വിക്കിപീഡിയ:പഠനശിബിരം/കണ്ണൂർ 6പഠനശിബിരം-45 സമാപിച്ചു തീയ്യതി:2016 സെപ്തംബർ 17-18, ശനി-ഞായർ സ്ഥലം: കൊട്ടിയൂർ, കണ്ണൂർ ജില്ല വിക്കിപീഡിയയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കും, മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കുമായി 2016 സെപ്തംബർ 17 -ന് രാവിലെ 9 മണി മുതൽ പിറ്റേന്ന് ഉച്ച തിരിഞ്ഞ് നാലു മണിവരെ കൊട്ടിയൂർ ക്ഷേത്രപരിസരത്ത് വെച്ച് വിക്കിപഠനശിബിരം നടത്തുന്നു. വിശദാംശങ്ങൾ
കാര്യപരിപാടികൾ
തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സംബന്ധിച്ച് പഠിതാക്കളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ് എത്തിച്ചേരാൻസ്ഥാനം: geo:11.87296,75.86086 ഗൂഗിൾ മാപിൽ
നേതൃത്വംശിബിരം നയിക്കുന്നവർ പങ്കെടുക്കുന്നവർ
പഠനശിബിരം റിപ്പോർട്ട്പ്രതീക്ഷിച്ചതിനേക്കാൾ വിദ്യാർത്ഥികൾ ശിബിരത്തിൽ പങ്കെടുത്തു. വളരെ താല്പര്യത്തോടെ ക്ലാസുകൾ കേട്ടിരുന്ന കുട്ടികൾ വലിയ പ്രതീക്ഷ നൽകുന്നു. ഈ ശിബിരം ചില കാര്യങ്ങളാൽ ശ്രദ്ധേയമായി. അവ:
അങ്ങനെ തീർത്തും പരിസ്ഥിതി സൗഹൃദമായി നടന്ന ശിബിരത്തിൽ യാതൊരുവിധ മാലിന്യങ്ങളും ഉൽപ്പാദിപ്പിക്കപ്പെട്ടില്ല. ക്ലാസുകൾക്കുശേഷം കുട്ടികളുടെ വക നാടൻ പാട്ടുകൾ ദിവസത്തെ അതീവഹൃദ്യമാക്കി. രണ്ടാം ദിവസം രാവിലെ പ്രസിദ്ധ പരിസ്ഥിതിഗവേഷകനായ ശ്രീ. വി സി ബാലകൃഷ്ണനോടൊപ്പം എല്ലാവരും പുഴയെയും മരങ്ങളെയും ചെടികളെയും പൂമ്പാറ്റകളെയും അറിയാനായി പുറപ്പെട്ടു. അത് അറിവിന്റെ ഒരു പുതിയ ലോകമാണ് എല്ലാവർക്കും തുറന്നു നൽകിയത്.
|