Share to:

 

വിനോദ് മങ്കര

ഡോക്യുമെന്ററി -ചലച്ചിത്രസംവിധായകനും മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനും.

വിനോദ് മങ്കര

അച്ചടി, ടെലിവിഷൻ രംഗങ്ങളിലെ മാദ്ധ്യമപ്രവർത്തകനായ വിനോദ് മങ്കര പാലക്കാട് ജില്ലയിലെ മങ്കരയിൽ ജനിച്ചു. പാലക്കാട് വിക്ടോറിയ കോളേജിലും കേരള പ്രസ്സ് അക്കാദമിയിലും വിദ്യാഭ്യാസം.

മാദ്ധ്യമപ്രവർത്തനം

ദൽഹിയിൽ അച്ചടിമാദ്ധ്യമത്തിൽ ഫ്രീലാൻസ് പത്രപ്രവർത്തകനായി. തുടർന്ന് സൂര്യ ടിവിയിൽ പ്രോഗ്രാം മാനേജറായി ടെലിവിഷൻരംഗത്തു വന്നു. ഇന്ത്യാവിഷൻ , ഗൾഫിൽനിന്ന് സംപ്രേഷണം ചെയ്ത മിഡിൽ ഈസ്റ്റ് ടെലിവിഷൻ എന്നിവയിൽ പ്രവർത്തിച്ചതിനു ശേഷം ഏഷ്യാനെറ്റിൽ സീനിയർ പ്രോഗ്രാം പ്രൊഡ്യൂസറായി.

ഡോക്യുമെന്ററി സംവിധായകൻ

സൂര്യ ടിവിയിൽ കേളി എന്ന സാംസ്കാരിക മാഗസിനു വേണ്ടി നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത വിനോദ് ബിയോണ്ട് ഓർ വിതിൻ എന്ന ചിത്രം സെല്ലുലോയ്‌ഡിൽ സംവിധാനം ചെയ്തു. മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള ദേശീയപുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു.സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ തുടർച്ചയായി മികച്ച ടെലിവിഷൻ ഡോക്യുമെന്ററിക്കുള്ള പുരസ്കരം വിനോദ് മങ്കര നേടിയിട്ടുണ്ട്. കൈലാസത്തെക്കുറിച്ചുള്ള പ്രാലേയസ്മിതം കൈലാസം 2006-ലെ മികച്ച ടെലിവിഷൻ ഡോക്യുമെന്ററിക്കുള്ള പുരസ്കാരത്തിനു പുറമെ ഫിലിം ക്രിട്ടിൿസ് പുരസ്കാരവും നേടി. നളചരിതം അഞ്ചാം ദിവസം എന്ന ചിത്രം കേരള കലാമണ്ഡലം അവാർഡും രാജാ രവിവർമ്മയെക്കുറിച്ചുള്ള ബിഫോർ ദ ബ്രഷ് ഡ്രോപ്ഡ് 2007 ലെ കേരളസംസ്ഥാന അവാർഡും നേടി.

ചലച്ചിത്രങ്ങൾ

  • സുധാകരൻ രാമന്തളിയുടെ നോവലിനെ ആധാരമാക്കി നിർമ്മാണം ആരംഭിച്ച അരുണം ആണ് ആദ്യചലച്ചിത്രം.
  • സ്വന്തം കഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച കരയിലേക്ക് ഒരു കടൽ ദൂരമാണ് ആദ്യമായി റിലീസ് ചെയ്യപ്പെട്ട സിനിമ.
  • ഒറ്റമന്ദാരം

പുരസ്കാരങ്ങൾ

പുറമെ നിന്നുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya