സാക്കിർ ഹുസൈൻ
ഇന്ത്യയിലെ പ്രശസ്ത തബലവിദ്വാനാണ് ഉസ്താദ് സക്കീർ ഹുസൈൻ (ഹിന്ദി: ज़ाकिर हुसैन, ഉർദു: زاکِر حسین), ജനനം: മാർച്ച് 9, 1951) മരണം: 2024 ഡിസംബർ 15 [1] . പ്രശസ്ത സംഗീതജ്ഞനായ അള്ളാ റഖയുടെ മകനാണ്[1]. പിതാവ് തന്നെയാണ് സാക്കിർ ഹുസൈനെ സംഗീതം അഭ്യസിപ്പിച്ചത്. സാക്കിർ തന്റെ 12-മത്തെ വയസ്സിൽ തന്നെ സംഗീതപര്യടനം ആരംഭിച്ചു[1]. 1987-ൽ സാക്കിർ പുറത്തുവിട്ട ‘സോളോ ആൽബം’ വ്യാപകമായ ഖ്യാതി നേടി[1]. സംഗീതോപകരണങ്ങളിൽ അദ്ദേഹം നവീനമായ രീതികൾ സൃഷ്ടിച്ചു. 1988-ൽ പത്മശ്രീ ലഭിച്ച[1] സാക്കിർ ഹുസൈൻ നാലുകൊല്ലത്തിനുശേഷം മിക്കി ഹാർട്ടുമായി യോജിച്ച് ഗ്രാമി ഫോർ പ്ലാനറ്റ് ഡ്രം എന്ന സംഗീത ആൽബം പുറത്തിറക്കി. തബലയുടെ പൂർവികന്മാരായ ധോൽ, ധോലക്, ഖോ, ദുഗ്ഗി, നാൽ എന്നിവ അതീവ ചാതുര്യത്തോടെ വായിക്കാൻ സാക്കിറിനു കഴിയും. ചലച്ചിത്രങ്ങൾക്ക് ശബ്ദരേഖകളും മറ്റ് കലാകാരന്മാരുമായി ചേർന്ന് സംഗീത സംയോജനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. 2002-ൽ പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. വ്യക്തിജീവിതംകഥക് നർത്തകിയും അധ്യാപികയും അദ്ദേഹത്തിന്റെ മാനേജരുമായിരുന്ന അൻ്റോണിയ മിനക്കോളയെ ഹുസൈൻ വിവാഹം കഴിച്ചു.[2] അവർക്ക് അനീസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നീ രണ്ട് പെൺമക്കളുണ്ട്. യു.സി.എൽ.എ.യിൽ നിന്ന് ബിരുദം നേടിയ അനീസ ഒരു ഫിലിം മേക്കറാണ്. മാൻഹട്ടനിൽ നൃത്തം പഠിക്കുകയാണ് ഇസബെല്ല.[3] ഹുസൈന് ഒരു താളവാദ്യ വിദഗ്ധനയാ തൗഫീഖ് ഖുറേഷി, ഒരു തബല വാദകൻ കൂടിയായ ഫസൽ ഖുറേഷി രണ്ട് സഹോദരന്മാരുണ്ട്. ഇവരുടെ മറ്റൊരു സഹോദരൻ മുനാവർ ചെറുപ്പത്തിൽ തന്നെ നായയുടെ ആക്രമണത്തിൽ മരണമടഞ്ഞിരുന്നു.[4] ഹുസൈൻ ജനിക്കുന്നതിനുമുമ്പ് അദ്ദേഹത്തിൻ്റെ മൂത്ത സഹോദരി ബിൽക്വിസ് മരിച്ചു. മറ്റൊരു സഹോദരി, റസിയ, തിമിര ശസ്ത്രക്രിയയ്ക്കിടെയുള്ള സങ്കീർണതകൾ കാരണം, 2000-ൽ അവരുടെ പിതാവിന്റെ മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മരിച്ചു.[5] അദ്ദേഹത്തിന് ഖുർഷിദ് എന്ന് പേരുള്ള മറ്റൊരു സഹോദരികൂടിയുണ്ടായിരുന്നു. ഉണ്ടായിരുന്നു.[6][7] അവലംബം
പുറത്തേക്കുള്ള കണ്ണികൾZakir Hussain എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|