Oru Thalai Ragam Shankar Shankar, Romantic Hero of Mollywood
തൊഴിൽ(s)
നടൻ നിർമ്മാതാവ് സംവിധായകൻ
സജീവ കാലം
1979–ഇതുവരെ
ജീവിതപങ്കാളി(കൾ)
രൂപരേഖ (divorced)
ചിത്രാ ലക്ഷ്മി എരടത്ത്(2013 – ഇതുവരെ)
മാതാപിതാക്കൾ
കേച്ചേരിയിൽ തെക്കേവീട്ടിൽ എൻ.കെ. പണിക്കർ
സുലോചന പണിക്കർ
ഒരു പ്രശസ്ത ചലച്ചിത്രനടനാണ് ശങ്കർ. മലയാളം, തമിഴ് എന്നീ ഭാഷാചിത്രങ്ങളിൽ ശങ്കർ അഭിനയിച്ചിട്ടുണ്ട്. 1980കളിൽ നായക/താര പരിവേഷമുണ്ടായിരുന്ന നടനാണ് ശങ്കർ. ശങ്കർ ചലച്ചിത്രാഭിനയത്തിന് തുടക്കം കുറിച്ചത് തമിഴിലൂടെയായിരുന്നു. ഒരു തലൈ രാഗം എന്ന തമിഴ് ചലച്ചിത്രത്തിലാണ് ശങ്കർ ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തിൽ ശങ്കർ ആദ്യമായി അഭിനയിച്ചത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലാണ്. 1980കളിൽ പ്രശസ്ത നടൻ മോഹൻലാലും ശങ്കറും ഒരുമിച്ച് അഭിനയിച്ച ഏറെ ചലച്ചിത്രങ്ങൾ മലയാളത്തിൽ വിജയിച്ചു. ഒരു കാലഘട്ടത്തിൽ നായകവേഷങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ശങ്കർ പിന്നീട് പതിയെ സജീവമല്ലാതെയായി.[2][3]
ജീവിതരേഖ
തൃശൂർ ജില്ലയിലെ കേച്ചേരിയിൽ തെക്കെ വീട്ടിൽ എൻ.കെ.പണിക്കരുടേയും സുലോചനയുടേയും മകനായി 1960 ജനുവരി 22ന് ജനനം.
ശങ്കറിന്റെ നാലാം വയസിൽ കുടുംബം ചെന്നൈയിലേക്ക് താമസം മാറി.
കൃഷ്ണകുമാർ, ഇന്ദിര എന്നിവർ സഹോദരങ്ങളാണ്.
ചെന്നെ സെന്റ്. ബർണാഡ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശങ്കർ
ഉത്തരാഖണ്ഡിലെ എച്ച്.എൻ.ബി.ജി
യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ ബിരുദം നേടി.[4]
സ്വകാര്യ ജീവിതം
ആദ്യ ഭാര്യ : രാധിക (വിവാഹ മോചനം)
രണ്ടാം ഭാര്യ : രൂപരേഖ (വിവാഹ മോചനം)
മകൻ : ഗോകുൽ
മൂന്നാം ഭാര്യ : ചിത്രലേഖ (2013 മുതൽ)
ചലച്ചിത്രജീവിതം
ഒരു തലൈ രാഗം എന്ന തമിഴ് ചലച്ചിത്രത്തിലാണ് ശങ്കർ ആദ്യമായി അഭിനയിക്കുന്നത്. വമ്പിച്ച സാമ്പത്തിക നേട്ടം കൈവരിച്ച ഈ ചിത്രം ശങ്കറിന് ധാരാളം ജനശ്രദ്ധ നേടിക്കൊടുത്തു. ഇത് അദ്ദേഹത്തിന് മലയാളചലച്ചിത്രവേദിയിലേക്കുള്ള വഴി തുറന്നു. മലയാളത്തിൽ ശങ്കർ ആദ്യമായി അഭിനയിച്ചത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലാണ്. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. മോഹൻലാലിന്റെ ആദ്യം പുറത്തിറങ്ങിയ ചലച്ചിത്രവും ഇതായിരുന്നു. ശങ്കറിന്റെ പ്രശസ്തിയെ അശ്രയിച്ച് ധാരാളം ചലച്ചിത്രങ്ങൾ 80-കളിൽ പുറത്തിറങ്ങി. അവയിൽ മിക്കവയും വിജയിച്ചു. തുടക്കക്കാലത്ത് താരപരിവേഷം കുറവായിരുന്ന, മോഹൻലാലിന്റെയും, മമ്മൂട്ടിയുടേയും കൂടെ അനവധി ചിത്രങ്ങളിൽ നായകവേഷങ്ങളിൽ ശങ്കർ തിളങ്ങി. അക്കാലത്ത് നിലവാരം കുറഞ്ഞ ചിത്രങ്ങൾ പോലും ശങ്കറിന്റെ സാന്നിധ്യം മൂലം മാത്രം വിജയം കൈവരിച്ചിട്ടുണ്ട്. പഴയകാല നായിക നടിമാരായിരുന്ന മേനക, അംബിക തുടങ്ങിയവർ ധാരാളം ശങ്കർ-ചിത്രങ്ങളിൽ നായികമാരായി അഭിനയിച്ചിട്ടുണ്ട്. 80-കളുടെ അവസാനത്തോടെ ശങ്കർ ചലച്ചിത്രരംഗത്ത് സജീവമല്ലാതെയാകുകയും, വ്യക്തിപരമായതും, ബിസിനസ്സ് സംബന്ധവുമായ കാരണങ്ങളാൽ യു.എസ്.എ (USA) യിലേക്ക് താമസം മാറ്റുകയും ചെയ്തും. കുറച്ച് കാലം കഴിഞ്ഞ് ചലച്ചിത്രലോകത്തേയ്ക്ക് മടങ്ങിവന്ന ശങ്കറിന് വേണ്ടത്ര അവസരങ്ങൾ ലഭിക്കാതിരിക്കുകയും അഭിനയിച്ച ചിത്രങ്ങളാകട്ടെ വിജയിക്കാതെയാകുകയും ചെയ്തു. ഇത് ശങ്കറിന്റെ ചലച്ചിത്രരംഗത്തെ വളർച്ചയെ ബാധിച്ചു.