വിരാട് കോഹ്‌ലി
വിരാട് കോലിⓘ; born 5 November 1988) ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരവും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമാണ്[1].[2]ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് കോലി .ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വിജയിച്ച ക്യാപ്റ്റനും കോഹ്ലിയാണ്.
വ്യക്തി ജീവിതംപ്രേമിന്റെയും, സരോജ് കോലിയുടേയും പുത്രനായി 1988 നവംബർ 5 ന് ഡൽഹിയിലാണ് വിരാട് കോലി ജനിച്ചത്.[3] വികാസ് കോഹ്‌ലി അദ്ദേഹത്തിന്റെ മൂത്തസഹോദരനും ഭാവന അദ്ദേഹത്തിന്റെ മൂത്തസഹോദരിയുമാണ്.[4] വിശാൽ ഭാരതി സ്കൂളിലും സേവ്യർ കോൺവെന്റ് സ്കൂളിലുമായിരുന്നു പഠനം. ഒരു വക്കീലായിരുന്നു വിരാടിന്റെ പിതാവ് പ്രേം, 2006 ൽ മരണമടഞ്ഞു.[3][5] t യൂത്ത് ക്രിക്കറ്റും പിന്നീടുള്ള ജീവിതവും1998-ൽ ഡൽഹി ക്രിക്കറ്റ് അക്കാദമി ആരംഭിച്ചപ്പോൾ കോലിയും അതിലൊരംഗമായിരുന്നു.[5] തന്റെ പിതാവിന്റെ മരണദിവസം രഞ്ജി ട്രോഫി ടൂർണമെന്റിൽ ഡൽഹിക്കുവേണ്ടി കർണാടകയ്ക്കെതിരായി ബാറ്റേന്തിയ മാച്ചായിരുന്നു കോലിയുടെ ക്രിക്കറ്റ് അദ്ദേഹം സ്മരണാഞ്ജലികൾ നേർന്നു. പത്രങ്ങൾ ആ വാർത്ത വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. അതോടെ അദ്ദേഹം ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളിൽ ഇടം നേടി.[6] മലേഷ്യയിൽ വെച്ചു നടന്ന അണ്ടർ-19 ലോകകപ്പിലെ ഇന്ത്യയുടെ തിളക്കമാർന്ന വിജയത്തിനു പിന്നിൽ ടീം ക്യാപ്റ്റനായിരുന്ന കോലിയുടെ പങ്ക് വലുതായിരുന്നു.[7] വെസ്റ്റിൻഡീസിനെതിരായ അണ്ടർ-19 മത്സരങ്ങളിൽ 6 മാച്ചുകളിൽ നിന്നായി ഒരു സെഞ്ചുറിയടക്കം 235 റൺസ്, നാലാമനായിറങ്ങിയ കോലി അടിച്ചെടുത്തു.[8] ടൂർണ്ണമെന്റിൽ എതിർടീമുകൾ അടിപതറുന്ന ചൂടൻതന്ത്രങ്ങൾ ബോളിങ്ങിലും കോലി കൊണ്ടുവന്നു.[9] അദ്ദേഹത്തിന്റെ അമ്മയുടെ വാക്കുകളിൽ " ആ ദിവസത്തിനു ശേഷം അവൻ വളരെ മാറി. ഒറ്റ രാത്രി കൊണ്ട് കൂടുതൽ വിവേകമുള്ള പുരുഷനായവൻ. ഓരോ മാച്ചും അവൻ കൂടുതൽ കൂടുതൽ ശ്രദ്ധയോടെ കളിക്കാൻ തുടങ്ങി. പുറത്ത് ബെഞ്ചിലിരിക്കുന്നത് അവൻ വെറുത്തു. ആ ദിവസത്തിനു ശേഷം തന്റെ ജീവിതം തന്നെ ക്രിക്കറ്റിനു വേണ്ടിയാണെന്ന പോലെയായിരുന്നു പിന്നീടുള്ള ദിനങ്ങൾ."[3] ഓസ്ട്രേലിയയിൽ നടന്ന എമെർജിങ്ങ് പ്ലേയേഴ്സ് ടൂർണ്ണമെന്റിൽ ഇന്ത്യയുടെ നിർണ്ണായക വിജയത്തിനു പിന്നിൽ കോലിയായിരുന്നു. ഫൈനലിൽ ദക്ഷിണാഫ്രിക്കയായിരുന്നു എതിരാളികൾ. കോലിയുടെ സെഞ്ച്വറിയുടെ തിളക്കത്തോടെ ഇന്ത്യ 17 റൺസിനു വിജയിച്ചു. ഏഴ് കളികളിൽ നിന്നായി രണ്ട് ശതകങ്ങളും രണ്ട് അർദ്ധശതകങ്ങളുമുൾപ്പെടെ 398 റൺസ് സ്കോർ ചെയ്ത് കോലി ടൂർണ്ണമെന്റിലെ മികച്ച താരമായി.[10] അവലംബം
|