ശ്രീനാഥ്
മലയാളചലച്ചിത്രനടനും ടെലിവിഷൻ സീരിയൽ നടനുമായിരുന്നു ശ്രീനാഥ് (മരണം: ഏപ്രിൽ 23, 2010). ശാലിനി എന്റെ കൂട്ടുകാരി, ഇതു ഞങ്ങളുടെ കഥ, സന്ധ്യ മയങ്ങുംനേരം, കിരീടം, ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഒട്ടേറെ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചു.[1] പിന്നീട് കുറേ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച ശ്രീനാഥിനെ 2010 ഏപ്രിൽ 23-ന് കോതമംഗലത്തെ ഒരു സ്വകാര്യ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.[2] 2009-ൽ നടന്ന പതിനഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച് ശിവസേനയുടെ സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടു.[1] ആദ്യകാലംതൃശ്ശൂർ ജില്ലയിലെ മടത്തുംപടിയിൽ കമലാലയത്തിൽ (തോപ്പിൽ ഇഞ്ചിയൂർ വീട്ടിൽ) ബാലകൃഷ്ണൻനായരുടെയും കമലാദേവിയുടേയും 1956 ഓഗസ്റ്റ് 26-ന് മകനായി ജനിച്ചു. വിദ്യാഭ്യാസം
സ്വകാര്യജീവിതംചലച്ചിത്രജീവിതത്തിന്റെ തുടക്കത്തിൽ ശ്രീനാഥ് നടി ശാന്തികൃഷ്ണയൊന്നിച്ച് ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് ഇവർ പ്രണയിച്ച് 1984 സെപ്തംബറിൽ വിവാഹം കഴിച്ചു. പിന്നീട് വിവാഹജീവിതത്തിൽ അപസ്വരങ്ങളുണ്ടായതിനെത്തുടർന്ന് 1995 സെപ്തംബറിൽ ഇവർ വേർപിരിയുകയും ചെയ്തു.[2] ശ്രീനാഥ് പിന്നീട് കൊല്ലം തെന്മല സ്വദേശിനി ലതയെ വിവാഹം കഴിച്ചു. ഇവർക്ക് കണ്ണൻ(വിശ്വജിത്ത്) എന്ന ഒരു മകൻ ഉണ്ട്.[3] അഭിനയ ജീവിതം1978-ൽ ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥ് ചലച്ചിത്രരംഗത്തെത്തുന്നത്. പിന്നീട് നാല്പതോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. അതിനുശേഷം ടെലിവിഷനിലേക്ക് ശ്രദ്ധതിരിച്ചു. ശാലിനി എന്റെ കൂട്ടുകാരി, ഇതു ഞങ്ങളുടെ കഥ, ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്, കിരീടം, ദേവാസുരം എന്നിവ ശ്രീനാഥ് അഭിനയിച്ച ചില ജനപ്രിയ സിനിമകളാണ്. അവസാനം അഭിനയിച്ച ചിത്രം 2009 ൽ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രമാണ്. ടെലിവിഷനിൽ തപസ്യ മുതൽ സമയം, എന്റെ മാനസപുത്രി വരെയുള്ള സീരിയലുകളിൽ പ്രശസ്തിയുടെ മുമ്പിലായിരുന്നു. നടന്മാരായ ശങ്കറും,കൈലാസ് നാഥും ഫിലീം ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലാസ്മേറ്റായിരുന്നു. ശ്രീനാഥിന് മികച്ച് ടെലിവിഷൻ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്.[4] അഭിനയിച്ച സിനിമകൾമലയാളം
തമിഴ്
അഭിനയിച്ച സീരിയലുകൾ
മരണം2010 ഏപ്രിൽ 23-ന് ശ്രീനാഥിനെ കോതമംഗലത്ത് ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈയ്യിലെ ഞരമ്പ് മുറിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്.[5] മരണസമയത്ത് 'ശിക്കാർ' എന്ന ചിത്രത്തിൽ അഭിനയിച്ചുവരികയായിരുന്നു അദ്ദേഹം. മരണസമയത്ത് 54 വയസ്സായിരുന്നു അദ്ദേഹത്തിന്. ആത്മഹത്യയാണ് മരണകാരണമെന്ന് സംശയിക്കുന്നു . അവലംബം
പുറത്തേക്കുള്ള കണ്ണികൾ |