ശിഖർ ധവൻ
ഡൽഹിയിൽ നിന്നുള്ള ഇന്ത്യൻ ക്രിക്കറ്ററാണ് ശിഖർ ധവൻ (ജനനം : 1985 ഡിസംബർ 5). അക്രമണോത്സുകനായ ഇടം കയ്യൻ ബാറ്റ്സ്മാനും, വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമാണ് ശിഖർ ധവൻ. തന്റെ ആദ്യത്തെ അന്താരാഷ്ട്ര ഏകദിന മത്സരം 2010-ലും ആദ്യ ടെസ്റ്റ് മത്സരം 2013-ലുമാണ് ശിഖർ ധവൻ കളിച്ചത്.[1] ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹി ടീമിന് വേണ്ടിയാണ് ശിഖർ ധവൻ കളിക്കുന്നത്.[2] അന്താരാഷ്ട്ര മത്സരങ്ങൾഓസ്ട്രേലിയക്കെതിരെ 2010-ൽ ആദ്യ ഏകദിനം കളിച്ച ശിഖർ 2013 മാർച്ച് 14-ന് ഓസ്ട്രേലിയക്കെതിരെ മൊഹാലിയിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. കളിയുടെ മൂന്നാം ദിവസം ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിഗ്സിൽ 85 പന്തിൽ 100 റൺസ് കടന്ന ശിഖർ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവുംവേഗത്തിൽ സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതി സ്വന്തമാക്കി.[3] മൂന്നാം ദിവസം കളി നിർത്തുമ്പോൾ പുറത്താകാതെ 185 നേടിയ ശിഖർ, അടുത്ത ദിവസം 187 റൺസിന് പുറത്തായി. ഈ മൽസരത്തിൽ ശിഖർ ധവാന് മാൻ ഓഫ് ദി മാച്ച് പുരസ്കാരവും ലഭിച്ചു. 2013 ജൂൺ 6-ന് ദക്ഷിണാഫ്രിക്കക്കെതിരെ കാർഡിഫിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ധവാൻ തന്റെ പ്രഥമ ഏകദിന ക്രിക്കറ്റ് സെഞ്ച്വറി നേടി. 2013 ഓഗസ്റ്റ് 12-ആം തിയതി പ്രിട്ടോറിയയിൽ ദക്ഷിണാഫ്രിക്കൻ എ ടീമിനെതിരായ ഏകദിന മത്സരത്തിൽ ശിഖർ ധവാൻ ഡബിൾ സെഞ്ചുറി (150 പന്തിൽ 248 റൺ) നേടി. എ ക്ലാസ് മത്സരങ്ങളിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. [4] 2013ലെ മികച്ച ബാറ്റിങ് പ്രകടനത്തിന് വിസ്ഡന്റെ മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ശിഖർ ധവാൻ സ്ഥാനം പിടിച്ചു.[5] അന്താരാഷ്ട്ര ശതകങ്ങൾ
ഇന്ത്യൻ പ്രീമിയർ ലീഗ്ഇന്ത്യൻ പ്രീമിയർ ലീഗിൽ 2008-ൽ ശിഖർ ഡെൽഹി ഡെയർഡെവിൾസിന് വേണ്ടിയും 2009–2010 വർഷങ്ങളിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയും 2011–2012 വർഷങ്ങളിൽ ഡെക്കാൻ ചാർജേഴ്സ് ടീമിന് വേണ്ടിയും കളിച്ചു. ഡെക്കാൻ ചാർജേഴ്സിനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും പുറത്താക്കിയ ശേഷം 2013-മുതൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന് വേണ്ടി കളിക്കുന്നു. ഐ പി എൽ സ്ഥിതിവിവരങ്ങൾ
അവലംബം
|