ്ട്. ഭക്ഷണംപറന്നുകൊണ്ടിരിക്കുമ്പോൾ പ്രാണികളെ ഭക്ഷിക്കുന്നു. കാലികൾ മേയുമ്പോൾ പറക്കുന്ന പ്രാണികളെ ഭക്ഷിക്കുന്നു. [1] പ്രജനനംമണ്ണുകൊണ്ട് കുഴൽ പോലെയുള്ള കവാടത്തോടൂ കൂടിയ ഗോളത്തിന്റെ കാൽ ഭാഗമുള്ള കൂട് ഉണ്ടാക്കുന്നു. കെട്ടിടങ്ങളിലും മലഞ്ചെരിവുകളിലും കൂട് ഉണ്ടാക്കുന്നു. പറ്റമായ്യാണ് സഞ്ചരിക്കുന്നതെങ്കിലും കൂടുകൾ അടുത്തടുത്തായി ഉണ്ടാക്കുന്നില്ല. ഇണചേരൽ കൂടിന്നുള്ളിലാണ് നടക്കുന്നത്. [2]
ചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾCecropis daurica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. Information related to വരയൻ കത്രിക |