Share to:

 

സുജേഷ് ഹരി

ഒരു മലയാള ഗാനരചയിതാവാണ് സുജേഷ് ഹരി. 2019 ൽ പുറത്തിങ്ങിയ സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയിൽ രണ്ട് പാട്ടുകളെഴുതിക്കൊണ്ട് മലയാള സിനിമാ ഗാനരചനയിൽ തുടക്കം കുറിച്ചു. ഇതിൽ 'പുലരിപൂ പോലെ' എന്ന ഗാനത്തിന് 2019ലെ മികച്ച ഗാനരചനയ്ക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ അവാർഡിനർഹമായി[1]. പാട്ടെഴുതിയ രണ്ടാമത്തെ സിനിമ കേശു ഈ വീടിന്റെ നാഥൻ ആണ്. മറിമായം, കോമഡി എക്സ്പ്രസ് തുടങ്ങി ടിവി പരിപാടികൾക്ക് അവതരണ ഗാനങ്ങളൊരുക്കി.

സ്വകാര്യ ജീവിതം

കൊട്ടാരക്കര താലൂക്കിലെ പെരുകുളം ഗ്രാമത്തിൽ 1982 ലാണ് സുജേഷ് ഹരി ജനിക്കുന്നത്. അച്ഛൻ കല്ലൂക്കാല ജി.വിജയൻ പിള്ള, അമ്മ ബി.സരസ്വതിയമ്മ. ഭാര്യ ലക്ഷ്മി മക്കൾ ഋതു നിലാ, ദല നീഹാര. സുജേഷ് ഹരി എം.കോം, ബി എഡ് ബിരുദധാരിയാണ്.

ഗാനരചന

അമൃത ടി.വിയിൽ പ്രക്ഷേപണം ചെയ്ത അളിയൻ വഴ്സസ് അളിയൻ എന്ന സീരിയലിനു വേണ്ടി തിരക്കഥ എഴുതുകയും അഭിനയിക്കുകയും ചെയ്തു. കൂടാതെ ടീൻസ് എന്ന സിനിമയിൽ ജാസി ഗിഫ്റ്റിനൊപ്പം പാടുകയും ചെയ്തു. പേമാരി എന്ന പേരിൽ പുറത്തിറക്കിയ ആൽബത്തിലെ 'തുമ്പപ്പൂ പോലെ ചിരിച്ചും' എന്ന ഗാനവും രചിച്ചിട്ടുണ്ട്.

അവലംബം

  1. "സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം" (in ഇംഗ്ലീഷ്). Archived from the original on 2020-10-13. Retrieved 2020-10-13.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya